വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കം.
ഒരു ഗവണ്മെന്റ് എങ്ങിനെ ആയിരിക്കരുത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമായി മാറികൊണ്ടിരിക്കുകയാണ് പ്രബുദ്ധകേരളം നൂറിന്റെ ആനുകൂല്യത്തില്‍ ഭരണമേറ്റ പുരോഗമന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്ന് സ്വയം അഹങ്കരിക്കുന്ന ഇടതു സര്‍ക്കാര്‍. ഭരണത്തിന്റെ എല്ലാ തലത്തിലും പരാജയമായികൊണ്ടിരിക്കുന്ന സര്‍ക്കാറില്‍ നന്നായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പിനെ പോലും കാണാനില്ല. പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ സ്പോണ്‍സേഡ് സമരാഭാസങ്ങളും അല്ലാതെ പൊതുജനത്തിന്റെ ദുരന്തങ്ങള്‍ക്ക് സാന്ത്വനമേകാന്‍ കഴിയുന്നതൊന്നും ആസൂത്രണം ചെയ്യാനോ ആസൂത്രണം ചെയ്തവ കുറ്റമറ്റതാക്കി നടപ്പിലാക്കാനോ സര്‍ക്കാര്‍ സംവീധാനത്തിന് കഴിയുന്നില്ല. ഭരണപക്ഷപാര്‍ട്ടികളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണത്തിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ കൂടി വന്നപ്പോള്‍ കേഡര്‍ പാര്‍ട്ടികളിലെ ഗ്രൂപ്പുകളികളുടെ ചരടുവലികള്‍ക്കായി ഭരണ സംവീധാനത്തെ ദുരുപയോഗപ്പെടുത്തി തെക്കുവടക്കോടുന്ന മന്ത്രിമാര്‍ ജനത്തെയും ഭരണത്തേയും ഭരണകൂടത്തേയും സെക്രട്ടറിയേറ്റിനേയും മറന്നിരിക്കുന്നു.
കൊട്ടും കുരവയുമായി അധികാരമേറിയ അച്ചുദാനന്ദന്‍ മന്ത്രിസഭ ഏതെങ്കിലും കാര്യത്തില്‍ മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിന്നോ അതിന് മുന്നേ പോയ ആന്റണി സര്‍ക്കാറില്‍ നിന്നോ വേറിട്ട് നില്‍ക്കുന്നുവോ? വേറിട്ട് നില്‍ക്കുന്നു. ഒരേ ഒരു കാര്യത്തില്‍ മാത്രം. മുന്‍ യൂ.ഡീ.എഫ് സര്‍ക്കാറുകളുടെ ഭരണകാലത്ത് സമരം നടത്തിയീരുന്നത് അന്നത്തെ പ്രതിപക്ഷം ആയിരുന്നു. ഇന്ന് സമരം ചെയ്യുന്നതും ഭരിക്കുന്നതും ഒരേ കൂട്ടര്‍ തന്നെ എന്ന ഒരേ ഒരു വ്യത്യാസം മാത്രം. “ഭരണവും സമരവും ഒന്നിച്ച്” എന്ന ഇടതു നയം ശുഷ്കിച്ച് ശുഷ്കിച്ച് “ഭരണമെങ്ങനായാലും സമരം നന്നായാല്‍ മതി” എന്നിടത്തേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
സര്‍ക്കാറിന്റെ മുന്നിലേക്ക് വരുന്ന ഒരു പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിയാതെ തെരുവില്‍ തല്ലുന്ന ഘടക കക്ഷികളും വിഴുപ്പലക്കാന്‍ മത്സരിക്കുന്ന മന്ത്രിമാരും വിശ്വാസം നഷ്ടപെട്ട ഉദ്യോഗസ്ഥ പ്രമാണിമാരും എല്ലാം കൂടി കേരളം കണ്ട ഏറ്റവും മോശപ്പെട്ട സര്‍ക്കാര്‍ എന്ന പ്രതിഛായയുമായി ഇഴഞ്ഞ് നീങ്ങുന്ന സര്‍ക്കാറിനെ നേര്‍വഴിക്ക് നയിക്കാന്‍ ഒരു നേതാവിനോ പോളിറ്റ് ബ്യൂറോക്കോ ഇന്നി കഴിയുമെന്ന് കരുതാന്‍ വയ്യ തന്നെ. പാര്‍ട്ടിക്ക് അനഭിമതനായ അല്ലെങ്കില്‍ പാര്‍ട്ടി വിശ്വാസത്തിലെടുക്കാത്ത മുഖ്യമന്ത്രിയും, മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത പാര്‍ട്ടി സെക്രട്ടറിയും, പരസ്പര വിശ്വാസമോ പ്രതിപക്ഷ ബഹുമാനമോ പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഘടക കക്ഷികളും കേരളത്തിന് ഭാരമാവുകയാണ്.
ഭരണം ജനവിരുദ്ധമാകുമ്പോള്‍ പ്രതികരിക്കേണ്ട പ്രതിപക്ഷം ഭരണത്തിനെതിരേ ഒന്നോരിയിടാന്‍ പോലും മിനക്കെടുന്നില്ല. നിഷ്ക്രിയമായ പ്രതിപക്ഷവും ജനവിരുദ്ധമായ ഭരണപക്ഷവും എവിടെ നിലവില്‍ വരുന്നുവോ അവിടെയൊക്കെ സംജാതമാകുന്ന പ്രതിസന്ധിയിലേക്കാണ് കേരളവും നീങ്ങുന്നത്. മുഖ്യാധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്ന ജനത തീവ്ര സ്വഭാവമുള്ള പ്രസ്ഥാനങ്ങളില്‍ വിശ്വാസം അര്‍പ്പിക്കും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാന്‍ കഴിയും. തീവ്രവാദത്തിന് വളക്കൂറുള്ള എല്ലാ രാജ്യങ്ങളിലേയും തീവ്രവാദത്തിന്റെ അടിസ്ഥാന സൌകര്യം പട്ടിണിയും ദാരിദ്ര്യവും അരാജകത്വവും അരാഷ്ട്രീയവുമാണെന്ന് ലോകം തിരിച്ചറിഞ്ഞതാണ്. നേപ്പാളും അഫ്ഗാനിസ്ഥാനും എത്യോപ്പിയായും ഉഗാണ്ടയും ലിബിയായും സോമാലിയായും ഒക്കെ ഈ പ്രതിഭാസത്തിനുദാഹരണങ്ങളാണ്. എന്തിന്, ഭാരതത്തിലേക്ക് തന്നെ തിരിച്ച് വരാം. നക്സല്‍ പ്രസ്ഥാനങ്ങളും തീവ്രഹിന്ദു മുസ്ലീം വാദമൊക്കെയും തന്നെ നമ്മുടെ പട്ടണങ്ങളിലെ ചേരികളിലും അത്താഴ പഷ്ണിക്കാരായ ഗ്രാമവാസികളിലുമാണ് തഴച്ച് വളരുന്നത്.
ഒരിക്കല്‍ വിടുതല്‍ നേടിയ “വസന്തത്തിന്റെ ഇടിമുഴക്കം” കേരളാ ഗ്രാമാന്തരങ്ങളില്‍ വീണ്ടും മുഴങ്ങുന്നതിന്റെ കാരണങ്ങള്‍ തേടിയിറങ്ങുന്ന ഒരാള്‍ ചെന്നെത്തുന്നത് ദിശാബോധവും ജനകീയ പിന്തുണയും നഷ്ടപ്പെട്ട നമ്മുടെ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പടിവാതില്‍ക്കലാണ്. കേരളത്തില്‍ നക്സല്‍ പ്രസ്ഥാനങ്ങള്‍ വളരുന്നില്ല എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവന നേരറിഞ്ഞുള്ളതല്ല. ആന്ധ്രയില്‍ നിന്നും ഒരു നക്സല്‍ നേതാവ് കേരളത്തിലെ പാറമടകളിലൊന്നിലെത്തിയത് മഞ്ഞളിന് കളപറിക്കാനൊന്നുമല്ലാ എന്നെങ്കിലും സമ്മതിക്കുവാന്‍ ആഭ്യന്തരമന്ത്രിക്ക് കഴിയുമോ?
ലക്ഷ്യബോധം നഷ്ടപ്പെട്ട മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കെട്ടുറപ്പു നഷ്ടപ്പെട്ട സര്‍ക്കാരും നിഷ്ക്രിയമായ പ്രതിപക്ഷവും കേരളത്തെ അപകടത്തിലേക്കാണ് നയിക്കുന്നത്. ഛത്തീസ്ഘട്ടിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇരുന്നൂറോളം മാവോയിസ്റ്റുകള്‍ പുഷ്പം പോലെ പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത് രാജ്യമാകമാനമുള്ള നക്സല്‍ പ്രസ്ഥാനങ്ങള്‍ക്കുള്ള സൂചനയായിരുന്നു. തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന സൂചന. സാഹസികത ഇഷ്ടപ്പെടുന്ന കേരളാ യുവത്വത്തിന് ആ ഒരു സൂചന മാത്രം മതി മാവോയിസം തലക്ക് പിടിക്കാന്‍. അതിന് തുടക്കമായിരിക്കുന്നു. അതെങ്ങനെ ഗ്രാമാന്തരങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് നോക്കി നില്‍ക്കാന്‍ മാത്രമേ പ്രബുദ്ധ കേരളത്തിന് ഇന്നി കഴിയുള്ളൂ....
ഒന്നുമല്ലാത്തൊരു വെബ് പേജ് നിരോധിച്ചതു കൊണ്ടോ ഒരു ബ്ലോഗ് ബ്ലോക്കിയതു കൊണ്ടോ നക്സല്‍ പ്രസ്ഥാനങ്ങള്‍ ഭാരതത്തെയോ കേരളത്തെയോ പിടിമുറുക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. തീവ്രവാദം വളര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ ജനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അല്ലെങ്കില്‍ വന്നു ഭവിക്കുന്ന ദുരന്തങ്ങള്‍ അനുഭവിക്കാന്‍ തയ്യാറെടുക്കേണ്ടി വരും.
തസ്ലീമാ നസ്രീന്റെ മര്യാദ കേടും ഭാരതത്തിന്റെ മര്യാദയും.
തസ്ലീമാ നസ്രീന്‍ ഇരുത്തം വന്ന ഒരു എഴുത്ത് കാരിയാണോ എന്നൊന്നും വിചാരിപ്പ്കാരനറിയില്ല. കാരണം ആ എഴുത്ത് കാരിയുടെ രചനകളൊന്നു പോലും വായിക്കാന്‍ വിചാരപ്പന് ഇതു വരെ കഴിഞ്ഞിട്ടില്ല. പിന്നെ അറിയാവുന്നത് ഒന്നുണ്ട്. എഴുത്തിന്റെ പേരില്‍ ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്ന തീവ്രവാദികളില്‍ നിന്നും ജീവന് ഭീഷണിയുള്ള ഒരു എഴുത്ത് കാരിയാണ് തസ്ലീമാ നസ്രീന്‍ എന്ന വസ്തുത.
മാതൃഭൂവില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഭാരതാവിന്റെ ആദിത്യമര്യാദയെ അര്‍ഹിക്കുന്ന മര്യാദയോടെ ആദരിക്കാന്‍ തസ്ലീമാ നസ്രീന് കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. ഒരു രാജ്യത്തെ സംഘര്‍ഷഭരിതമാക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്നും തസ്ലീമാ നസ്രീന്‍ വിട്ടു നില്‍ക്കണമായിരുന്നു. അഭയാര്‍ത്ഥിയായതു കൊണ്ട് അവരുടെ ചെയ്തികള്‍ നിയന്ത്രണ വിധേയമാണ് എന്നല്ല. ഒരു ഭാരതീയനാണെങ്കില്‍ കൂടി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളേയോ സംസ്കാരത്തേയൊ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് തെറ്റ് തന്നെ.
ഭാരതം കൊടുത്ത സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തതാണ് തസ്ലീമ ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണം. പ്രവാസിയായിരുന്നു കൊണ്ട് അഭയം കൊടുത്ത നാട്ടിന് പ്രതിസന്ധിയുണ്ടാക്കുന്നതൊന്നും തസ്ലീമാ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് പറയേണ്ടി വരുന്നതിനോടൊപ്പം ഇന്ന് തസ്ലീമാ പ്രശ്നം ഇത്രയും രൂക്ഷമാക്കിയത് “നന്ദീഗ്രാം” ആയിരുന്നു എന്നിടത്ത് ഭാരതം തസ്ലീമായോട് കാട്ടിയ മര്യാദ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പുരോഗമന പ്രസ്ഥാനമെന്ന് ഊറ്റം കൊള്ളുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടേയും പ്രകാശ്കാരാട്ടിന്റേയും സീതാറാം യച്ചൂരിയുടേയും പാര്‍ട്ടിക്ക് കഴിഞ്ഞില്ല എന്നും കൂട്ടി വായിക്കണം. തസ്ലീമാ നസ്രീന്‍ നാടുകടത്തപ്പെടും. ഭരണം നിലനിര്‍ത്താന്‍ ബുദ്ധദേവിന്റേയും കൂട്ടരുടേയും പിന്തുണ വേണം എന്നുള്ളതു കൊണ്ട് തന്നെ മന്മോഹന്‍ സിങ്ങും മര്യാദ ലംഘിക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല. ഭാരതം തസ്ലീമക്ക് നല്‍കിയ മര്യാദ തസ്ലീമയാല്‍ ഹനിക്കപ്പെട്ടു എന്ന് കരുതിയാല്‍ മതി.
തസ്ലീമയോട് അല്പമെങ്കിലും ദയയും നീതിയും മര്യാദയും കാട്ടുന്നത് നമ്മുടെ സ്വന്തം നരേന്ദ്രമോഡിയാണ്. അഭയം കൊടുക്കാമെന്ന് ആണയിടുന്ന വിദ്വാന്‍ അഭയാര്‍ത്ഥികളാക്കിയവരെ കുറിച്ച് മാത്രം മിണ്ടരുത്. അദ്ദേഹത്തിന്റെ ദയയും നീതിയും മര്യാദയും ലോകോത്തരമായതു കൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ വിചാരിക്കേണ്ടതില്ലാല്ലോ?
അരവണ
ഇപ്പോഴും മണ്ഡലകാലം ശാന്തമായി മുന്നോട്ട് നീങ്ങുന്നത് ശബരിമലയുടെ നന്മയാണ്. പരിപാവനാമായ നടയില്‍ രാഷ്ട്രീയ പേക്കോലങ്ങള്‍ കെട്ടിയാടുന്ന വേഷങ്ങളില്‍ ഭക്തര്‍ ശ്രദ്ധിക്കുന്നതേയില്ല. അയ്യപ്പനെ തേടിയെത്തുന്നവര്‍ക്ക് അവകാശപ്പെട്ട പ്രസാദം ലഭിക്കാത്തവര്‍ അതു വിധിയാണെന്ന് കരുതി പടിയിറങ്ങുന്നു...വിവാദങ്ങളിലൊന്നും തലയിടാതെ ഇരുപത് കിലോമീറ്ററോളം ക്യൂ നിന്നു അയ്യപ്പ ദര്‍ശനം നടത്തി മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും അരവണയില്ലാതെ പടിയിറങ്ങേണ്ടി വരുന്നവര്‍ക്ക് അയ്യപ്പ ദര്‍ശനത്തിലെ സായൂജ്യം തന്നെ വലുതെന്ന് സമാധാനിക്കുന്നു.
പക്ഷേ ശബരിമലയല്ലാതെ മറ്റൊരിടത്തായിരുന്നു അരവണ പോലെയുള്ള ഒരു പ്രശ്നം ഉണ്ടായിരുന്നതെങ്കില്‍ ഫലം എന്താകുമായിരുന്നു. കല്ല്യാണ വീട്ടില്‍ സദ്യ തികഞ്ഞില്ലായെങ്കില്‍ കൂടി ആയുധം എടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അരവണ ലഭിക്കാത്തിടത്ത് അയ്യപ്പന്മാര്‍ പ്രക്ഷോഭം തുടങ്ങിയിരുന്നുവെങ്കില്‍, ലക്ഷക്കണക്കിന് ഭക്തര്‍ തിങ്ങി നില്‍ക്കുന്നിടത്ത് ഉണ്ടാകാവുന്ന ഒരു പ്രശ്നം ആഭ്യന്തര യുദ്ധമായി മാറാന്‍ എത്രനേരം വേണം. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന വൈകാരികമായ ഒരു പ്രശ്നമായി അരവണമാറുകയും ജനക്കൂട്ടം ഇളകുകയും ചെയ്താല്‍ കേവലം രണ്ടായിരത്തി അഞ്ഞൂറ് പോലീസുകാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ്.
പണത്തിന് കുറവില്ല. സാങ്കേതി വിദ്യാക്കും ഇല്ല കുറവ്. പണം കൊടുത്താല്‍ കൃത്യമായും സേവിക്കാന്‍ കഴിയുന്ന കമ്പനികള്‍ക്കും കുറവില്ല. കോടിക്കണക്കിന് രൂപയുടെ നടവരവുള്ള ശബരിമലയുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പിന്നെന്താണ് തടസ്സം? ഒന്നുമാത്രം. ആര്‍ജ്ജവത്വമുള്ള ഭരണാധിപന്മാര്‍. അത് ഉദ്യാഗസ്ഥന്മാരായാലും, ബോര്‍ഡ് അംഗങ്ങളായാലും, ജനപ്രതിനിധിയായാലും, മന്ത്രിയായാലും എല്ലാം കണക്ക് തന്നെ. ഇവന്മാരുടെ കെടുകാര്യസ്തതയില്‍ നട്ടം തിരിയുന്ന അയ്യപ്പന്മാരുടെ ക്ഷമയേയും സമാധാനത്തേയും എത്ര പുകഴ്തിയാലും മതിയാകില്ല...
ഒട്ടകങ്ങള്‍.
രാഷ്ട്ര നേതാക്കന്മാരുടെ ഇഷ്ടങ്ങള്‍ ഏതറ്റം വരെയാകാം? ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയുടെ ഇഷ്ടം ഇത്തിരി കടന്നിട്ടാണ്. ഇസ്ലാമിന്റെ പേരില്‍ എല്ലാ അനിസ്ലാമികതക്കും ചൂട്ടു പിടിക്കുന്ന, പറയുന്ന വാക്കുകള്‍ക്കും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കും യാതൊരു വ്യവസ്തയും വെള്ളിയാഴ്ചയും ഇല്ലാത്ത കേണലിന്റെ ഇപ്പോഴത്തെ ഇഷ്ടം ഇത്തിരി കഷ്ടം തന്നെ.
അതിയാന്‍ ഇപ്പോള്‍ ആഡംബരകാറുകളിലൊന്നും കയറില്ല. വിദേശ സഞ്ചാരങ്ങള്‍ക്ക് ചിലവ് കുറക്കാന്‍ നക്ഷത്ര ഹോട്ടലിനുള്ളില്‍ കേറുക പോലുമില്ല. അതിവ്യായം ദൈവ നിന്ദയാണ് എന്ന് ഉരുവിടുന്ന കേണല്‍ എങ്ങാട്ട് പോയാലും കൂടെ ഒരു ഒട്ടകത്തെ കൂട്ടും. അതിലാണ് യാത്ര. കൂടെ അംഗരക്ഷകരായി പത്തഞ്ഞൂറ് കന്യകകളും... നാലഞ്ച് വിമാനങ്ങളില്‍ വിദേശരാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിദ്വാന്‍ പഞ്ചനക്ഷത്ര ഹോട്ടലിന് ഉള്ളില്‍ കയറില്ല. ഹോട്ടലിന് മുന്നില്‍ ടെന്റ് കെട്ടി അതിലാണ് പാര്‍ക്കല്‍. ഇതിനെല്ലാം കൂടിവരുന്ന ചിലവും സുരക്ഷാ സംവീധാനം തീര്‍ക്കലിനുമൊക്കെയായി ചിലവാക്കേണ്ടി വരുന്ന തുക നേരേ ചൊവ്വേ സന്ദര്‍ശനം നടത്തി തിരിച്ചു വരുന്നതിനേക്കാള്‍ ഇരട്ടി വരും. അതൊന്നും കേണലിന് പ്രശ്നമേയല്ല.
ഓരോ രാജ്യത്തെയും ജനതയുടെ ആത്മാഭിമാനത്തെ വിറ്റുകുളിക്കുന്ന നാടിന്റെ ശാപമായി സ്വയം നേതാക്കന്മാരായി അവരോധിക്കപ്പെടുന്ന അരക്കിറുക്കന്മാര്‍ കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ഫ്രാന്‍സ് പോലെയുള്ള പരിഷ്കൃത രാജ്യങ്ങള്‍ ചൂട്ടു പിടിക്കുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും? ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ ഒട്ടകപ്പുറത്തെഴുന്നുള്ളിയെ ഗദ്ദാഫിയെ വായിച്ചപ്പോള്‍ “തുറുപ്പുഗുലാന്‍” സിനിമയിലെ മമ്മൂട്ടിയുടെ ആനപ്പുറത്തുള്ള നക്ഷത്ര ഹോട്ടല്‍ സന്ദര്‍ശനമാണ് ഓര്‍മ്മ വരുന്നത്. ഇസ്ലാമിന്റെ പേരില്‍ മറ്റൊരു പേക്കൂത്ത് കൂടി. കഷ്ടം തന്നെ!
ബൂമറങ്ങ് :
“...ചോറ് തന്നെ വേണോ? രണ്ടു മുട്ടയും ഒരു ഗ്ലാസ് പാലും പോരെ? ഒരു കോഴിയെ പിടിച്ച് കറിയും കൂടി വെച്ചാല്‍ സുഖമായി കഴിയാമല്ലോ?..” - ഭക്ഷ്യമന്ത്രി സി.ദിവാകരന്‍.
“ഇത്തിരി കൂടി ജനകീയനാവ് സഖാവേ. കമ്മ്യൂണിസ്റ്റ് ചൈനയില്‍ ചോറിന് പകരം ജനം പാറ്റ പല്ലി പട്ടി പാമ്പ് പഴുതാര കുണ്ടളപ്പുഴു എന്ന് വേണ്ട സര്‍വ്വതിനേം തിന്നാണ് അരിയുടെ കുറവ് നികത്തുന്നത്. അടുത്ത വേദിയില്‍ ചൈനാ ഭക്ഷണക്രമം കൂടി വെളമ്പ്. നാട്ടിലെ പട്ടി പഴുതാരാ പാറ്റാ പല്ലി കുണ്ടളപ്പുഴു ശല്ല്യവും കുറയും, നമ്മുടെ വിശപ്പും മാറും”
Showing posts with label വാര്‍ത്താ വിചാരം. Show all posts

Thursday, December 20, 2007
Friday, November 23, 2007
വാരവിചാരം : ഭൂലോകം പോയവാരം : ലക്കം പതിമൂന്ന്
എണ്ണയില്‍ മുങ്ങിയൊരു വാരം. പോയ വാരം ഒറ്റവാക്കില്‍ അങ്ങിനെ നിര്‍വചിക്കാം. ലോകവിപണിയില്‍ എണ്ണ വില ബാരലിന് ഇറാന്‍ ഇസ്ലാമിക വിപ്ലവ കാലത്തിന് ശേഷം നൂറു ഡോളറിലെത്തിയ വാരം. ഭാരതത്തിലെ ഏറ്റവും വല്ലിയ ഉപഭോത്കൃ സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വാര്‍ത്തയാണ് എണ്ണ വില മാനം മുട്ടേ ഉയരുന്നത് എന്നതിനും പുറമേ എണ്ണ കേരളത്തിലും പ്രശ്നമാവുകയാണ്. ക്രൂഡ് ഓയില്‍ അല്ല. പാമോയില്‍ ആണ് വില്ലന്‍ എന്ന് മാത്രം. എണ്ണയില്‍ മുങ്ങിയ വാരം പതിവു പോലെ ചോരയും കണ്ണീരും കബന്ധങ്ങളും അനാഥരേയും ഒക്കെ ബാക്കിയാക്കി കടന്നു പോകുന്നു.
1. എണ്ണ
ലോകവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില മുമ്പെങ്ങും ഇല്ലാത്ത ഉയരത്തിലേക്കെത്തുകയാണ്. എഴുപത്തിയൊമ്പതിലാണ് എണ്ണവില ഏറ്റവും ഉയരത്തിലെത്തിയത്. ബാരലിന് നൂറ്റി ഏഴ് ഡോളര്‍. പക്ഷേ അന്ന് ലോകം ഏണ്ണക്ക് ഇന്നത്തെ പോലെ അടിപ്പെട്ടിരുന്നില്ല. ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. പെട്രോളില്ലാതെ ഒരു നിമിഷം പോലും വയ്യാ എന്നായിരിക്കുന്നു. മൂന്നാം ലോക രാഷ്ടങ്ങളെയാണ് എണ്ണ വിലയിലുള്ള കുതിപ്പ് ഏറ്റവും ദോഷകരമായി ബാധിക്കുക. പൊതുവേ ദുസ്സഹമായ ജീവിതാവസ്ഥകളില്‍ നട്ടം തിരിയുന്ന മൂന്നാം ലോക ദരിദ്രവാസികള്‍ എണ്ണവിലയില്‍ തട്ടി വിറങ്ങലിച്ച് നില്‍ക്കുന്നത് ഭൂലോക വമ്പന്മാര്‍ കണ്ടില്ലാന്ന് നടിക്കുന്നു.
എണ്ണയുടെ വില ഉയരുന്നത് എണ്ണയുല്പാദനത്തില്‍ വരുന്ന ഏറ്റ കുറവുകള്‍ കൊണ്ടല്ല. ഒരു മേശക്ക് ചുറ്റുമിരുന്ന് തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഉപരോധങ്ങളിലേക്കു യുദ്ധങ്ങളിലേക്കും മരണങ്ങളിലേക്കും കൂട്ട നാശങ്ങളിലേക്കും എത്തിക്കുക വഴിയുണ്ടാകുന്ന അനിശ്ചിതാവസ്ഥകളും ലോകത്തിന്റെ ആശങ്കകളുമാണ് എണ്ണ വിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണയുടെ വില കുത്തനെ ഉയരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുന്നത്? ഉല്പാദക രാജ്യങ്ങള്‍ക്ക് എന്നാണ് ഉത്തരമെങ്കില്‍ എണ്ണയുല്പാദക രാജ്യങ്ങളിലെ ദേശീയ വരുമാനം കൂടുകയും അതിലൂടെ പണത്തിന്റെ മൂല്യം കൂടുകയും പണപ്പെരുപ്പം കുറയുകയും ആനുപാതികമായി മൊത്തവില സൂചിക താഴുകയും ആണല്ലോ വേണ്ടത്. പക്ഷേ എണ്ണയുല്പാദക രാജ്യങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും വല്ലിയ പ്രതിസന്ധി വിലകയറ്റവും പണപ്പെരുപ്പവുമാണ്. ഇതെങ്ങിനെ സംഭവിക്കുന്നു?
അവിടെയാണ് അസ്സല്‍ “ഡോളര്‍പ്പാര”. മിക്കവാറും എല്ലാ എണ്ണയുല്പാദക രാജ്യങ്ങളിലേയും കറന്‍സി ഡോളറില്‍ ലിങ്ക് ചെയ്തിരിക്കുകയാണ്. അതായത് സ്വതന്ത്രമല്ല എണ്ണയുല്പാദക രാജ്യങ്ങളിലെ കറന്‍സി. ഡോളറിന്റെ വില ഉയര്‍ന്നാല്‍ ദിര്‍ഹത്തിന്റേയും ദിനാറിന്റേയും റിയാലിന്റേയും ഒക്കെ വില ഉയരും. ഡോളര്‍ താഴോട്ട് പോയാല്‍ അതേ വേഗത്തില്‍ അറബി തുട്ടും താഴേക്ക് പോകും. എണ്ണ വില കൂടുന്നതിനാനുപാതികമായി ഡോളറിന്റെ വില ഇടിയും. കാരണം ഏറ്റവും വല്ലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്കാവു. അപ്പോള്‍ എണ്ണ വിലയിലുള്ള ഉയര്‍ച്ച അമേരിക്കാവൂന്റെ ദേശീയ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേ പറ്റുള്ളൂ. സ്വാഭാവികമായും ഡോളര്‍ താഴും. കൂട്ടത്തില്‍ അറേബ്യന്‍ കറന്‍സികളും നേരെ താഴോട്ടു പോകും. അതായത് എണ്ണ വിലയുടെ ഉയര്‍ച്ചയില്‍ നിന്നും ഉല്പാദക രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം ഡോളറിന്റെ വിലയിടിവില്‍ തട്ടി പൊകയായി മാറുന്നു. അങ്ങിനെ അറേബ്യയിലും വിലക്കയറ്റം. സാധാരണക്കാരന്റെ ജീവിതം അതു തന്നെ - കട്ടപ്പൊക.
അപ്പോള്‍ പറഞ്ഞു വന്നത് എണ്ണ വില കൂടുമ്പോള്‍ ആരാണ് ചിരിക്കുന്നത്? അത് മറ്റാരുമല്ല. എണ്ണയുല്പാദക രാജ്യങ്ങളിലെ എണ്ണയൂറ്റാന്‍ ദീര്‍ഘ കാല കരാര്‍ ഏറ്റെടുത്തിരിക്കുന്ന അന്താരാഷ്ട്രാ ഭീമന്‍ കമ്പനികള്‍. ലോകമെമ്പാടുമുള്ള സാധാരണക്കാരന്‍ കരയും. അത് അമേരിക്കവിലായാലും ഭാരതാവിലായാലും സൌദിയിലായാലും സാധാരണക്കാരന്റെ ജീവിതം ഒരുപോലെ ദുഃസ്സഹം.
2. പാമോലിന്‍
മലേഷ്യന്‍ പാമോലിനുനായി കൂറ്റന്‍ എണ്ണ ടാങ്കറുകള്‍ കേരളാ തീരത്ത് നങ്കൂരമിടുമ്പോള്‍ രാഷ്ട്രീയ കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരകര്‍ഷകരുടെ ദുരിതങ്ങള്‍ ആണയിട്ട് പറഞ്ഞ് പ്രതിഷേധിക്കുന്നതാണ് പോയ വാരത്തെ പ്രമാദമായ കേരളാ കാഴ്ച. മുപ്പത് ലക്ഷത്തോളം വരുന്ന കേര കര്‍ഷകരുടെ ജീവിതം ദുരിതത്തിലായത് പാമോയില്‍ കാരണമാകുന്നില്ല ഒരു നിലക്കും. തെങ്ങും തേങ്ങയും നാശത്തിലേക്ക് പോയതിന്റെ കാരണം ഇവിടെ ചര്‍ച്ചയാക്കുന്നില്ല. പാമോയില്‍ ഇറക്കുമതി കേരളാവിന്റെ സാമാന്യ ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് നോക്കാം. പാമോയില്‍ ഇറക്കുമതിയിലൂടെ എണ്ണ വില കേരളത്തില്‍ കുറയുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ മൂന്ന് കോടിയാണ്. അസംഘടിതരായ മൂന്ന് കോടിയുടെ ചിലവില്‍ സംഘടിതരായ മുപ്പത് ലക്ഷത്തിന്റെ സംരക്ഷണം ഇരട്ടത്താപ്പാണ്. ആദ്യം ഗവണ്മെന്റ് ജനങ്ങളുടെ നന്മയാണ് ലക്ഷ്യമാക്കേണ്ടത്. പിന്നെയാണ് വര്‍ഗ്ഗങ്ങളുടെ സംരക്ഷണം. വോട്ടു ബാങ്കുകള്‍ സംരക്ഷിക്കാന്‍ വേണ്ടി എണ്ണ വില ഉയര്‍ത്തി നിര്‍ത്തണം എന്ന് പറയുന്ന മുഖ്യമന്ത്രിയും സര്‍വ്വ രാഷ്ട്രീയക്കാരും മാധ്യമങ്ങളും എല്ലാം ഒരുപോലെ തന്നെ സാധാരണ ജന സാമാന്യത്തിന് ഇറക്കുമതിയിലൂടെ ലഭിക്കാവുന്ന വിലക്കുറവ് എന്ന ആനുകൂല്യം കണ്ടില്ലാന്ന് നടിക്കുന്നു. സംഘടിതരായവരോട് ചേര്‍ന്ന് നില്‍ക്കുന്ന കേരളാ രാഷ്ട്രീയ മാധ്യമ സാംസ്കാരിക കപടതയാണ് ഇതിലൂടെയൊക്കെ വീണ്ടും വീണ്ടും പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്.
3. വിശ്വാസം.
വിശ്വാസികളുടേയും വിശ്വാസങ്ങളുടേയും തമ്മിലടിയാണ് പോയ വാരത്തെ മറ്റൊരു കേരളാ കാഴ്ച. ക്രിസ്തുമത വിശ്വാസികളും ഹിന്ദുമത വിശ്വാസികളും മുസ്ലീംമത വിശ്വാസികളും കമ്മ്യൂണിസ്റ്റ് വിശ്വാസികളും കോണ്‍ഗ്രസ് വിശ്വാസികളും എല്ലാം കൂടി കേരളാവൂനെ ഒരു വഴിക്കാക്കി കൊണ്ടിരിക്കുന്നു. മത വിശ്വാസങ്ങള്‍ പോലെ ഒരു വിശ്വാസമാണ് കമ്മ്യൂണിസവും മാര്‍ക്സിസവും നക്സലിസവും കോണ്‍ഗ്രസിവും ഗാന്ധിസവും ഒക്കെ തന്നെയും. നിരീശ്വരവാദവും ഒരു തരം വിശ്വാസം തന്നെ. ഒരോരുത്തരും അവരവര്‍ക്ക് സമാധാനവും ശാന്തിയും ലഭ്യമാകുന്നതിലേക്ക് വിശ്വാസം അര്‍പ്പിക്കുന്നു. ഒരോ വിശ്വാസിയും അവരവരുടെ വിശ്വാസങ്ങളില്‍ അടിയുറച്ച് വിശ്വാസിക്കുക. ഒപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യുക. ഒരോ വിശ്വാസത്തിനും അതിനനുസരിച്ചുള്ള സംസ്കാരവും ശൈലികളും പാരമ്പര്യവും ഉണ്ടാകും. അതിനെ ഒരു വിശ്വാസിയും പരസ്പരം കയ്യേറ്റം ചെയ്യാതിരിക്കുക. എന്നാല്‍ കേരളമല്ല ലോകം തന്നെ ശാന്തമായിരിക്കും.
അല്ല പറഞ്ഞ് വന്നത് എന്താന്ന് വെച്ചാ ഗുരുവായൂരില്‍ ചുരിദാര്‍ വേണമോ വേണ്ടായോ എന്ന് ഗുരുവായൂര്‍ വിശ്വാസിയോട് ചോദിക്കും മുമ്പ് പാര്‍ട്ടി കോണ്‍ഗ്രസിലെ ചുവപ്പ് പടക്ക് കാക്കി പാന്റിനും ഷര്‍ട്ടിനും പകരം ചുവപ്പ് ജൂബ്ബയും മുണ്ടും പാകമാകുമോ എന്ന് കമ്മ്യൂണിസ്റ്റ് വിശ്വാസി സ്വയം ചോദിക്കുക. ഒരോരുത്തര്‍ക്കും അവരവരുടെ വിശ്വാസമാണ് വലുത്. ഒരു വിശ്വാസത്തില്‍ ഉറച്ച് നിന്ന് മറ്റേ വിശ്വാസം തെറ്റാണെന്ന് പറയാന്‍ കെല്പുള്ള ഒരു വിശ്വാസവും ലോകത്ത് ഇന്ന് നിലവിലില്ല- അവരവരുടെ ആത്മ വിശ്വാസം ഒഴികെ.
4. നന്ദീഗ്രാം പാസ്സാക്കുന്ന ആണവകരാര്‍.
ഭാരതാവും അമേരിക്കാവും തമ്മിലുള്ള ആണവക്കരാര്‍ നടപ്പിലാക്കില്ല എന്ന മര്‍ക്കട മുഷ്ടിയുമായി ഇടതു പക്ഷം ഇടത്തടിച്ച് നില്‍ക്കയായിരുന്നല്ലോ ഇതു വരെ. ആണവക്കരാര്‍ ഭാരതാവിന് നേട്ടമാണെന്നതിന് തെളിവ് ഭാരതാവിന്റെ ശത്രു രാജ്യങ്ങള്‍ ആണവക്കരാറിനെ എതിര്‍ക്കുന്നു എന്ന വസ്തുതമാത്രം മതി. ആണവക്കരാറിന്റെ ഗുണവശങ്ങളെ നേര്‍വഴിക്ക് കാണാന്‍ ശ്രമിക്കാതെ അമേരിക്കാവൂനെ കണ്ണും പൂട്ടി എതിര്‍ക്കുക എന്ന നിലപാടില്‍ നിന്നുകൊണ്ട് ഇടതു പക്ഷം ശത്രു രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നതിനെ തിരുത്താന്‍ നന്ദീഗ്രാമിലെ കുറേ പാവം കര്‍ഷകരുടെ ജീവനും രക്തവും വേണ്ടി വന്നു എന്നതാണ് സത്യം. നന്ദീഗ്രാമില്‍ പ്രതിഛായ തകര്‍ന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ആണവകരാറിനെതിരെയുള്ള നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്നതില്‍ സംശയമില്ല. ഒരു രാജ്യനന്മക്ക് ഹേതുവായ നന്ദീഗ്രാമിലെ ചോരക്കും ജീവനും നന്ദിപറയാം.
5. കര്‍ണ്ണാടകയിലെ ചെറ്റത്തരം.
ജനതാദള്‍ സെക്കുലറും ഭാരതീയ ജനതാപാര്‍ട്ടിയും കര്‍ണ്ണാടകത്തില്‍ കാട്ടി കൂട്ടിയ രാഷ്ട്രീയ ചെറ്റത്തരം ഭാരതത്തില്‍ സമാനതകളില്ലാത്തതാണ്. കോണ്‍ഗ്രസ് ഗവണ്മെന്റിനെ മറിച്ചിട്ട് ഒരിക്കലും പരസ്പരം യോജിക്കാന്‍ കഴിയാത്ത രണ്ടു പാര്‍ട്ടികള്‍ അവസരവാദ രാഷ്ട്രീയ ബാന്ധവം നടത്തി രാജ്യത്തെ കൊള്ള ചെയ്തു വന്നിട്ട് കൊള്ള മുതല്‍ പങ്കു വെക്കുന്നതില്‍ വന്ന തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം പിരിയുകയും നിയമസഭ തന്നെ മരവിപ്പിക്കാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കുകയും ചെയ്തതിന് ശേഷം വീണ്ടും ചില തട്ടിക്കൂട്ട് കരാറുകളുമായി അധികാരത്തിലേക്ക് തിരിച്ച് വരാന്‍ ശ്രമിച്ചതും വര്‍ത്തമാന കാല ഭാരത രാഷ്ട്രീയത്തിന്റെ അപചയമാണെന്ന് കണ്ട് വിട്ടു കളയാം. പക്ഷേ ഭരണം കയ്യാളാനുള്ള ഭൂരിപക്ഷം ഉണ്ടെന്ന് രാഷ്ട്രപതിയെ ധരിപ്പിച്ച് ഭരണത്തിലേക്ക് തിരിച്ച് വന്നിട്ട് നിയമസഭയില്‍ രാഷ്ട്രപതിക്ക് കൊടുത്ത വാക്കിനെ മാറ്റി സര്‍ക്കാറിനെ വിശ്വാസ വോട്ടു തേടാന്‍ പോലും അവസരം നല്‍കാതെ പിന്നില്‍ നിന്നും കുത്തി വീഴ്ത്തിയപ്പോള്‍ കര്‍ണ്ണാടക നിയമസഭയും നിയമസഭാ അംഗങ്ങളും അവഹേളിച്ചത് കര്‍ണ്ണാടക ജനതയേയും ഭാരത ജനാധിപത്യത്തേയും മാത്രമല്ല. ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ ഓഫീസിനെ കൂടിയാണ്. അക്ഷന്തവ്യമായ തെറ്റാണ് കര്‍ണ്ണടക നിയമസഭ ഭാരത ജനാധിപത്യത്തോട് കാട്ടിയത്. ഉള്‍പ്പെട്ടവര്‍ ആരായാലും ആജീവനാന്തം ജനാധിപത്യ പ്രകൃയകളില്‍ നിന്നും വിലക്കപ്പെടുക തന്നെ ചെയ്യണം. ഇനിയൊരിക്കലും ഭാരതാവില്‍ ഇത്തരം രാഷ്ട്രീയ കോപ്രായങ്ങള്‍ ഉണ്ടാകാന്‍ പാടില്ല തന്നെ.
ബൂമറങ്ങ് :
“കേരളാ സര്‍ക്കാറില്‍ ഒരു കമ്മ്യൂണിസ്റ്റെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഭൂപരിഷ്കരണ നിയമം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും..” - മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.
“സഖാവേ, അങ്ങിനെയൊരു ജന്തു കേരളാ സര്‍ക്കാറില്‍ ഇന്നിയും അവശേഷിക്കുന്നുണ്ടോ? അല്ല ഭൂമിമലയാളത്തിലോ ഭൂമിഭാരതത്തിലോ ഭൂലോകത്തിലോ അത്തരം ജീവികളിലൊന്നിനെയെങ്കിലും ഒന്നു കാട്ടി തരാമോ?”

Saturday, November 10, 2007
ഭൂലോകം പോയ വാരം : പന്ത്രണ്ടാം ലക്കം.
1. കയ്യൂക്കുള്ളവനെ കാര്യക്കാരനായി അംഗീകരിക്കാം.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്ക് ശേഷം ഏക ധ്രുവ ലോക ക്രമം വന്നതിനെ അംഗീകരിക്കാന്‍ കഴിയാത്തതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വല്ലിയ പ്രതിസന്ധി. അമേരിക്കാവൂനെ ലോക പോലീസായി അംഗീകരിച്ചാല്‍ അവരുടെ അധീശത്വം വക വെച്ച് നല്‍കിയാല്‍ ലോക ക്രമം എങ്ങിനെയായിരിക്കും. തലതിരിഞ്ഞ വിചാരങ്ങളുമായി ബൂലോകത്ത് വാരാവാരം കാളമൂത്രം തെളിക്കുന്ന വിചാരിപ്പ് കാരന്‍ ഈ വാരം ഇത്തിരി നേരെയാവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. അനുസരണയുള്ളവനാകാന്‍ വിചാരിപ്പ്കാരനും തീരുമാനിച്ചൂന്ന്. ഏത്?
ആദ്യപടിയായി അമേരിക്കാവൂനെ ലോക പോലീസായി വിചാരിപ്പ്കാരനും അംഗീകരിച്ചിരിക്കുന്നു. അമേരിക്കാവൂന്റെ ലെന്‍സിലൂടെ നോക്കുമ്പോള്‍ ലോകം എത്ര സുന്ദരം.
ഇറാക്കിലെ ഒളിപ്പോരാളികള്‍ നീതി പാലിക്കണം. ആഗോള ഭീകരനായ സദ്ദാം ഹുസൈനെ സ്ഥാന ഭ്രഷ്ടനാക്കി തൂക്കിലേറ്റി വാഗ്ദത്ത ജനാധിപത്യ ഭരണക്രമം സ്വന്തം ചിലവില്‍ ഇറക്കുമതി ചെയ്ത അമേരിക്കാവൂനെതിരെ പാത്തിരുന്ന് റോക്കറ്റാക്രമം നടത്തുന്ന ഭീകരര്‍ ഇറാക്കിലെ അമേരിക്കന്‍ സേനയെ അംഗീകരിച്ച് ദേശത്തിന്റെ പുനര്‍ നിര്‍മ്മാണത്തിലേക്ക് ശ്രദ്ധ തിരിച്ച് വിട്ടിരുന്നെങ്കില്‍ അവിടെ തമ്പടിച്ചിരിക്കുന്ന പട്ടാളക്കാരെ മറ്റു ഏകാധിപതികള്‍ക്കെതിരെ തിരിച്ച് വിട്ട് ജനാധിപത്യം ലോക ഭരണക്രമമായി മാറ്റാന്‍ അമേരിക്കാവൂന് കഴിയുമായിരുന്നു. ഇറാക്കില്‍ സമാധാനം കൈവരിക്കാന്‍ ഒളിപ്പോരാളികള്‍ കീഴടങ്ങിയേ മതിയാകൂ. അമേരിക്കാവൂനോട് ചേര്‍ന്ന് നിന്ന് ഇറാക്കിനെ പുനര്‍നിര്‍മ്മിച്ച് ലോകത്തിന്റെ നെറുകയിലേക്ക് കയറി നില്‍ക്കാന്‍ ഇറാക്കിന് കിട്ടിയിരിക്കുന്ന ഈ സുവര്‍ണ്ണാവസരം ഇറാക്കി ജനത നന്ദിപൂര്‍വ്വം ഉപയോഗപ്പെടുത്തുന്ന ഒരു ദിനം വന്നെത്തുമെന്ന് കരുതാം.
ഇറാനിയന്‍ ജനാധിപത്യ ക്രമത്തില്‍ നിന്നും അമേരിക്കന്‍ ജാനാധിപത്യക്രമത്തിലേക്ക് ഇറാനും മാറട്ടെ. ഇന്റര്‍നെറ്റ് കഫേകളും നൈറ്റ് ക്ലബ്ബുകളും കള്ളുഷാപ്പുകളും ഡേറ്റിങ്ങും ചാറ്റിങ്ങും ഒന്നുമില്ലാതെ വരണ്ട ജീവിതം നയിക്കുന്ന ഇറാനിലെ ആധുനിക സമൂഹത്തിന് മേല്‍ അമേരിക്കന്‍ സ്വാതന്ത്ര്യം ചിറക് വിടര്‍ത്തി പറന്നിറങ്ങട്ടെ. അവിടുത്തെ യുവതലമുറയുടെ മൌന നൊമ്പരം ആരറിയാന്‍. അമേരിക്കാവൂനെ കൂട്ട് പിടിച്ച് ഉന്നതിയിലേക്ക് പറന്ന് കയറാന്‍ ഇറാനും കഴിയട്ടെ.
അഫ്ഗാനിസ്ഥാന്‍ എന്താ ഇങ്ങിനെ. താലിബാനിസവും അല്‍ഖായിദായിസവും അവസാനിപ്പിച്ച് ഉത്തരാധുനിക ലോക ക്രമത്തിലേക്ക് കടന്ന് വരാനുള്ള ഏറ്റവും നല്ല അവസരമാണ് അഫ്ഗാനിസ്ഥാന്‍ കളഞ്ഞ് കുളിക്കുന്നത്. എന്നാത്തിനാ അഫ്ഗാനികള്‍ അമേരിക്കാവൂനെ എതിര്‍ക്കുന്നത്?. താലിബാന്റെ ഭരണകാലം നമ്മുക്കറിയാം. സ്ത്രീകളെ വെറും ഉല്പാദനോപാധിമാത്രമായി കണ്ടിരുന്ന അവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പോലും നിഷേധിച്ച താലിബാനില്‍ നിന്നും തങ്ങളെ മോചിപ്പിച്ച അമേരിക്കാവൂനെ അവിടുത്തെ സ്ത്രീകള്‍ പോലും വേണ്ടത്ര പരിഗണിക്കുന്നില്ല എന്നതാണ് വിചാരിപ്പ്കാരന്റെ വിചാരം. അഫ്ഗാനികളും അമേരിക്കാവൂനെ അംഗീകരിച്ച് നേര്‍വഴിക്ക് വരണം.
ഇപ്പോള്‍ കണ്ടില്ലേ പാകിസ്ഥാനില്‍. ഒരു മൂച്ചിന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുഷാറഫ് അമേരിക്കാവൂ ഇടപെട്ടില്ലായിരുന്നേല്‍ ഒന്നടങ്ങുമായിരുന്നോ? ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടത്തിക്കൊള്ളാവേ എന്ന് മുഷാറഫിനെ കൊണ്ട് ആണയിടീപ്പിച്ചത് ആരാന്നാ വിചാരം. ആദ്യം ലേഡീ കോണ്ടാലിസാ ചെറുതായി ഒന്നു വിരട്ടി. കേള്‍ക്കില്ലാന്ന് വന്നപ്പോള്‍ ബുഷ് തന്നെ ഉത്തരവിറക്കി. മുഷാറഫ് വഴിക്കു വന്നു. അമേരിക്കാവു ഇരിക്കാന്‍ പറഞ്ഞാല്‍ അനുസരണയോടെ ഇരിക്കും കേണല്‍ മുഷാറഫ്. പക്ഷേ പാകിസ്ഥാന്‍ ജനത ഇപ്പോഴും അമേരിക്കാവുന്റെ നന്മകളെ അംഗീകരിക്കാന്‍ തയ്യാറാകാത്തതാ അവിടുത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും ഹേതു. അല്ലേലും പഠാനികള്‍ക്ക് പുത്തിയില്ലാല്ലോ?
നമ്മുടെ സ്വന്തം ഭാരതാവൂന്റെ കാര്യം തന്നെ എടുക്കാം. പ്രധാനമന്ത്രിയും പരിവാരങ്ങളും സര്‍വ്വപാര്‍ട്ടികളും അമേരിക്കാവൂ ഇരിക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയും. അത് തന്നെയാണ് വേണ്ടതും. ഇടത്തടിച്ച് നില്‍ക്കുന്ന ഇടത്തന്മാരാ ആകെ കലിപ്പാക്കുന്നത്. കൂടെ കൂടാന്‍ കുറേ നക്സലുകളും. എന്നാ ചെയ്യാനാ. എല്ലായിടവും കാണുമല്ലോ ഇതുപോലെ കുറേ ശനിയന്മാര്‍. ചേരിചാരാക്കാരെയൊക്കെ ചേരപിടിച്ചു. ഇന്നി ആരുടെയെങ്കിലും ചേരിയില്‍ ചേര്‍ന്നേ തടി കഴിച്ചിലാക്കാന്‍ കഴിയുള്ളൂ എന്ന് തലയുള്ള ആര്‍ക്കും തിരിച്ചറിയാം. അമേരിക്കാവൂന്റെ ചേരിയല്ലാതെ വേറെയേതാ ചേരി? മറ്റൊരു ചേരിയുണ്ട്. തന്നെ എണീറ്റ് നില്‍ക്കാന്‍ പോലും കെല്പില്ലാത്ത ക്യൂബ, വെനുസിലാ, ഉഗാണ്ട, എരിത്തിരിയ, ചേരി. അവരുടെ പാട് അവര്‍ക്കറിയാം. അപ്പോപിന്നെ ആ ചേരിയില്‍ ചേരാന്‍ പോയാല്‍ നമ്മുടെ പുറത്തേക്ക് അവരെല്ലാം കൂടി ചാരി നാമൊരു ചരിത്രമാകും. അതിലും നല്ലതല്ലേ അമേരിക്കാവൂനെ ചാരി ചരിത്രം രചിക്കാന്‍ കഴിയുന്നത്. എല്ലാ ഭാരതീയരും അമേരിക്കാവൂനെ അംഗീകരിക്കുക. അങ്ങിനെ വരും കാലം ആര്‍മ്മാദിക്കുക.
കയ്യൂക്കുള്ളവന്‍ കാര്യക്കാരനാണ്. അതാണ് ലോക ചരിത്രം. കയ്യുക്കുള്ളവനോട് ചേര്‍ന്ന് നമ്മുക്കും കാര്യക്കാരനാകാം. നമ്മെ കാര്യക്കാരനായി നിയമിക്കാന്‍ അമേരിക്കാവൂ നൂറു വട്ടം സമ്മതിച്ചിരിക്കുന്നു. നാമെന്തിന് പുറം തിരിഞ്ഞ് നിന്ന് ദക്ഷിണേഷ്യയിലെ അമേരിക്കാവൂന്റെ സെക്രട്ടറിയാകാനുള്ള അവസരം കളഞ്ഞ് കുളിക്കുന്നു. പ്രധാനമന്ത്രി ഇന്നലേ തയ്യാറ്. കേട്ടില്ലേ ഫോണ്‍ കോള്‍:
“ഹലോ..ബുഷല്ലേ. ഞാനാ മന്‍മോഹന്‍ സിങ്ങ്”
“ആ..പറ മോഹാ.”
“സാര്‍..ദേണ്ടെ ഇവിടെ പാകിസ്ഥാനിലെ പ്രശ്നമൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലേ?”
“നീ എന്റെ പൊതു വിജ്ഞാനം പരീക്ഷിക്കാതെ കാര്യം പറ കുഞ്ഞാ..”
“നാളെ പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ച് ഭാരതത്തിന്റെ അഭിപ്രായം പറയണം”
“അതിന് ഞാനെന്നാ വേണം മന്മോഹാ...”
“അല്ല ഭാരതത്തിന്റെ അഭിപ്രായം എന്നതാണെന്ന് ചോദിക്കാന്‍ വിളിച്ചതാ..”
അത് നാം പൊതു ജനം കൂടി അങ്ങ് സ്വീകരിച്ചാല്‍ “എന്റെ ഭാരതം എത്ര സുന്ദരം.”
2. ക്രിക്കറ്റ് വിചാരിപ്പുകാരന്മാരും ചാനല്‍ വിചാരിപ്പും.
ക്രിക്കറ്റ് കളിക്കിടയില്‍ വിശകലനവുമായി വരുന്ന ചാനലുകളിലെ “ക്രിക്കറ്റ് വിചാരിപ്പ്” വിചാരിപ്പ് കാരന്മാരുടെ കഴിവുകേടുകള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ടോസ് നേടുന്നിടം മുതല്‍ വിചാരിപ്പ് തുടങ്ങുന്നു. ടോസ് നേടിയ ധോണി ബാറ്റിങ്ങ് തിരഞ്ഞെടുക്കുന്നു. അതാ വരുന്നു അനില്‍ അടൂരിന്റെ വിശകലനം.
“ഈ പിച്ചിന്റെ സ്വഭാവവും കാലാവസ്തയും രാശിയും വെച്ച് ധോണി ബാറ്റിങ്ങ് തിരഞ്ഞെടുത്തത് തികച്ചും ബുദ്ധിപരമായ ഒരു തീരുമാനമായി. ധോണി ഏറ്റവും നല്ല ക്യാപ്റ്റനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.”
ആദ്യത്തെ പത്തില്‍ ഇന്‍ഡ്യന്‍ സ്കോറ് മുപ്പതില്‍. വികറ്റ് ഒന്ന് താഴെ. അനില്‍ അടൂര്‍ വീണ്ടും.
“ഇങ്ങിനെ പോയാല്‍ ഇന്‍ഡ്യന്‍ സാധ്യതകള്‍ മങ്ങുമെന്ന് തോന്നുന്നു. ധോണി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്തത് തെറ്റായിപോയി.....”
രണ്ടാമത്തെ പത്തില്‍ ദേണ്ടെ വിക്കറ്റ് രണ്ടെണ്ണം താഴെ. ആകെ മൂന്ന് വിക്കറ്റിന് സ്കോര്‍ എഴുപത്. അനില്‍ അടൂര്‍ ദേണ്ടെ വീണ്ടും:
“തുടക്കം മുതല്‍ തന്നെ ഇന്‍ഡ്യന്‍ കളിക്കാര്‍ക്കും ക്യാപ്റ്റനും പാളി. പാകിസ്ഥാന് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സ്കോറു പോലും പടുത്തുയര്‍ത്താന്‍ കഴിയാതെ നാം പരാജയത്തിലേക്ക് വീഴുകയാണ്. ക്യപ്റ്റന്‍ എന്ന നിലയില്‍ ധോണി ഒരു പരാജയമാകുന്നതാണ് കാണുന്നത്.”
മൂന്നാമത്തെ പത്തില്‍ വിക്കറ്റൊന്നും വീണില്ല. സ്കോര്‍ നൂറ്റി അറുപതില്‍. അനില്‍ അടൂര്‍:
“ഇന്‍ഡ്യന്‍ ഇന്നിങ്സ് ഇത്തിരി ചൂടു പുടിച്ചിട്ടുണ്ട്. നാം നല്ലൊരു സ്കോര്‍ നേടും എന്ന് കരുതാം.”
നാലാമത്തെ പത്തില്‍ വിക്കറ്റ് രണ്ടെണ്ണം കൂടി താഴെ. സ്കോറ് ഇരുന്നൂറ്റി അമ്പതിന് മുകളില്‍. അനില്‍ അടൂറ് ആകെ ഉഷാറില്‍.
“നാം പാകിസ്ഥാന് എത്തിപ്പെടാന്‍ കഴിയാത്ത ഒരു സ്കോറിലേക്ക് നീങ്ങുന്നു...ബാറ്റിങ്ങിനെ സഹായിക്കുന്ന പിച്ചില്‍ ധോണി ബാറ്റിങ്ങ് തന്നെ തിരഞ്ഞെടുത്തതാണ് ഈ കൂറ്റന്‍ സ്കോറിലേക്ക് ടീം ഇന്‍ഡ്യയെ കൊണ്ടെത്തിച്ചത്..”
അഞ്ചാമത്തെ പത്തില്‍ ഒരു വിക്കറ്റ് കൂടി വീണെങ്കിലും സ്കോറ് മുന്നൂറ്റി അമ്പതിന് മുകളില്‍. അനില്‍ അടൂര്‍:
“അങ്ങിനെ ഇന്‍ഡ്യ ലോക ചാമ്പ്യന്മാരുടെ കളി പുറത്തെടുത്ത് പാകിസ്ഥാനെതിരേ ആധികാരികമായ വിജയം നേടാന്‍ പോകുന്നതാണ് നാം കാണാന്‍ പോകുന്നത്. ഹലോ...കമാല്‍ വരദൂര്‍ താങ്കളുടെ അഭിപ്രായം എന്താണ്?”
“അനില്‍, ഇന്‍ഡ്യയുടെ ഒരു മാസ്മരിക പ്രകടനത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. പാകിസ്ഥാന് ഒരിക്കലും പിന്തുടരാന്‍ കഴിയാത്ത ഒരു സ്കോറാണ് ധോണിയും കൂട്ടരും നേടിയിരിക്കുന്നത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്‍ഡ്യ ചിട്ടയുള്ള കളിയാണ് പുറത്തെടുക്കുന്നത്. തിര്‍ച്ചയായും ഇന്‍ഡ്യന്‍ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ കഴിയുന്ന ഫലമായിരിക്കും ഇന്നത്തെ കളി കൊണ്ടുവരുന്നത്.”
രണ്ടാം പകുതിയില്‍ പാകിസ്ഥാന്റെ ഇന്നിങ്സ് കഴിഞ്ഞപ്പോള്‍:
ഭാരതം അഞ്ചു വിക്കറ്റിന് പാകിസ്ഥാനോട് ദയനീയമായി തോറ്റു. ദേണ്ടേ അനില്‍ അടൂര്‍ വീണ്ടും:
“ധോണിയുടെ തുടക്കം മുതലുള്ള തീരുമാനങ്ങള്‍ തെറ്റായിരുന്നു. രണ്ടാമത് നാം ബാറ്റു ചെയ്തിരുന്നെങ്കില്‍ വിജയം നമ്മുക്ക് അനുകൂലമാകുമായിരുന്നു. ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍ എങ്കില്‍ ഫലം ഒരിക്കലും ഇങ്ങിനെ ആകുമായിരുന്നില്ല. ടോസ് കിട്ടിയിട്ടും ബാറ്റിങ്ങ് തിരഞ്ഞെടുത്തതാണ് എല്ലാ കുഴപ്പത്തിനും കാരണം..ഹലോ...കമാല്‍ വരദൂര്‍ താങ്കളുടെ അഭിപ്രായം എന്നതാ?..ഹലോ...ഹലോ....വരദൂര്‍ കേള്‍ക്കാമോ...ഹലോ...”
“ക്ഷമിക്കണം..കമാല്‍ വരദൂറുമായുള്ള ടെലിഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. എന്തായാലും ധോണി ഒരു ക്യാപ്റ്റണ്‍ എന്ന നിലയില്‍ പരാജയം ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ബാക്കിയുള്ള കളികളിലും നാം വിജയിക്കുമെന്ന് കരുതുക വയ്യ....”
ഇരുപത് വര്‍ഷം മുമ്പുള്ള കാലാവസ്ഥാ നിരീക്ഷണം ഇതിലും ഭേദമായിരുന്നു. “മഴ പെയ്യാനോ പെയ്യാതിരിക്കാനോ സാധ്യതയുണ്ട്”. ഇവിടെ രണ്ടിലൊന്നു നടക്കും. ചിലപ്പോള്‍ മഴപെയ്യും അല്ലെങ്കില്‍ പെയ്യാതിരിക്കും. ക്രിക്കറ്റ് വിചാരിപ്പന്മാരുടെ വിചാരിപ്പില്‍ മഴ പെയ്യുന്നതിനിടക്കും പെയ്ത്തു നിര്‍ത്തും പെയ്ത്ത് നിര്‍ത്തിയടത്തു നിന്നും വീണ്ടും പെയ്യും പിന്നെ വെയില് വരും വെയിലിനിടക്ക് വീണ്ടും മഴ പിന്നെ വേണമെങ്കില്‍ മഞ്ഞും പെയ്യും.
കളിക്കിടയില്‍ കളിക്കാരുടെ പ്രകടനത്തെ വിശകലനം ചെയ്യുന്നതിന് പകരം പ്രവചനം നടത്താനിറങ്ങുന്നവര്‍ അപഹാസ്യരാകുന്നത് സ്വയം മനസ്സിലാക്കിയില്ലെങ്കില്‍ അവരെ ആര്‍ക്ക് മനസ്സിലാക്കിക്കാന്‍ കഴിയും.
3. തൊണ്ണൂറിലും ലീഡ് ചെയ്യുന്നത് ലീഡര്‍ തന്നെ.
കെ. കരുണാകരന്‍. വയസ്സ് തൊണ്ണൂറിലേക്ക്.
കേരള രാഷ്ട്രീയം ഇപ്പോഴും ലീഡറുടെ വിരല്‍ തുമ്പില്‍. എടുക്കുന്നതൊന്ന് തൊടുക്കുന്നത് നൂറ് കൊള്ളുന്നത് ആയിരം എന്നതാണ് ലീഡറുടെ കണക്ക്. കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു എന്ന ഒരു പ്രസ്താവനയില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടീ നേതാക്കന്മാരുടെ ഉറക്കം കെടുത്താന്‍ ലീഡര്‍ക്ക് കഴിഞ്ഞു. തറവാട്ടിലേക്ക് തിരികേ നടക്കും മുമ്പ് ലീഡര്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയിരിക്കുന്നു. ഉണ്ട് എന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മിനിറ്റില്‍ അറുപത് തവണ ആണയിടുന്നതും കോണ്‍ഗ്രസില്‍ തപ്പിയാല്‍ ലവലേശം കാണാന്‍ കഴിയാത്തതുമായ ഐക്യം എന്ന പ്രഹേളികയയേണ് ലീഡര്‍ വീണ്ടും പൊളിച്ചടുക്കുന്നത്. കരുണാകരന്‍ ഇല്ലാത്ത കോണ്‍ഗ്രസ് കരുണാകരന്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്നും എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ചോദിച്ചാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും നിഷ്ക്രിയം എന്ന് പറയേണ്ടിവരും. ഏറ്റവും വികലമായ ഒരു ഭരണ മുന്നണിക്കെതിരേ കുരക്കുന്നതു പോകട്ടെ ഒന്നു ഓരിയിടാന്‍ പോലും കഴിയാതെ ഞരങ്ങുന്ന കോണ്‍ഗ്രസാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കാഴ്ച.
ഏ.കെ. ആന്റണിയും കെ.കരുണാകരനും പരസ്പര പൂരകങ്ങളായ രണ്ടു നേതാക്കന്മാരായിരുന്നു. രണ്ടുപേരേയും തന്ത്ര പൂര്‍വ്വം ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി രമേശ് കൂട്ട് കെട്ടിന് കഴിഞ്ഞു. ആ ഒഴിവാക്കലുകളുടെ അനന്തര ഫലമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന ദുരന്തങ്ങളുടേ അടിസ്ഥാനം. ഗ്രൂപ്പുകള്‍ ഇല്ലാത്ത കോണ്‍ഗ്രസ് ഭാരതത്തില്‍ ഒരിടത്തും ഉണ്ടാകില്ല. കേരളത്തില്‍ അതികായരായ ആന്റണിയും കരുണാകരനും അതിന് നേതൃത്വം കൊടുത്തിരുന്നപ്പോള്‍ കോണ്ഗ്രസ് ശക്തിപെട്ടു. രണ്ടു പേരേയും ഒന്നിച്ചൊതിക്കിയോര്‍ ചെയ്തത് ഡസ്സന്‍ കണക്കിന് ഗ്രൂപ്പുകളുടെ പിറവിക്കുള്ള സാഹചര്യമുണ്ടാക്കലായിരുന്നു. പരസ്പരം വിശ്വാസിക്കാത്തവരുടെ താവളമായി മാറിയ കോണ്‍ഗ്രസ് അപചയത്തിലേക്ക് വീണു. കെ.കരുണാകരന്‍ കോണ്ഗ്രസിലേക്ക് മടങ്ങുമ്പോള്‍ അത് ആന്റണിയുടെ കൂടെ ആശിര്‍വാദത്തോടേയായിരിക്കും എന്ന് വിചാരിക്കുന്നതാണ് ഉചിതം. എന്തന്നാല്‍ കേരളാ രാഷ്ടീയത്തില്‍ കരുണാകരനില്ലാതെ ആന്റണിയും ആന്റണി ഇല്ലാതെ കരുണാകരനും ഇല്ല. കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പഴയ പ്രതാപത്തിലേക്കെത്തുക എന്നാല്‍ ആന്റണിയും കേരളാ രാഷ്ട്രീയത്തിലേക്ക് മടങ്ങി എത്തുന്നു എന്ന് തിരിച്ചും പറയാം.
ബൂമറങ്ങ് :
“പ്രവാസികള്‍ പ്രവാസികാര്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ ഭീമ ഹര്‍ജി കച്ചറ ഡബ്ബയില്‍” - വാര്‍ത്ത.
“ഗള്‍ഫ് മലയാളീ, നീയേ കച്ചറയാകുന്നു. കച്ചറ ഡബ്ബയല്ലോ നിന്‍ ഹര്‍ജ്ജിക്ക് ഉചിതമാം ഇരിപ്പിടം.”

Saturday, November 3, 2007
വാരവിചാരം : ഭൂലോകം പോയ വാരം : ലക്കം - 11
1. തൊഴില്‍ സമരം - ഗള്‍ഫ് മോഡല്‍.
ആദ്യം വാടക വര്‍ദ്ധന. പിന്നെ എണ്ണ വിലയിലുണ്ടായ കുതിച്ച് കയറ്റം. തുടര്‍ന്ന് വന്ന സമ്പൂര്‍ണ്ണ വിലകയറ്റം. അമ്പത് ഫുലൂസ് ഉണ്ടായിരുന്ന ചായക്ക് വില എഴുപത്തി അഞ്ച് ഫുലൂസ് ആയി. ഒരു ദിര്‍ഹത്തിന് പൊറോട്ട മൂന്നെണ്ണം കിട്ടികൊണ്ടിരുന്നത് ആദ്യം രണ്ടായി കുറഞ്ഞു. ഇപ്പോള്‍ മൂന്ന് പൊറോട്ടക്ക് രണ്ടേകാല്‍ ദിര്‍ഹം എണ്ണി വെക്കണം. ദേശീയാഹാരമായ കുബ്ബൂസ് എന്ന റൊട്ടിക്ക് പാക്കറ്റിന് ഒരു ദിര്‍ഹമായിരുന്നത് ആദ്യം ഒന്നേകാലും ആറുമാസത്തിന് ശേഷം ഇപ്പോള്‍ ഒന്നരയും. വെള്ളത്തിന് ബോട്ടിലിന് അഞ്ച് ദിര്‍ഹമായിരുന്നത് ഒരു വര്‍ഷത്തിനിപ്പുറം വില എട്ട് ദിര്‍ഹം. ഭാരതത്തിലെ അരി പരദേശി തിന്നണ്ടാന്ന് കല്പിച്ചപ്പോള്‍ കിലോപുറത്ത് കൂടിയത് ഒന്നര ദിര്‍ഹം. നേരത്തേ രണ്ടര ദിര്‍ഹത്തിന് കിട്ടിയിരുന്ന പാലക്കാടന്‍ മട്ട ഒറ്റ ദിനം കൊണ്ട് നാലിലേക്കെത്തി. അസ്സല്‍ ബസ്മതിക്ക് പോലും ആ വിലയില്ല. കഴിഞ്ഞയാഴ്ചവരെ തേങ്ങയൊന്നിന് ഒന്നര ദിര്‍ഹം. ഇപ്പോള്‍ രണ്ടുദിര്‍ഹത്തിനും കിട്ടാനില്ല. കപ്പ കിലോക്ക് ശരാശരി അഞ്ച് ദിര്‍ഹമായിരുന്നത് ഇപ്പോള്‍ ഏഴിലെത്തി.
തൊഴില്‍ കരാറൊപ്പിടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ജീവിത ചിലവ് ഇരട്ടിയിലധികം കൂടിയീ പ്രവാസ ഭൂമികയില്‍. കൂട്ടത്തില്‍ ഒരു ദിര്‍ഹത്തിന് പന്ത്രണ്ട് രൂപാ അറുപത് പൈസ കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ കിട്ടുന്നത് എത്താപറ്റാ പത്ത് രൂപാ മുപ്പത് പൈസ. അതായത് ആയിരം രൂപാ നാട്ടിലേക്കയക്കാന്‍ വേണ്ടിയിരുന്നത് എണ്‍പത്തി ഒന്നു ദിര്‍ഹമായിരുന്നത് ഇപ്പോള്‍ തൊണ്ണൂറ്റി മൂന്ന് ദിര്‍ഹമായി മാറിയിരിക്കുന്നു. ഭാരതീയന്റെ ഗള്‍ഫ് ജീവിതം ഏറ്റവും ദുസ്സഹമായ ദിനങ്ങളിലൂടെ കടന്ന് പോകുന്നു. ജീവിത ചിലവ് കൂടുന്നതിനനുസരിച്ച് പൊതു മേഖലയിലെ തൊഴിലാളിയുടെ വേതനം യാന്ത്രികമായി തന്നെ ഉയരും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ നട്ടം തിരിയും. ജബലാലിയില്‍ സേവന വേതന വര്‍ദ്ധനവിന് വേണ്ടി തെരുവിലറങ്ങിയ തൊഴിലാളികളിലധികവും ഭാരതീയരായിരുന്നു - വാര്‍ത്ത. അതില്‍ അത്ഭുതത്തിന് വകയില്ല. പക്ഷേ പൊതുവേ സമാധാനമായ തൊഴില്‍ സംസ്കാരമുള്ള ഈ പ്രവാസ ഭൂമികയിലെ തൊഴില്‍ മേഖല കലുഷിതമാക്കാന്‍ ശ്രമിക്കുന്നത് ഭരതീയരാണ് എന്ന വാര്‍ത്ത പരക്കുന്നത് ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ നമ്മുക്ക് അന്യമാകുന്നിടത്തേക്ക് കാര്യങ്ങളെ കൊണ്ടു ചെന്ന് എത്തിക്കും.
കരാറിലെ പണം കൃത്യമായി ലഭിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ഈ നാട്ടിലെ അധികാരികള്‍ നിയമം മൂലം ഉറപ്പ് വരുത്തുന്നുണ്ട്. കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് കരാറിലെ വേതനം കൊണ്ട് തനിക്കും തന്റെ കുടുംബത്തിനും ജീവിക്കാന്‍ കഴിയുമോ എന്ന് ഉറപ്പ് വരുത്തുക. ഒപ്പിട്ടതിന് ശേഷം തെരുവിലറങ്ങിയാല്‍ കോണ്‍സുലേറ്റിനത് പണിയാകും. പുറത്തിറക്കി നാട്ടിലേക്ക് കയറ്റി വിടാന്‍ അവരും മിനക്കിടണമല്ലോ?
കാര്യങ്ങള്‍ പറഞ്ഞ് വന്നപ്പോഴാ മറ്റൊരു കാര്യം ഓര്‍മ്മ വന്നത്. ഇന്ന് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി തേങ്ങാക്കിട്ട തറവില നാലുരൂപ. (ദിര്‍ഹത്തില്‍ പറഞ്ഞാല്‍ 0.035. അതായത് 35 ഫുലൂസ്) ഇവിടെ വില തേങ്ങയൊന്നിന് ദിര്‍ഹംസ് രണ്ട്. (ഏകദേശം ഇരുപത്തി നാലു രൂപ) തേങ്ങ വരുന്നത് കൂടുതലും ശ്രീലങ്കയില്‍ നിന്നും. ചന്ദ്രേട്ടന്റെയൊക്കെ ശ്രദ്ധ പതിയേണ്ടുന്ന ഒരു സംഗതിയല്ലേ ഇത്. തേങ്ങ സര്‍ക്കാര്‍ തലത്തില്‍ സംഭരിച്ച് വിദേശങ്ങളിലേക്ക് കയറ്റി വിട്ടാല്‍ കര്‍ഷകര്‍ക്ക് നല്ല വില കിട്ടില്ലേ? ഇടനിലക്കാരെ ഒഴിവാക്കി തേങ്ങ നേരിട്ട് സംഭരിച്ച് കയറ്റി അയക്കാനുള്ള സൌകര്യങ്ങളുണ്ടാക്കിയാല്‍ കേര കര്‍ഷകര്‍ക്ക് അതൊരു നേട്ടമാകും എന്നതില്‍ സംശയമില്ല.
2. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം കേരളാ കാമ്പസില്‍.
കേരളത്തിലെ കാമ്പസുകളില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നിറഞ്ഞാടുന്നത് കാണേണ്ടുന്ന കാഴ്ച തന്നെ. ഭൂരിപക്ഷം കാമ്പസിലും സ്വാതന്ത്ര്യത്തിന്റെ മൊത്ത കച്ചവടക്കാര്‍ നക്ഷത്രാങ്കിത ശുഭ്ര പതാകാ വാഹകരാണെങ്കില്‍ അപൂര്‍വ്വം ചിലിടത്ത് കാവി പതാകാ വാഹകരാണ് മൊത്തവിതരണക്കാര്‍. നീല പറവകളെ കാണ്മാനേയില്ല. ഒരോ കാമ്പസിലേയും സമാധാനത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും മൊത്തവിതരണക്കാര്‍ക്ക് അവരവരുടെ സാമ്രാജ്യത്തിലേക്ക് കടന്നു വരുന്ന സഹോദര സംഘടനാ പ്രവര്‍ത്തകരേയും അനുഭാവികളേയും സമാധാന മന്ത്രം ചൊല്ലി സ്വീകരിക്കാന്‍ വടിവാള്‍ സൈക്കിള്‍ചെയിന്‍ ഇടിക്കട്ട നഞ്ചെക്ക് മുളക് പൊടി ഇത്യാതി ആഡംബര വസ്തുക്കളുടെ ഒരു സൂക്ഷിപ്പ് തന്നെ കാണും. വിദ്യാര്‍ത്ഥികളും അദ്ധ്യാപകാനദ്ധ്യാപകരും ഒക്കെ പാലിക്കപെടേണ്ട നിയമങ്ങള്‍ അതാതു കാമ്പസിലെ കുട്ടികുരങ്ങന്മാരുടെ കൂട്ടം തിരുമാനിക്കുന്നത് തന്നെ. അവിടുത്തെ സമാധാനവും പുറം ലോകത്തെ സമാധാനവും തമ്മില്‍ അജഗജാന്തരമുണ്ട്. കാമ്പസിലെ വല്യേട്ടനെ ശല്യം ചെയ്യാതിരിക്കുന്നിടത്തോളം കാമ്പസ് സമാധാന പരമായിരിക്കും.
ഒരുകാമ്പസില്‍ സര്‍വ്വാധികാരിയായിരിക്കുന്ന ഒരു പ്രസ്ഥാനം മറ്റൊരു സംഘടനയോടിടപെടുന്നത് അമേരിക്കാവു അല്‍ഖായിദായോടിട പെടുന്നതുപോലെയാണ്. അതിനിടയില്‍ പെടുന്നവരൊക്കെയും യുദ്ധത്തില്‍ പെട്ട് വെറുതെ ചുമ്മാ ഒരു തമാശക്ക് മരണപ്പെടുന്ന സാധു പ്രജകള്‍. പാവം പോലീസുകാരന്‍ മരിച്ചത് ഇപ്പോള്‍ ഹൃദയ സ്തംഭനം മൂലമാണെന്ന് പുതിയ വെളിപാടുകള്‍ വന്നു തുടങ്ങി. ഹൃദയ സ്തംഭനത്തെ അറസ്റ്റ് ചെയ്ത് അകത്തിടും നമ്മുടെ ഭരണ കൂടം - പോലീസ് കാരനെ കൊന്നത് ഹൃദയ സ്തംഭനം ആണെന്ന ന്യയം പറഞ്ഞ്.
പോലീസ് കാരന്റെ തലക്ക് അടിച്ചത് എസ്.എഫ്.ഐ ആണോ എ.ബീ.വി.പി. ആണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അടിച്ചത് ആരാണെങ്കിലും അവനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുക എന്നത് എസ്.എഫ്.ഐ. യുടേയും ഏ.ബീ.വി.പീയുടേയും കടമയാണ്. എസ്.എഫ്.ഐ ക്കാരനാണാങ്കില്‍ എസ്.എഫ്.ഐ ക്കാര്‍ തന്നെ അവനെ സമൂഹത്തിന് കാട്ടി കൊടുക്കണം. എ.ബീ.വി.പി ക്കാരനാണെങ്കില്‍ എ.ബീ.വീ.പിക്കാര്‍ അവനെ പുറത്ത് കൊണ്ടു വരണം. അങ്ങിനെയൊരു നന്മയെങ്കിലും നാളെയുടെ വാഗ്ദാനങ്ങള്‍ മനുഷ്യമനസ്സാക്ഷിയോട് ചെയ്യണം.
3. മുല്ലപ്പെരിയാര്‍ - തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സമൂഹം.
പോയവാരത്തിലും മുല്ലപ്പെരിയാര്‍ കേരളത്തിന്റെ ഉറക്കം കെടുത്തി. നൂറ്റി മുപ്പത്തിയാറ് അടിയില്‍ നിന്നും വെള്ളം ഉയരുന്ന ഒരോ നിമിഷവും കേരളം നടുങ്ങുന്നു. രണ്ടായിരമാണ്ടില്‍ ലോകം അവസാനിക്കും അവസാനിക്കും എന്ന് പറഞ്ഞ് ഭൂലോകരെ പേപ്പിടിയാക്കിയിരുന്നത് പോലെ കേരളത്തില്‍ മഴയൊന്ന് കൂടിയാല്‍ മുല്ലപ്പെരിയാര്‍ ദേണ്ടെ പൊട്ടാന്‍ പോകുന്നേ പൊട്ടാന്‍ പോകുന്നേയെന്ന് നിലവിളിച്ച് ചാനലുകള്‍ അവിടെയും ഇവിടേയും ചോരുന്ന വെള്ളത്തിന്റെ ക്ലോസപ്പുകള്‍ കാട്ടി എം.കെ.പ്രേമചന്ദ്രനേയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ലൈവിലിട്ട് തമ്മിലടിപ്പിക്കും. ഇതൊരു സ്ഥിരം നാടകവേദി. അങ്ങിനെയൊരു നാടകം ചാനലില്‍ നടക്കുന്നു കഴിഞ്ഞൊരു ദിനം. ഒരു ചങ്ങാതിയുടെ റൂമിലെ സഹമുറിയന്‍ അണ്ണാച്ചിയും ചാനലിലേക്ക് കണ്ണും നട്ടിരിക്കയാണ്. മുല്ലപ്പെരിയാറാണ് ചാനലിലെ വിഷയം. അണ്ണാച്ചിയുടെ ചോദ്യം പെട്ടെന്നായിരുന്നു.
“ഈ കേരളക്കാര്‍ ഞങ്ങളോടെന്തിനാണീ ചതി ചെയ്യുന്നത്?”
ഞങ്ങള്‍ക്ക് അത്ഭുതമായി. കാരണം അന്വോഷിച്ചു. അദ്ദേഹം പറഞ്ഞ കാരണം കേട്ട് ഞങ്ങളൊന്നു ഞടുങ്ങി.
“മുല്ലപ്പെരിയാറില്‍ നിന്നും ഞങ്ങള്‍ക്ക് വെള്ളം തരുന്നില്ല. ഡാമില്‍ നൂറ്റി നാല്പത്തി രണ്ട് അടി വെള്ളമുണ്ടെങ്കിലേ തങ്ങളുടേ കൃഷിയിടങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം കിട്ടുള്ളൂ. മഴ തിമര്‍ത്ത് പെയ്യുമ്പോള്‍ ഡാം തുറന്ന് വിട്ട് തങ്ങളുടെ പാടങ്ങളെ വെള്ളത്തിനടിയിലാക്കുന്നു. അല്ലാത്തപ്പോള്‍ വെള്ളം ലഭിക്കുന്നില്ല..”
അങ്ങിനെ പോയി അദ്ദേഹത്തിന്റെ പാരാദൂരം. ശരിയാണ്: പാവം തമിഴ് നാട്ടുകാരന്‍ അണ്ണാച്ചിയെ തമിഴ് നാട്ടിലെ ചാനലുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു. പ്രബുദ്ധരായ മലയാളി മന്ദ ബുദ്ധികളെ കേരളാ ചാനലുകള്‍ പൊട്ടാന്‍ പോകുന്ന അണകെട്ട് കാട്ടി കുരങ്ങ് കളിപ്പിക്കുന്നു. ചാനലുകളെല്ലാം കൂടി അണകെട്ട് പൊട്ടിച്ച് വിടാതിരുന്നാല്‍ മതിയായിരുന്നു. ഇപ്പോഴൊത്തെ നിലയില്‍ അതിനും സാധ്യതയില്ലാതില്ല.
4. കേരളപിറവീ ദിനവും, രാഷ്ട്രപതിയുടെ കേരളാ സന്ദര്‍ശനവും പിന്നെ ഹര്‍ത്താലും.
ഹര്‍ത്താലിന്റെ സ്വന്തം നാടായ കേരളം, കേരള പിറവി ദിനത്തിലും രാഷ്ട്രപതീ സാനിദ്ധ്യത്തില്‍ ഹര്‍ത്താല്‍ ഭംഗിയായി അഘോഷിച്ചു. ഹര്‍ത്താല്‍, രാഷ്ട്രപതി, കേരളാ പിറവി എന്ന വിഷയത്തിലെ മാരത്തോണ്‍ ചര്‍ച്ച കഴിഞ്ഞില്ലേ. ഓ..ഇന്നിയിപ്പം തന്റെ ഒണക്ക വിചാരത്തിലും കൂടി താന്‍ അത് വിചാരപ്പിക്കാത്തതിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ എന്നാണെങ്കില്‍ ബൂലോക സാഹോദര്യമേ വിചാരിപ്പ്കാരനോട് ക്ഷമീര്. അതിനല്ല ഇത്രയും പറഞ്ഞത്. ഹര്‍ത്താല്‍ ദിനത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ഒരു ജാഥയില്‍ കേട്ട മുദ്രാവാക്യം വിചാരിപ്പ്കാരനങ്ങ് ക്ഷ പിടിച്ചു. ദേണ്ടെ അത് ബൂലോക സമക്ഷം സമര്‍പ്പിക്കുന്നു.
“കേരളത്തിലെ എം.പീമാര്‍
ഇരുപത്തൊമ്പത് ഷണ്ഡന്മാര്‍...”
ഹോ... എന്നാ നിരീക്ഷണം. ജമ്മത്തിന്നുവരെ ഇതുപോലെ രണ്ടുവരിയില്‍ കേരളത്തെ അപ്പാടെ നിര്‍വചിച്ച ഒരു മുദ്രാവാക്യം കേട്ടിട്ടില്ല.
ബൂമറങ്ങ് :
“അയ്യപ്പ ദര്‍ശനം വെബ്‌സൈറ്റിലൂടെ” - വാര്‍ത്ത.
“അയ്യപ്പനെ വൈറസ് ബാധിക്കാതിരിക്കാന്‍ ഒരു വൈറസ് സംഹാര ഹോമം കൂടി നടത്താം.”

Wednesday, October 17, 2007
വാരവിചാരം : ഭൂലോകം പോയ വാരം : ഒമ്പതാം ലക്കം.
1. മൂന്നായി മുറിയുന്ന ഇറാക്ക്.
മൂന്നായി മുറിഞ്ഞ് മാറാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുകയാണ് ഇറാക്ക് എന്ന് ഭൂലോകത്തെ തെര്യപ്പെടുത്തി മൂന്നായി വെട്ടി മുറിക്കാന്‍ ഈര്‍ച്ച വാളുമായി തക്കം പാര്‍ത്തിരിക്കുന്ന അമേരിക്കാവൂന്റെ വാളിന്റെ മൂര്‍ച്ച കൂട്ടുകയാണ് കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി എന്ന അമേരിക്കാവൂന്റെ പണം പറ്റി സദ്ദാം ഹുസൈനെതിരേ പൂര്‍വ്വ യുദ്ധ ഇറാക്കില്‍ അരക്ഷിതാവസ്ത സൃഷ്ടിക്കാന്‍ കൊട്ടേഷനെടുത്തിരുന്ന ഒരു പാര്‍ട്ടി ചെയ്യുന്നത്. സദ്ദാം വീണുടനേ കുര്‍ദിസ്ഥാന്‍ പ്രഖ്യാപിക്കാന്‍ കെ.വി.പി. ഒരു ശ്രമം നടത്തി നോക്കിയെങ്കിലും ലോകത്തിന്റെ മുന്നില്‍ അത് തങ്ങള്‍ക്ക് നാറ്റക്കേസാകുമെന്ന് അമേരിക്കാവൂന് തോന്നിയതു കൊണ്ട് മാത്രം മാറ്റി വെക്കപെട്ട സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്കാണ് കുര്‍ദുകള്‍ നീങ്ങുന്നത്. മണ്ണും ചാരി കളി കണ്ടു കൊണ്ടിരിക്കുന്ന തുര്‍ക്കിയെ കേറിയൊന്ന് ചൊറിഞ്ഞ് അവരെ കൊണ്ട് ഇറാക്കിന്റെ ഭാഗമായ കുര്‍ദ് മേഖലയില്‍ ബോംബൊന്നു ചൊരിച്ചാല്‍ അമേരിക്ക എവിടെ നില്‍ക്കും. തുര്‍ക്കി കുര്‍ദുകളിലൂടെ ഇറാക്കില്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ കുര്‍ദുകളെ സംരക്ഷിക്കാന്‍ വേണ്ടി ഇറാക്കിനും യുദ്ധം ചെയ്യേണ്ടി വരില്ലേ? ഇറാക്കിന് വേണ്ടി അമേരിക്കാവു തുര്‍ക്കിക്കെതിരേ യുദ്ധ മുഖം തുറക്കുമോ? തുറക്കില്ല. സമവായം ഇറാക്ക് എന്ന രാജ്യം ലോക ഭൂപടത്തില്‍ നിന്നുള്ള അപ്രത്യക്ഷമാകല്‍ എന്ന ലളിതമായ കരാറിലെത്തും.
ഇറാക്ക് മൂന്നായി മുറിയും. എല്ലാവര്‍ക്കും അമേരിക്കാവു സൈനിക സഹായം നല്‍കും. ഷിയാസ്ഥാനും, സുന്നിസ്ഥാനും, കുര്‍ദിസ്ഥാനും ആ ജീവനാന്തം തമ്മിലടിക്കാനുള്ള സര്‍വ്വ കുതന്ത്രങ്ങളും പാരകളും കേറ്റി അമേരിക്കാവു നനഞ്ഞ പൂച്ചയെ പോലെ ഇറാക്ക് വിടും. ഒരു സംസ്കാരത്തെ എങ്ങിനെ നശിപ്പിക്കാമെന്ന് യാങ്കികളെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടതില്ലല്ലോ?
2. ഹേയ്...പ്രബുദ്ധ കേരളമേ നീ നാണിക്കൂ...തലതാഴ്തൂ.
ജോസഫ് കേരളാ കോണ്‍ഗ്രസ് കേരളാ രാഷ്ട്രീയത്തില്‍ കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചു കൊണ്ടേയിരിക്കുന്നു. നാലു നിയമസഭാ പ്രതിനിധികളില്‍ രണ്ടു വര്‍ഷം കൊണ്ട് രണ്ടാളുകള്‍ വീട്ടിലിരിപ്പായി. മൂന്നാമനെ തിരഞ്ഞെടുക്കാന്‍ മാരത്തോണ്‍ ചര്‍ച്ച. മറ്റു രണ്ടു പേരില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് സര്‍ക്കാറിന്റെ അന്ത്യശാസനം കിട്ടിയതിന്റെ പതിമൂന്നാം മണിക്കുറില്‍ പോലും രണ്ടിലൊരാളെ തണ്ടിലേറ്റാന്‍ ജോസഫച്ചായന്റെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അന്ത്യാശാസനത്തിന്റെ സമയ പരിധി അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മന്ത്രിയെ പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുത്ത വഴി പ്രബുദ്ധ രാഷ്ട്രീയ കേരളത്തിന്റെ മുഖത്ത് കരിവാരി തേക്കുന്നതുമായി. ആദ്യം തണ്ടില് കേറിയത് സാക്ഷാല്‍ ചെയറമാന്‍ പി.ജെ.ജോസഫ്. അതിയാന്റെ തോളില്‍ മാറാപ്പ് കേറിയപ്പോള്‍ രണ്ടാം വര്‍ഷം തണ്ടിലേറിയതു കുരുവിള. കുരുവിളക്ക് കുരുപിടിച്ചപ്പോള്‍ തണ്ടിലേറ്റാന്‍ രണ്ടാളുകള്‍ പിന്നെയും ബാക്കി. ബാക്കിയൊന്നിനെ തണ്ടിലേക്കേറ്റുമ്പോള്‍ അധികം വന്നോനെ അടുത്ത വര്‍ഷം തണ്ടിലേറ്റാം. പിന്നേം കിടക്കുന്നില്ലേ നീണ്ടു നിവര്‍ന്നൊരു വര്‍ഷം കൂടി. ആ വര്‍ഷം ഇന്നി പുറം പാര്‍ട്ടികളില്‍ നിന്നാരേലും കടം വാങ്ങി തണ്ടിലേറ്റാമായിരിക്കും.
കേരളത്തിലെന്നാത്തിനാ കോടികള്‍ മുടക്കി അയ്യാണ്ട് കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് എന്ന കോപ്രായം കാട്ടി ജനത്തെ വലക്കുന്നത്. ഒരോ വര്‍ഷവും നമ്മുക്ക് ഞറുക്കിടാം. നൂറ്റി നാല്പത് ഞറുക്ക് കൊണ്ട് കാര്യം കഴിയും. എല്‍.ഡി.എഫ്. എന്ന പാര്‍ട്ടി നൂറ്റിനാല്പത് പേര് നല്‍കട്ടെ. യൂ.ഡീ.എഫ്. എന്ന മറ്റേ കമ്പനി മറ്റൊരു നൂറ്റി നാല്പത് കൊടുക്കട്ടെ. എന്നിട്ട് എല്ലാം കൂടി കൂട്ടി കലര്‍ത്തി നൂറ്റി നാല്പത് എം.എല്‍.ഏ. മാരെ തിരഞ്ഞ് പിടിച്ച് അതിലൊരു കിഴങ്ങനെ മുഖ്യനുമാക്കി പത്തിരുപത് പോഴന്മാരെ പൊക്കി മന്ത്രിമാരുമാക്കി നമ്മുക്ക് സുഖകരമായ ആലസ്യത്തിലാണ്ട് കിടക്കാം. കേരളമേ നീ ശൈത്താന്റെ സ്വന്തം നാടാകുന്നു. ദൈവത്തെ ശൈത്താന്‍ പിടിച്ച് കെട്ടി പടിയടച്ച് പിണ്ഡം വെച്ചത് മാലോകരെ നിങ്ങള്‍ കാണുന്നില്ലേ?
3. പിണറായി പിണങ്ങി തന്നെ.
പിണറായി വിജയന്‍ ഒരുമ്പെട്ട് തന്നെ. ക്രൈസ്തവ സഭയെ കേറി കുത്തിന് പിടിച്ച് പിണറായി കാട്ടുന്ന ഞൊണുക്ക് വിദ്യകള്‍ സഭയെ താറടിക്കാനാണെന്ന് കരുതുന്നവരേ നിങ്ങള്‍ക്ക് തെറ്റിയിരിക്കുന്നു. പിണറായി പിണങ്ങിയിരിക്കുന്നത് സര്‍ക്കാറിനോടാണ്. ഒരു വിധത്തിലും സമാധാനാമായി ഭരിക്കാന്‍ കണ്‍കണ്ട എതിരാളി സഖാവ് അച്ചുദാനന്ദനെ സമ്മതിക്കുല്ലാന്ന് തന്നേന്ന്. ആ സഖാവിനെം സര്‍ക്കാറിനേം എങ്ങിനേം ഒന്നു മെരുക്കി നിര്‍ത്താനുള്ള പിണറായിയുടെ ഒരോരോ കളികളല്ലേ നാം ദിനവും കാണുന്നേ. സഭാ മേലധ്യക്ഷന്മാരേ...., പുരോഹിതന്മാരേ..., പിണറായി ചെയ്യുന്നതെന്നതാണെന്ന് നിങ്ങള്‍ക്കറിയാമേലാതെ തെരുവിലേക്കിറങ്ങരുത്. എന്തെന്നാല്‍ അടുത്ത അഞ്ചു വര്‍ഷം യൂ.ഡി.എഫിനെ കൊണ്ടു ഭരിപ്പിക്കാനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പിണറായി പക്ഷക്കാരനായ കൊടിയേരി പോലീസിന്റെ ലാത്തിക്ക് അത് പണിയുണ്ടാക്കും. വീണ്ടും തുടര്‍ച്ചയായൊരു ഭരണത്തിലേക്ക് അച്ചുതാനന്ദന്‍ സഖാവ് കടന്ന് വരാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും അതിയാന്‍ തന്നെ ചെയ്തു വെച്ചിട്ടുണ്ടെങ്കിലും അതൊന്നൊറപ്പിക്കാനുള്ള തത്രപ്പാടിലാ നമ്മുടെ സിക്രട്ടറി. അതു കൊണ്ട് ഇടയന്മാരേ നിങ്ങള്‍ പോലീസ് ലാത്തിക്കൊഴിഞ്ഞ് നടക്കൂ ഇടയ ലേഖനങ്ങളിറക്കി സമാധാനിക്കൂ...ലേഖനങ്ങളിറക്കുന്നിടത്തേക്ക് പോലീസ് ലാത്തിക്ക് കയറി വരാനൊക്കില്ലല്ലോ. ലാത്തികള്‍ കുഞ്ഞാടുകള്‍ മേടിച്ച് കൂട്ടിക്കോളും. അങ്ങിനെ ഇടയന്മാരേ നിങ്ങള്‍ക്ക് കൂടുതല്‍ ലേഖനങ്ങളിറക്കി കളി തുടരാം....
4. റോഡുകള്‍ നീതി പാലിക്കുക.
ഹൈക്കോടതിയുടെ ഉത്തരവുകള്‍ തുടരേ തുടരേ ലംഘിക്കുന്നത് കേരളാ റോഡുകളുടെ ഒരു സ്ഥിരം പരിപാടി ആയിരിക്കുന്നു. ഹൈക്കോടതി ഉത്തരവ് വന്നിട്ടും റോഡുകള്‍ കുഴികള്‍ അടക്കുവാന്‍ തയ്യാറായിട്ടില്ല. ഹൈക്കോടതിയേം കൊഞ്ഞനം കാണിച്ച് യാതൊരു പ്രതിപക്ഷ ബഹുമാനവും ഇല്ലാതെ ഞെളിഞ്ഞ് നിവര്‍ന്ന സുഖ സുഷിപ്തിയിലാണ് സര്‍വ്വ റോഡുകളും. എം.സീ. റോഡെന്ന പഹയന്റെ നേതൃത്വത്തിലുള്ള റോഡുകളുടെ കൂട്ടായ്മ സര്‍വ്വ നീതി വ്യവസ്തയേയും ക്രമസമാധാനത്തേയും ചോദ്യം ചെയ്തു കൊണ്ട് മുന്നോട്ട് പോകുന്നതിനെതിരേ രണ്ടാഴ്ച മുമ്പ് മുഖ്യ മന്ത്രി നേരിട്ട് വന്ന് “ഒന്നു കുഴികളടച്ച് ശരിയാകാന്‍” കാലും കയ്യും പിടിച്ച് കേണപേക്ഷിച്ചിട്ടും റോഡുകള്‍ കാറ്റു പിടിച്ചിട്ട് തന്നെ. എവിടെ...ഇവറ്റക്കൊന്നും യാതൊരു അനുസരണയും ഇല്ല. ഇപ്പോള്‍ വിജയ കുമാര്‍ മന്ത്രിയാണ് റോഡുകളുടെ കാല്‍ തിരുമുന്നത്.എന്നിട്ടും റോഡുകള്‍ക്ക് ഒരു പ്രതികരണവും ഇല്ല തന്നെ. ഡി.യൈ.എഫ്.യുടെ റോഡുകള്‍ക്കെതിരേയുള്ള കാല്‍നട പ്രചരണ ജാഥ വരുന്നു കേട്ടില്ലേ മുദ്രാവാക്യം...
“റോഡുകളേ മൂരാച്ചികളേ,
യൂഡീയെഫിന്‍ ചാരന്മാരേ,
സീ.ഐ.ഏയുടെ പണം പറ്റി
ഞങ്ങടെ സര്‍ക്കാറിനെയട്ടിമറിച്ചാല്‍
അക്കളി തീക്കളി സൂക്ഷിച്ചോ....”
ഗതാഗതത്തിന് കേരളത്തില്‍ കഴുതയേയോ കുതിരയേയോ പോത്തുകളേയോ ഒക്കെ ഉപയോഗിക്കാം. തിരോന്തോരത്ത് തുടക്കമിട്ട ഈ പുതിയ രീതിയാണ് നമ്മുക്കിനി നല്ലത്. അതേന്ന്.. നാമിപ്പോഴും ശിലായുഗത്തില്‍ തന്നേന്ന്.
5. ബൂമറങ്ങ് :
“ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധനവ്. സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടലുകളാണ് ഈ നേട്ടത്തിന് കാരണം...” - ദേവസ്വം മന്ത്രി ജീ. സുധാകരന്‍.
“അയ്യോ...എന്റെ പൊന്നു സുധാകരന്‍ സാറേ, അതല്ല കാര്യം. നിങ്ങളെ കൊണ്ട് പൊറുതി മുട്ടിയ ജനം തങ്ങളുടെ സമ്പാദ്യം എല്ലാം സ്വരുകൂട്ടി കൊണ്ട് വന്ന് ഭണ്ഡാരത്തിലിട്ട് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുവാന്നേയ്...നിങ്ങളുടെ ഈ ഒടുക്കത്തെ ഭരണം ഒന്നവസാനിപ്പിക്കാന്‍. ഇങ്ങിനെ പോയാല്‍ അടുത്ത വര്‍ഷം ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഇന്നിയും കൂടും സാറേ.....”

Tuesday, October 9, 2007
ഭൂലോകം പോയവാരം : എട്ടാം ലക്കം.
1. ശവം തീനികള്‍ അഥവാ മലയാള ബുജികള്‍.
ചിതയിലെ വെളിച്ചത്തിന് മുന്നില്‍ പേയാട്ട് നടത്തുന്ന സാംസ്കാരിക കേരളമാണ് പോയ വാരത്തെ മലയാള കൌതുകം. മരിച്ചയാളെ വീണ്ടും വീണ്ടും വധിക്കുന്ന ചാനല്‍ പെരുമയും ബുജികളുടെ കുബുദ്ധിയും ചേര്‍ന്ന് കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ അസ്സഹനീയമായിരിക്കുന്നു. മരിച്ചവനോട് ഇത്തിരി ദയ കാട്ടാന്‍ കൂട്ടാളികള്‍ക്കോ മുന്‍ചങ്ങാതിമാര്‍ക്കോ ചങ്ങാതിമാരെന്ന് നടിക്കുന്നവര്‍ക്കോ കഴിയാതെ വരുന്നു. ശത്രുക്കള്‍ കാട്ടിയ മര്യദ പോലും മിത്രങ്ങളെന്നോ സഹയാത്രികരന്നോ ശിഷ്യന്മാരെന്നോ പുരോഗമനക്കാരെന്നോ ഒക്കെ നടിക്കുന്നവര്‍ക്കാര്‍ക്കും മരിച്ച മഹാനോട് കാട്ടാന്‍ കഴിഞ്ഞില്ല. ഇതൊരു പരിണതിയായിരുന്നു. ഒരിക്കല്‍ വിജയന്‍ മാഷ് അറിഞ്ഞുകൊണ്ട് ചെയ്തൊരു തെറ്റിന്റെ വില. പ്രസ്ഥാനം വ്യക്തിയെ അടിപ്പെടുത്തുന്നത് മലയാളം മരവിപ്പോടെ കണ്ട് നിന്ന ദിനങ്ങള്‍. പാപ്പിനശ്ശേരിയിലെ മിണ്ടാപ്രാണികളിന്മേല്‍ വിപ്ലവം കൊണ്ടാടിയപ്പോള്‍, പിഞ്ചു ശിഷ്യന്മാരുടെ മുന്നിലിട്ട് ഗുരു വെട്ടിനുറുക്കപ്പെട്ടപ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ഒരു നിമിഷമെങ്കിലും മനുഷ്യത്വം മറന്ന വിജയന്‍ മാഷിന് ജീവിതത്തിലാകെ പിഴച്ചൊരു വാക്കിന്റെ വില. അഴീക്കോട് മാഷും ആ പിഴവ് ആവര്‍ത്തിക്കയാണ്. പ്രസ്ഥാനത്തിന്റെ പിണിയാളായി തെറ്റുകള്‍ക്കൊക്കെയും കുടപിടിച്ച് നാളെ വീണു കഴിയുമ്പോള്‍ ശവം തീനികള്‍ ചുറ്റും കൂടി ചേതനയറ്റ ശരീരം കൊത്തിപ്പറിക്കും. അപ്പോഴും കൂട്ടമായി ലേഖനങ്ങളെഴുതി നമ്മുക്ക് ശവം തീനികളെ വാഴ്‌താം...
“വാപ്പിച്ചീ... ഇങ്ങിനെയാണോ നമ്മളും മരിക്കുന്നേ...”
ആറ് വയസ്സുകാരിയുടെ സംശയം. സംശയ നിവാരണത്തിന് പകരം കണ്ണടച്ചിരുട്ടാക്കി. ഓഫായ ടി.വി. ഇതുവരേം തുറന്നിട്ടില്ല. ശവം തീനികളുടെ കടിച്ചു പറി തീരുന്നതുവരെ അതങ്ങ് അടഞ്ഞ് കിടക്കട്ടെ!
2. ബീഹാറിന് പഠിക്കുന്ന കേരളം.
നാടോടികള്‍ക്ക് വീണിടം വിഷ്ണുലോകമാണ്. വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടിവെയ്ക്കാതെയും അന്നന്നത്തെ അന്നം അന്നന്ന് തേടുന്നവര്‍. വിശപ്പാണ് അവരുടെ ഏക പ്രശ്‌നവും. അതൊന്നടക്കാന്‍ വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടിവെയ്ക്കാതെയും വീണിടത്ത് നിന്നും അന്നം തേടും. വിതയ്ക്കാതെയും കൊയ്യാതെയും കൂട്ടിവെച്ചവര്‍ അവരുടെ മേല്‍ കുതിരകേറിയത് മലയാളിയുടെ ബീഹാറിന് പഠിത്തമാണ് തുറന്ന് കാട്ടുന്നത്. തെരുവിലെ നീതി നടപ്പാക്കല്‍ കേരളം അനുവര്‍ത്തീക്കുന്നതില്‍ തെറ്റില്ല. പക്ഷേ തുടങ്ങേണ്ടിയിരുന്നത് ഇടപ്പാളില്‍ നിന്നുമായിരുന്നില്ല. അഷ്ടിക്ക് മോഷ്ടിക്കുന്നോരില്‍ നിന്നുമായിരുന്നില്ല. അങ്ങ് തെക്ക് തിരോന്തോരത്ത് നിന്നുമായിരുന്നു. നൂറ്റി നാല്പതെണ്ണം മേയുന്നിടത്ത് നിന്നും. ഹജൂറ് കച്ചേരിയില്‍ നിന്നും. അഷ്ടിക്ക് മോഷ്ടിക്കുന്നോനെ വിട്ട് രാജ്യം കൊള്ളയടിക്കുന്നോരെ തെരുവിലിട്ട് വിചാരണ ചെയ്ത് നീതി നടപ്പാക്കട്ടെ പ്രബുദ്ധ കേരളം. ബീഹാറികള്‍ ചിലപ്പോഴെങ്കിലും അതും ചെയ്യാറുണ്ട്.
"താന്‍ ഗര്‍ഭിണിയാണ്. തല്ലരുതെന്നു” കേണു പറഞ്ഞ് ഉടുമുണ്ട് മാറ്റി നിറവയര്‍ കാട്ടിയിട്ടും ആ സ്ത്രീയെ ചവിട്ടി കൂട്ടിയ പ്രബുദ്ധതയെ കണ്ടില്ലാന്ന് നടിക്കാന്‍ ഫെമിനിസത്തിന്റെ മൊത്ത കച്ചവടക്കാര്‍ക്ക് കഴിയുന്നത് ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. രണ്ടു തുണ്ടില്‍ എത്താപറ്റാ മാനം മറയ്ക്കാതെ മറച്ച് ചുണ്ടില്‍ ഛായം തേച്ച് തെരുവില്‍ നിന്ന് പീഡിപ്പിച്ചോ എന്ന് വിളിച്ച് പറഞ്ഞ് പീഡിപ്പിക്കപെട്ടാലേ “ഫെമിനിസം” സടകുടഞ്ഞെഴുന്നേല്‍ക്കുള്ളു എന്ന പരമസത്യം. ഒരു സംശയവുമില്ല - കഷ്ടം.... നാം കാട്ടിലേക്ക് തന്നെ.
3. പാകിസ്ഥാനിലെ നീതി.
അയല്‍വക്കത്തെ കോമഡികള്‍ തുടരുകയാണ്. സാക്ഷാല്‍ മുഷാറഫ് വീണ്ടും പ്രസിഡന്റ്. പാകിസ്ഥാനിലെ ജനാധിപത്യം ചുട്ടെടുക്കപ്പെടുന്നതാണ്. ഇഷ്ടമില്ലാത്താളെ നിലം തൊടാതെ പറപ്പിച്ച് ഇഷ്ടമുള്ളാളുടെ അഴിമതി ഫയല്‍ കോടതിയിലെത്തിക്കാതെ പ്രസിഡന്റ് സ്വയം തീര്‍പ്പാക്കി, അഴിമതിക്കാരിയെന്ന് പ്രസിഡന്റ് തന്നെ മുദ്ര കുത്തി നാടുകടത്തിയ മുന്‍ പ്രധാന മന്ത്രിയെ ക്ഷണിച്ച് വരുത്തി തന്റെ കസേര ഉറപ്പിച്ച് നിര്‍ത്തുന്ന തലതിരിഞ്ഞ ജനാധിപത്യം ലോകത്ത് പാകിസ്ഥാന്റെ മാത്രം സ്വന്തം. നവാസ് ഷെറീഫിന് ഒരു നിയമം. ബേനസീര്‍ ഭൂട്ടോയ്ക്ക് മറ്റൊരു നിയമം. എന്തിനാ അങ്ങ് ഇസ്ലമാബാദ് വരെ പോകുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലും ഇതൊക്കെ തന്നെയല്ലെ?. കുരുവിളക്കൊരു നിയമം. പി.സി. ജോര്‍ജ്ജിന് പടുനീതി. ബിനോയ് വിശ്വമിന് ഇതൊന്നുമല്ലാത്തൊരു നിയമം. ഇരട്ടത്താപ്പുകള്‍ ആഗോള പ്രശ്നം തന്നേന്നേയ്...
4. സുപ്രീം കോടതി പിടിച്ച പുലിവാല്‍.
രാമസേതുവില്‍ തൂങ്ങി ചക്രം ശ്വാസം വലിക്കുന്ന സുപ്രീം കോടതിയുടെ ദൈന്യങ്ങളായിരിക്കും വരും വാരങ്ങളിലെ ഭാരത കൌതുകം. കോടതികള്‍ വൈകാരികമായി കാര്യങ്ങളെ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ബന്ദ് നടത്തരുത് എന്ന് ഉത്തരവിട്ട സുപ്രീം കോടതി വിധി ശ്ലാഘനീയമായിരുന്നു. ബന്ദ് ഉപേക്ഷിച്ച് കരുണാനിധി നിരാഹാരം അനുഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായും ജനജീവിതം നിശ്ചലമായി. ഇവിടെ ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് ജനജീവിതം ദുഃസ്സഹമാക്കി എന്ന് ഒരു വാര്‍ത്തയും പറയുന്നില്ല. മാത്രമല്ല കുറേ കാലങ്ങള്‍ക്ക് ശേഷം ഒരു ജനത സ്വയം ജീവിതം നിശ്ചലമാക്കി പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും അത് പ്രായോഗത്തില്‍ വരുത്തുന്നതും ചെന്നൈയില്‍ കാണാനും കഴിഞ്ഞു. ജനപ്രീതിയുള്ള നേതാവിനെ ജനത പിന്‍ പറ്റുന്നതിനെ സമചിത്തതയോടെ വിലയിരുത്താന്‍ കഴിയാതെ പോയ സുപ്രീകോടതി സ്വയം ചെറുതാകുന്നതാണ് പിന്നെ കണ്ടത്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തമായ ഭൂരിപക്ഷമുള്ള ജനപിന്തുണയുള്ള ഒരു സര്‍ക്കാറിനെ കേവല വൈകാരികമായ തലത്തില്‍ നിന്നുകൊണ്ട് പിരിച്ചു വിടണം എന്ന് പറയുന്നതിനെ ശുദ്ധ ഭോഷ്ക് എന്നല്ലാതെ എന്നാ പറയാനാ? റഫറി കളത്തിലിറങ്ങി കളിക്കാന്‍ തുടങ്ങിയാല്‍ കളി പിന്നെയാരു നിയന്ത്രിക്കും?
5 ഒരേ കടല്‍.
മലയാള സിനിമയില്‍ പുതു പരീക്ഷണം. തീയേറ്ററുകളിലെ റിലീസിങ്ങിനൊപ്പം സൈബര്‍ റിലീസിംഗും നടത്തിയ ആദ്യത്തെ മലയാള സിനിമ ഒരേ കടല്‍ ആയി മാറുകയായിരുന്നു. മേഘമല്‍ഹാര്‍ ചാനലിലും തീയേറ്ററുകളിലും ഒരേ സമയം റിലീസ് ചെയ്തതാണ് ഇതുപോലെ മുമ്പുണ്ടായ മറ്റൊരു പരീക്ഷണം. നെറ്റിലും ചാനലിലും തീയേറ്ററുകളിലും ഒന്നിച്ച് സിനിമ റിലീസ് ചെയ്യുകയാണ് നല്ലതെന്നു തോന്നുന്നു. കരിഞ്ചന്ത ഒരു പരിധിവരെയെങ്കിലും തടയാന്‍ അങ്ങിനേം കഴിയുമെന്ന് നല്ല ബുദ്ധികള്‍ക്ക് കരുതാം. ഏഴ് ദിവസം “ഒരേ കടല്‍” അനന്തമായി കാണാന്‍ ഏകദേശം മുന്നൂറ് രൂപയാണ് സൈബര്‍ സംഘാടകര്‍ വിലയിട്ടിരിക്കുന്നത്. ആജീവനാന്തം അനന്തമായി കാണാന്‍ ഏകദേശം അറുനൂറ് രൂപയും. നല്ല സംരംഭം തന്നെ. ഇന്നി തീയേറ്റര്‍ പ്രിന്റ് എന്ന ആഭാസം അവസാനിക്കും. സിനിമ ഇറങ്ങി പിറ്റേന്ന് തന്നെ നെറ്റില്‍ നിന്നും ഇറക്കി കോപ്പിയെടുത്ത നല്ല പ്രിന്റ് തെരുവില്‍ നിന്നും പത്ത് രൂപക്ക് വാങ്ങി ആര്‍മ്മാദിക്കാം. ആജീവനാന്തം കാണാന്‍ വെറും പത്ത് രൂപ. അറുന്നൂറ് എവിടെ കിടക്കുന്നു പത്തെവിടെ ഇരിക്കുന്നു.
എന്തായാലും വ്യാജന്മാര്‍ക്ക് നല്ല കാലം തന്നെ.
6. കൂട്ടു കൃഷി
പിശുക്കനും തരികിടയുമായ തമ്പ്രാനും അത്താഴപഷ്ണിക്കാരനും ശുദ്ധ ഗതിക്കാരനുമായ അടിയാന്‍ കോമനും കൂടി കൂട്ടു കൃഷിക്ക് കരാറായി. എപ്പോഴും ആര്‍ക്കെങ്കിലും ഒക്കെ ഇട്ട് താങ്ങി രസം കൊള്ളുന്ന തമ്പ്രാന്‍ കോമനെ കുടുക്കാന്‍ തന്നെ തീര്‍ച്ചയാക്കി. “കോമാ...കൂടുതലൊന്നും എനിക്ക് വേണ്ട, മണ്ണിനടിയിലുള്ള വിളവ് നിനക്ക് മുകളിലുള്ളത് എനിക്ക് സമ്മതമാണേല്‍ നീ കൃഷി തുടങ്ങിക്കോ...” പാവം കോമന്‍. തിരുവായിക്ക് എതിര്‍വായില്ലല്ലോ. തമ്പ്രാന്റെ പാടത്ത് കോമന്‍ കൃഷി തുടങ്ങി. വിളവെടുപ്പ് കഴിഞ്ഞ് മുന്നില്‍ കൂട്ടിയിട്ടിരിക്കുന്ന ഇലയും ചപ്പും കമ്പുകളും കണ്ട് പകച്ച് നിന്ന തമ്പ്രാനോട് കോമന്‍ വിനയ പൂര്‍വ്വം മൊഴിഞ്ഞു. “തമ്പ്രാനേ...അടിയന്‍ കൃഷി ചെയ്തത് കപ്പയായിരുന്നു. തമ്പ്രാന്റെ മണ്ണിന് മുകളിലെ വിളവാണിത്...” ഞെട്ടിയ തമ്പ്രാന്‍ “അടുത്ത വിളവില്‍ മണ്ണിന് താഴെയുള്ള പങ്ക് തനിക്കും മുകളിലുള്ളത് കോമനും” വിധിച്ചു. വര്‍ഷം ഒന്നു കൂടി കഴിഞ്ഞു. തമ്പ്രാന്റെ പങ്കു വിളവുമായെത്തിയ കോമന്റെ വരവ് കണ്ട് തമ്പ്രാന്‍ വീണ്ടും ഞെട്ടി. “വാഴയായിരുന്നു തമ്പ്രാനേ അടിയന്റെകൃഷി.” ഭൂമിക്ക് മുകളിലെ പങ്കുമായി നില്‍ക്കുന്ന കോമനെ അരിശത്തോടെ നോക്കി തമ്പ്രാന്‍ പുതിയ കരാറൊറപ്പിച്ചു. “കോമാ അടുത്ത വിളവില്‍ മണ്ണിന് അടിയിലുള്ളതും മണ്ണിന് പുറത്ത് ഏറ്റവും മുകളിലുള്ളതും എനിക്ക്...എന്തുമാകട്ടെ നടുക്കുള്ളത് നീയെടുത്തോ..” ഇതിത്തിരി കഷ്ടമാണേയ് തമ്പ്രാനേ വെച്ചു പോയ കോമന്റെ അടുത്ത വിളവെടുപ്പും തമ്പ്രാന്റെ വെളിവ് കെടുത്തി. കോമന്‍ കൃഷി ചെയ്തത് കരിമ്പായിരുന്നു.
എന്നോ വായിച്ചൊരു നാടോടി കഥ. കര്‍ണ്ണാടകത്തിലെ ഭാരതീയ തമ്പ്രാനും ജനതാ കോമനും കൂടി നടത്തിയ കൂട്ടു കൃഷി കണ്ടപ്പോള്‍ ഓര്‍മ്മ വന്നതാണേയ്...
7. ബൂമറങ്ങ്:
“അച്ചുതാനന്ദന്‍ എന്ന പ്രതിപക്ഷ നേതാവാണ് ഇപ്പോഴത്തെ അച്ചുതാനന്ദന്‍ എന്ന മുഖ്യ മന്ത്രിയുടെ ഏറ്റവും വല്ലിയ ശത്രു. പ്രതിപക്ഷ നേതാവായിരുന്ന അച്ചുതാനന്ദന്റെ ചെയ്തികളാണ് മുഖ്യമന്ത്രിയായ അച്ചുതാനന്ദനെ തിരിഞ്ഞ് കൊത്തുന്നത്” - ഉമ്മന്‍ ചാണ്ടി.
“ഇത്രയും പുഴുത്ത് നാറിയ ഒരു സര്‍ക്കാറിനെതിരേ അങ്ങ് കമാന്ന് മൊഴിയാത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണേ ചാണ്ടി സാറേ പുടികിട്ടിയത്. നല്ലത്...വളരെ നല്ലത്... കീപ് ഇറ്റ് അപ്.”

Monday, October 1, 2007
ഭൂലോകം പോയ വാരം : ഏഴാം ലക്കം
1. ബര്‍മ്മയിലെ പട്ടാള ഭരകൂടവും ബ്ലോഗുകളും.
ബര്‍മ്മയിലെ ബുദ്ധ ഭിക്ഷുക്കള്‍ ഒരു ധര്‍മ്മ സമരത്തിലാണ്. പട്ടാള ഭരണ കൂടത്തിനെതിരെ സഹന സമരം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ ബുദ്ധഭിക്ഷുക്കള്‍ രക്തരഹിതമായി കാട്ടാള ഭരണകൂടത്തിനെതിരെ നടത്തുന്ന സമരം എവിടെ ചെന്നെത്തും എന്ന ഭീതിയിലൂടെയാണ് ലോകം പോയവാരം കടന്നു പോയത്. ബുദ്ധ ഭിക്ഷുക്കളുടെ സഹന സമരം രണ്ടാഴ്ചകള്‍ പിന്നിടുമ്പോഴും പട്ടാള ഭരണ കൂടം എണ്‍പത്തി എട്ട് ആവര്‍ത്തിക്കാന്‍ മടിക്കുന്നത് വിവര സാങ്കേതിത വിദ്യയുടെ വിജയം അല്ലാതെ മറ്റൊന്നുമല്ല. എണ്‍പത്തി എട്ടില്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ഭിക്ഷുക്കളെ നിരത്തിലിട്ട് കശാപ്പുചെയ്തത് പുറം ലോകം തിരിച്ചറിയാതിരിക്കാനാവുന്നതെല്ലാം ഭരണകൂടത്തിന് ചെയ്യാന്‍ കഴിയുമായിരുന്നു. ചില്ലറക്ക് കിട്ടുന്ന ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണും ഡയലപ്പ് ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും ഫോട്ടോ ഫീച്ചറുകള്‍ എഴുതി നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന ബ്ലോഗെന്ന മാധ്യമത്തെ ബര്‍മ്മയിലെ ജനാധിപത്യ വാദികള്‍ നന്നായി തന്നെ ഉപയോഗിക്കുന്നു. ഭരണ കൂട ഭീകരത എത്ര പൂഴ്ത്തി വെക്കാന്‍ ശ്രമിച്ചിട്ടും ഭിക്ഷുക്കളുടെ സഹന സമരത്തിനെതിരേ പട്ടാളം കാട്ടുന്ന ക്രൂരതകള്‍ ബര്‍മ്മ ഡൈജസ്റ്റ് എന്ന ലണ്ടനില്‍ നിന്നും നിയന്തിക്കപ്പെടുന്ന ബ്ലോഗിലൂടെ പുറം ലോകത്തെത്തിക്കൊണ്ടിരിക്കുന്നു. ദൃശ്യ ശ്രവ്യമാധ്യമങ്ങളെ പട്ടാള ചിട്ടയില്‍ നിയന്ത്രിക്കുവാന്‍ ഭരണകൂടത്തിന് കഴിയുമെങ്കിലും ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണിന്റെ മുന്നില്‍ നടക്കുന്ന പൈശാചികമായ ഒരു സംഭവം നിമിഷങ്ങള്‍ക്കുള്ളില്‍ ബര്‍മ്മക്ക് പുറത്ത് വസിക്കുന്ന ഇന്റര്‍നെറ്റ് കഫേയില്‍ ഇരിക്കുന്ന ഒരു ബ്ലോഗറുടെ ബ്ലോഗിലേക്ക് ചേക്കേറാന്‍ നിമിഷങ്ങള്‍ മതി. ആ നിമിഷങ്ങളെ ഭയക്കുന്നതു കൊണ്ടാണ് പട്ടാളം ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നത്. പുറത്തേക്കുള്ള ടെലഫോണ്‍ ബന്ധങ്ങള്‍ വിശ്ചേദിക്കപെട്ടിട്ടും സാറ്റലൈറ്റ് ഫോണിലൂടെ മനുഷ്യത്വം മരവിപ്പിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളുമായി നിമിഷം പ്രതി ബര്‍മ്മാ ഡൈജസ്റ്റ് അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സഹനസമരക്കാരെ പട്ടാളഭരണകൂടം പാറ്റണ്‍ടാങ്കും യന്ത്രതോക്കുമായി നേരിടാന്‍ മടിക്കുന്നത് സമരക്കേരെയോ ബര്‍മ്മയിലെ ജനരോഷത്തേയോ ഭയന്നിട്ടല്ല. ഉള്ളില്‍ നടക്കുന്ന സംഗതികള്‍ക്ക് നേരെ പിടിച്ച കണ്ണാടിയായി ബ്ലോഗുകള്‍ മാറുകയും അതോടെ ലോക ജനതയുടേയും സമാധാന വാദികളുടേയും രോഷം തങ്ങളുടെ കിരാതങ്ങള്‍ക്ക് നേരെ തിരിയുകയും ചെയ്യും എന്ന ഭയവും മൂലമാണ് പട്ടളഭരണകൂടം ചര്‍ച്ചകളിലേക്ക് വരുന്നത്. ബ്ലോഗെന്ന മാധ്യമമാണ് ബര്‍മ്മയെ കൂടുതല്‍ രക്ത രൂക്ഷിതമാക്കാതിരിക്കുന്നത് എന്ന് വിചാരിക്കുന്നതില്‍ തെറ്റേതുമില്ല തന്നെ. ബര്‍മ്മയിലെ പട്ടാള നിയന്ത്രണത്തിലുള്ള ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ തുപ്പുന്ന ചുട്ടെടുക്കപ്പെടുന്ന വാര്‍ത്തകളാര്‍ക്കും വേണ്ടാതായിരിക്കുന്നു. ബ്ലോഗുകളെ എങ്ങിനെ ഗുണകരമായി ഉപയോഗിക്കാം എന്നതിന് ബര്‍മ്മയിലെ സഹനസമരവും കാട്ടിതരുന്നു.
സംഗതി ഇങ്ങിനെയൊക്കെ ആണേലും ലോകമാകമാനം ജനാധിപത്യം കയറ്റി അയക്കാന്‍ ഒരുങ്ങി നടക്കുന്നവരുടെ കണ്ണില്‍ ബര്‍മ്മയെ പോലെയുള്ള രാജ്യങ്ങളിലെ പട്ടാള ഭരണകൂടങ്ങള്‍ പെടാത്തത് എന്താണോ ആവോ?
2. ഫലം കണ്ടു തുടങ്ങി.
കല്യാണം കഴിഞ്ഞിട്ട് വരനും വധുവും കൂടി കുടുംബത്ത് വന്ന് വളര്‍ത്തവകാശക്കാരോട് വിവാഹത്തിന് അനുവാദം ചോദിക്കുന്നതു പോലെയായിരുന്നു ഭാരതാവും അമേരിക്കാവും ആണവകരാര്‍ ഒപ്പിട്ടത്. ഒപ്പിട്ട കരാറ് നടപ്പാക്കണമോ വേണ്ടയോ എന്നുള്ള ചര്‍ച്ചാ നാടകങ്ങള്‍ക്കായി രാഷ്ട്രീയ സമിതി ഒക്കെ ഉണ്ടാക്കി ചര്‍ച്ചകള്‍ക്കായി യോഗം ചേര്‍ന്ന് സുലൈമാനി കുടിച്ച് പിരിയല്‍ തകൃതിയായി നടക്കവേ ആണവകരാര്‍ കൊണ്ടുള്ള ആദ്യ ഫലം കണ്ടു കഴിഞ്ഞു. നാട്ടിന്റെ ഊര്‍ജ്ജ മേഖലക്ക് ഏറ്റവും കൂടുതല്‍ മുതല്‍ കൂട്ടാകുമായിരുന്ന കൊട്ടി ഘോഷിക്കപ്പെട്ട ഇറാന്‍ പ്രകൃതി വാതക കുഴലില്‍ നിന്നും ഭാരതം ഏതാണ്ട് തെറിച്ച മട്ടാണ്. വിലയൊത്തില്ല എന്ന വരട്ടുന്യായമൊക്കെ പറയാമെങ്കിലും അമേരിക്കാവു കണ്ണുരുട്ടിയതാണ് കുഴലില്‍ നിന്നും ഭാരതം ഒഴിവാക്കപ്പെട്ടത് എന്ന് “വിചാരിക്കുന്നതാണ്” കൂടുതല്‍ ശരി എന്ന് വിചാരിക്കാം.
3. തിരുത്തി കൊണ്ടിരുന്നവന്‍ തിരുത്തപ്പെടുമ്പോള്‍
നൂറിന്റെ ഭാരവുമായി ഭരണത്തിലേറിയ കേരളത്തിന്റെ വിപ്ലവ മുഖ്യമന്ത്രിയുടെ ആദ്യകാല പ്രധാന തൊഴില്‍ മറ്റു മന്ത്രിമാരെ തിരുത്തുക എന്നതായിരുന്നു. ശ്രീമതി ടീച്ചറും സുധാകരന്‍ സാറും ബേബിയും ഒക്കെ അങ്ങിനെ തിരുത്തപ്പെട്ടുകൊണ്ടേയിരുന്നു. മന്ത്രിമാരെ തിരുത്തിയും ഉദ്യോഗസ്ഥരെ വിരട്ടിയും വാണരുളിയിരുന്ന മുഖ്യനെ സ്വന്തം പാര്‍ട്ടി തന്നെ പിടിച്ച് ചെവി തിരിച്ചു വിട്ടു. അന്നു തുടങ്ങി കഷ്ടകാലം. കാണുന്ന ചെമ്മാനും ചെരുപ്പുകുത്തിയും ചന്ദ്രചൂഡനും വെളിയം ഭാര്‍ഗ്ഗവനും വരെ മുഖ്യന്റെ മേല്‍ തിരുത്തു തുടങ്ങി. ദാ ഇപ്പോഴിതാ മുന്നാറില്‍ മൊത്തം തിരുത്തലായി.
എലിയെ പിടിക്കാന്‍ വിട്ട നിറമില്ലാത്ത പൂച്ചകളെയൊക്കെയും കൂടെ നിന്നവരും വിപ്ലവക്കാരും ലാന്‍ഡ് മാഫിയാ കാരും എല്ലാം കൂടി പിടിച്ച് ചാക്കില്‍ കെട്ടി പുഴ കടത്തി വിട്ടു. പുഴകടന്ന നിറമില്ലാത്ത പൂച്ചകളിലൊന്ന് മാപ്പപേക്ഷയുമായി കോടതികള്‍ കേറിയിറങ്ങുന്നു. പുഴ നീന്തി ഇടുക്കിയിലെത്തിയ മറ്റൊരു പൂച്ചയെ തല്ലികൊല്ലാനായി ജോസഫ് പിറകേ കൂടി. ജോസഫിന്റെ അടുപ്പ് വക്കില്‍ ചുരുണ്ട് കൂടി കിടന്നപ്പോള്‍ കണ്ട അഴിമതികള്‍ ചാക്കില്‍ കെട്ടി പുഴയിലിട്ടപ്പോള്‍ മുഖത്തും തലയിലും വെള്ള കേറിയപ്പോഴാണ് പൂച്ചക്ക് ഓര്‍മ്മ വന്നത്. പുഴ കടത്തപെട്ട മീശക്കാരന്‍ പൂച്ചയുടെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍.
മൂന്നാറില്‍ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് മുഖ്യന് സ്വയം സമ്മതിക്കേണ്ടി വരുന്നു. മൂന്നാറില്‍ തുടങ്ങിയത് തന്റെ ഭരണത്തിന്റെ നേട്ടമാണെന്ന് പൊക്കി കാട്ടിയ ആള്‍ അവിടെ നടന്ന എല്ലാകാര്യങ്ങളും തെറ്റായിരുന്നു എന്ന് സ്വയം സമ്മതിക്കേണ്ടി വരുന്നിടത്ത് താന്‍ പരാജയമാണെന്ന് തിരിച്ചറിയാതിരിക്കുന്നത് എന്തു കൊണ്ട്? മൂന്നാര്‍ ഒരു നല്ല തുടക്കമായിരുന്നു. അതിന് നേതൃത്വം കൊടുത്തയാള്‍ അട്ടിമറിച്ചവര്‍ക്ക് ഓശാന പാടുന്നതാണ് ഏറ്റവും പുതിയ കേരള കാഴ്ച.
ഒന്നുകില്‍ നിറമില്ലാത്ത ചത്ത പൂച്ചകളെയാണ് പന്നിയെലികളെ പിടിക്കാന്‍ മൂന്നാറിലേക്ക് കയറ്റി വിട്ടത്. അല്ലെങ്കില്‍ എലികള്‍ പൂച്ചകളെ പിടിച്ചു. അതു മല്ലെങ്കില്‍ പൂച്ചകളും എലികളുമായി ചങ്ങാതത്തിലായി.
4. ശ്രീശാന്തും മാതാവും.
ഇരുപത് ഇരുപത് ലോക കപ്പില്‍ ഭാരതം മുത്തമിട്ടത് അഭിമാനകരമാണ്. പക്ഷേ അതേ തുടര്‍ന്ന് കളിക്കാരോടും ടീമിനോടും നാട് കാട്ടുന്ന തീവ്രാരാധന എല്ലാ പരിധികളും ലംഘിക്കുന്നതായിമാറുന്നു. ഭാരതത്തിന്റെ ദേശീയ ഗെയിം അടക്കം മറ്റെല്ലാ ടീമുകളേയും കായിക മേഖലയേയും കൃക്കറ്റ് വിഴുങ്ങി കഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം. തഴച്ചു വളരുന്ന കൃക്കറ്റും മുരടിച്ചു തളരുന്ന മറ്റു കായിക മേഖലയും എന്നതല്ല “വിചാരത്തിലെ” വിഷയം. ടീം ഇന്‍ഡ്യയിലെ മലയാള സാനിധ്യമായ ശ്രീശാന്തും അദ്ദേഹത്തിന്റെ മാതാവും കേരളത്തില്‍ തുടക്കമിടുന്ന പുതിയ സംസ്കാരം ആണ്.
ശ്രീശാന്ത് കളിക്കുമ്പോള്‍ പത്രക്കാരെല്ലാം കൂടി ക്യാമറായും തൂക്കി ശ്രീയുടെ വീട്ടിന് മുന്നില്‍ തമ്പടിക്കും. മാതാവിന് കളി കാണുന്നതിലും താല്പര്യം മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുന്നതിലാണ്. ഒരു മകന്റെ വിജയം ഏതൊരമ്മക്കും അഭിമാനകരം ആണെന്നത് വസ്തുതയാണെങ്കിലും കളി നടന്നുകൊണ്ടിരിക്കുമ്പോഴും കഴിയുമ്പോഴും ഒറ്റക്കും കുടുംബം കൂട്ടായും ഒക്കെ അഭിമുഖവുമായി വരുന്നതിനെ കേരളത്തിലെ പത്രക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിലെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ നടമാടിയിരുന്ന അമ്മ പോരിനെ ഓര്‍മ്മിപ്പിക്കുന്നു. യുവജനോത്സവങ്ങളില്‍ മുന്നിലെത്തുന്നവര്‍ക്ക് പത്രക്കാര്‍ ഒരു കാലത്ത് കൊടുത്ത അമിത പ്രാധാന്യമാണ് യുവജനോത്സവ വേദികളില്‍ അമ്മമാര്‍ പരസ്പരം മത്സരിക്കാന്‍ കാരണം. പ്രതിഭകളെ വാര്‍ത്തെടുക്കാനായി കേരളത്തിലങ്ങോളം ഇങ്ങോളം “കലാ പ്രതിഭാ-തിലക ചൂളകള്‍” ഉണ്ടാവുകയും കുറേയാളുകള്‍ അമ്മമാരുടെ മാനസ്സിക വൈകല്യങ്ങളെ വിറ്റ് ഉപജീവനം നടത്തുകയും ചെയ്തത് മറക്കാന്‍ തക്ക കാലം ആയിട്ടില്ല.
അമ്മമാര്‍ ക്രിക്കറ്റ് ബാറ്റുമായി ഇറങ്ങാനേ ശ്രീശാന്തിന്റെ മാതാവിലൂടെ ഭാരത കായിക വേദിയെ വിശകലനം ചെയ്യാനൊരുമ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചെയ്തികള്‍ വഴിവെക്കുള്ളൂ. കേരളത്തിലെ മുക്കിലും മൂലയിലും കുട്ടികളെ “ശ്രീ ശാന്തിനെ” പോലെ കൃക്കറ്റ് താരമാക്കാമെന്ന് ബോര്‍ഡും തൂക്കി കൃക്കറ്റ് പരിശീലന സ്ഥാപനങ്ങള്‍ കൂണുകള്‍ പോലെ മുളക്കാന്‍ തുടങ്ങുന്നത് നമ്മുക്ക് അടുത്ത ദിനങ്ങളില്‍ കാണാം. കുട്ടിയേയും ഒക്കത്തിരുത്തി ബാറ്റും സ്റ്റമ്പും ബാളുമായി നീങ്ങുന്ന അമ്മമാരേയും.
5. നല്ല വാര്‍ത്ത.
സുപ്രീം കോടതിയില്‍ നിന്നും വീണ്ടും നല്ല വാര്‍ത്ത. തമിഴ് നാട് സര്‍ക്കാരിനോട് ബന്ദ് നടത്തരുത് എന്ന താക്കീത്. എന്നാ വിരോധാഭാസം. ഭരിക്കുന്ന ഗവണ്മെന്റ് തന്നെ ജന ജീവിതം ദുഃസ്സഹമാക്കുന്ന ബന്ദിനെ അനുകൂലിച്ച് കോടതിയെ സമീപിക്കുക. കോടതി അതിന് തടസ്സം നില്‍ക്കുമ്പോള്‍ അതിനെ വരട്ട് ന്യായങ്ങള്‍ പറഞ്ഞ് ന്യായീകരിക്കുക. ജനത്തിന്റെ സമാധാനക്കേടിന് ചൂട്ടുപിടിക്കുക. ഇതൊക്കെയും ഭാരത ജനാധിപത്യത്തിന്റെ തിരുത്തപ്പെടേണ്ട മറുപുറങ്ങളാണ്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍ പുതിയ തുടക്കമാണ്. കേരളത്തിലും സര്‍ക്കാര്‍ സ്പോണ്‍സേഡും അല്ലാത്തതുമായ ഹര്‍ത്താലുകള്‍ (ബന്ദ് തന്നെ) പ്രഖ്യാപിക്കുമ്പോള്‍ ആരെങ്കിലുമൊക്കെ കോടതിയെ സമീപിക്കുക. ഹര്‍ത്താലിന് ഹേതുവാകുന്ന സംഭവം ഹര്‍ത്താല് നടത്താന്‍ തക്ക പ്രാധാന്യം ഉള്ളതാണോ ഇല്ലയോ എന്ന് പരിശോധിച്ച് കോടതി അനുവാദം കൊടുക്കുകയോ കൊടുക്കാതിരിക്കയോ ചെയ്യട്ടെ.

Tuesday, September 25, 2007
ഭൂലോക വാരം : ആറാം ലക്കം
1. “അഹമ്മതി”യല്ലാതെ മറ്റെന്താണിത്
വളരുന്ന തലമുറയുടെ സാംസ്കാരിക നവോദ്ധാനം മുന്നില്‍ കണ്ട് ഗ്രാമത്തില്‍ തട്ടികൂട്ടിയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ മഹത്തായ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന വേദി. വേദിയില്‍ വിശിഷ്ടാതിഥിയായി ബഹുമാനപെട്ട വാര്‍ഡ് മെമ്പര്‍ ഉല്പലാക്ഷന്‍ നീണ്ടു നിവര്‍ന്ന് ഘനഗംഭീരനായി വിരാചിക്കുന്നു. ഏത് ചെമ്മാനേം വേദിയിലിരുത്തി വാനോളം പുകഴ്തുന്ന സ്വാഗതം പ്രസംഗം ക്ലബ്ബിന്റെ ആജീവനാന്ത പ്രസിഡന്റ് ശ്രീ. ഗുണശേഖരന്‍ തുടങ്ങി. തുടക്കം എന്നത്തേയും പോലെ തന്നെ.
“സഭയില്‍ എന്നെ കേള്‍ക്കുന്ന ബഹുമാന പെട്ട നാട്ടുകാരേ ഗുരുജനങ്ങളേ.....” പിന്നെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ഗുണശ്ശേഖരന്‍ പ്രസംഗം തുടരുകയാണ്...
“നാട്ടുകാരേ...ഈ വേദിയില്‍ വിശിഷ്ടാതിഥിയായി ചടഞ്ഞിരിക്കുന്ന നമ്മുടെ ശാപമായ വാര്‍ഡ് മെമ്പര്‍ ഉല്പലാക്ഷനെ കുറിച്ച് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഉല്പലാക്ഷന്‍ എന്ന പേരിന് പകരം “അല്പലാക്ഷന്‍” എന്ന പേരാണ് ഈ മരമാക്രിക്ക് യോജിച്ചത്. സംസ്കാര ശൂന്യനായ നിരക്ഷര കുക്ഷിയായ സര്‍വ്വോപരി വിഷയ ലമ്പടനും ആയ ഈ ചെറ്റയെ ഈ വേദിയില്‍ കിട്ടിയത് എന്റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. എന്തെന്നാല്‍ കഴിഞ്ഞ നാലു മാസങ്ങള്‍ക്ക് മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിക്കാന്‍ വേണ്ടി വോട്ടര്‍മാര്‍ക്ക് കള്ളും പണവും നല്‍കിയാണ് ഈ പരനാറി എന്നെ കേവലം എണ്ണൂറ്റി അറുപത്തിയാറ് വോട്ടിന് തോല്പിച്ചത് എന്ന് എനിക്കറിയാവുന്നത് പോലെ തന്നെ നിങ്ങള്‍ക്കും അറിവുള്ളതാണെന്ന് ഞാന്‍ കരുതുന്നു. അന്നുമുതല്‍ കരുതിയതാണ് ഇവനോട് നാലു കവിള് വര്‍ത്തമാനം പറയണം എന്ന്..... ഇവന്‍ പേര്‍ഷ്യയില്‍ അറബിയെ പറ്റിച്ചുണ്ടാക്കിയ പണം കൊണ്ട് വന്ന് കള്ളപ്പണം ഒഴുക്കി കള്ളും കള്ള വോട്ടും കൊണ്ട് എന്നെ തൊല്പിച്ചിട്ട് കേറി ഞെളിഞ്ഞിരിക്കുന്നത് കണ്ടില്ലേ. എങ്കിലും ഔപചാരികതയുടെ പേരില്‍ ഈ വിശിഷ്ടാതിഥിയെ “സൌഹൃദാ” ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ മഹത്തായ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിക്കാനായി നിങ്ങളുടെ അനുവാദത്തോടു കൂടി എന്റെ സ്വന്തം പേരിലും “സൌഹൃദ” യുടെ പേരിലും സഹര്‍ഷം സവിനയം സ്വാഗതം ചെയ്തു കൊള്ളുന്നു. അടുത്തതായി സ്വാഗതം പറയാനുള്ളത്......”
ആകെ ആയിരത്ത് ഒരുനൂറ്റി എഴുപത് വോട്ട് പോള്‍ ചെയ്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേവലം എണ്ണൂറ്റി അറുപത്തിയാറ് വോട്ടിന്റെ നിസ്സാര ഭൂരിപക്ഷത്തിന് തോറ്റ ഗുണശ്ശേഖരന്റെ സ്വാഗതം പ്രസംഗം കേട്ട് ഉല്പലാക്ഷന്‍ വേദിയിലിരുന്ന് വിയര്‍ത്തു.
യു.എന്‍. പൊതുസഭയില്‍ സംബന്ധിക്കനായി അമേരിക്കാവിലെത്തിയ ഇറാന്‍ പ്രസിഡന്റിനെ വേദിയില്‍ വെച്ച് കൊളമ്പിയാ സര്‍വ്വകലാശാലാ തലവന്‍ ലീ ബോളിങ്ങര്‍ വിളിച്ചു വരുത്തി ആക്ഷേപിച്ചു എന്ന് കേട്ടപ്പോള്‍ പത്തിരുപത്തി അഞ്ച് വര്‍ഷം മുമ്പ് സാക്ഷിയാകേണ്ടി വന്ന സ്വാഗത പ്രസംഗമാണ് ഓര്‍മ്മയിലെത്തിയത്. അഹമ്മദി നജാദ് വിമര്‍ശിക്കപ്പെടേണ്ട ആളായിരിക്കാം. പക്ഷേ ഒരു വേദിയിലേക്ക് വിളിച്ച് വരുത്തി സദസ്സില്‍ വെച്ച് ചെളിവാരിയെറിഞ്ഞത് വര്‍ത്തമാന നാഗരികതയുടെ മൊത്ത കച്ചവടക്കരെന്ന് ഊറ്റം കൊണ്ട് ലൊകമാകമാനം ഉത്തരാധുനിക സംസ്കാരം കയറ്റിഅയക്കുന്നവര്‍ക്ക് ചേര്‍ന്നതായില്ല. ഒരു രാജ്യത്തെ പരമാധികാരി, അതും പൂര്‍ണ്ണമായും ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തെ നേതാവിനെ, അതു ശത്രു രാജ്യത്തിന്റെ പരമാധികാരി ആണെങ്കില്‍ കൂടിയും സദസ്സില്‍ വെച്ച് അവഹേളിച്ചത് അഹമ്മതി ആണെന്നേ പറയാന്‍ കഴിയുന്നുള്ളു.
2. ഹൈജാക്ക് ചെയ്യപ്പെട്ട “ഗാന്ധി”
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉടച്ച് വാര്‍ക്കല്‍ നടന്ന വാരമാണ് കടന്നു പോയത്. രാജ്യം ഒരു ഇടക്കല തിരഞ്ഞെടുപ്പിലേക്ക് നിങ്ങുകയാണ് എന്ന സൂചനയാണ് വര്‍ത്തമാനകാല ഭാരത രാഷ്ട്രീയം നല്‍കുന്ന സൂചന. സോണിയാ ഗാന്ധി മകനെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി കഴിഞ്ഞു.
നെഹ്രു കുടുംബത്തിന് ഭാരതം, പ്രത്യകിച്ചും ഉത്തര്‍പ്രദേശ് നല്‍കുന്ന ബഹുമാനത്തെ വോട്ടാക്കി മാറ്റുക എന്നതല്ലാതെ കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരിക്കലും കഴിയില്ല എന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. നെഹ്രു കുടുംബത്തിന് രാജ്യത്തെ രക്ഷിക്കാന്‍ കഴിയുമോ ഇല്ലയോ എന്നതല്ല “വിചാരത്തിലെ” വിഷയം.
എവിടെയാണ് നെഹ്രു കുടുംബത്തിന് “നെഹ്രു” നഷ്ടമായത്. അല്ലെങ്കില്‍ “നെഹ്രു” വിനെ നെഹ്രു കുടുംബം പുറം തള്ളിയത്? മോട്ടീലാല്‍ നെഹ്രുവിന്റെ മകന്‍ ജവഹര്‍ലാല്‍ നെഹ്രു. അങ്ങിനെയാണല്ലോ നെഹ്രു കുടുംബം എന്ന് ഭാരതം ഊറ്റം കൊള്ളുന്ന “നെഹ്രു കുടുംബം” തുടങ്ങുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകള്‍ ഇന്ദിരാ പ്രിയദര്‍ശിനി. അവിടെ ഇന്ദിരാ നെഹ്രുവിനെ പ്രിയദര്‍ശിനിയാക്കിയത് “ബാപ്പു”. വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെ പേര് ചേര്‍ക്കപ്പെട്ടത് സ്വാഭാവികം. പക്ഷേ ഇന്ദിരാ ഗാന്ധി എന്ന ഇന്ദിരാ പ്രിയദര്‍ശിനിയുടെ മകനായ രാജീവിന്, രാജീവ് നെഹ്രു എന്നതിന് പകരം രാജീവ് ഗാന്ധി എന്ന പേര് വരികയും മറ്റൊരു മകനായ സഞ്ജയ്ക്ക്, സഞ്ജയ് നെഹ്രു എന്നതിന് പകരം സഞ്ജയ് ഗാന്ധി എന്ന നാമം വരികയും ചെയ്തത് പിതാമഹനെക്കാളും പിതാവിന് ആ കുടുംബം പ്രാധാന്യം നംകിയത് കൊണ്ടാകാം എന്ന് വേണമെങ്കില്‍ വെറുതേ അങ്ങ് കരുതാം. അവിടേം തീരുന്നില്ലല്ലോ പ്രശ്നം. അങ്ങിനെയാണെങ്കില്‍ രാജിവ് ഗാന്ധിയുടെ ഭാര്യ സോണിയാ രാജീവ് ആകണ്ടേ? ആയതോ സോണിയാ ഗാന്ധി.ജവഹര്‍ലാല്‍ നെഹ്രു എന്ന പിതാമഹന് ഇല്ലാത്ത പ്രാധാന്യം ഫിറോസ് ഗാന്ധി എന്ന പിതാമഹന്. രാജീവ് സോണിയാ ദമ്പതികളുടെ മക്കള്‍ രാഹുലും പ്രിയങ്കയും. ഹേയ്...വീണ്ടും കുഴപ്പം തന്നെ. ഇന്ദിരാ പ്രിയദര്‍ശിനിയുടേയും ഫിറോസ് ഗാന്ധിയുടേയും മകനായ രാജീവ് ഗാന്ധിയുടെ മകന് രാഹുല്‍ രാജീവ് എന്നോ രാഹുല്‍ നെഹ്രു എന്നോ അല്ലേ പേര് വരേണ്ടിയിരുന്നത്. അതും പോകട്ടെ. ഇറ്റലിക്കാരിയായ സോണിയ മൈനോ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് സോണിയാ ഗാന്ധി ആയെങ്കില്‍ ഭാരതീയനായ റോബര്‍ട്ട് വധേരയെ വിവാഹം കഴിച്ച പ്രിയങ്ക എന്തു കൊണ്ട് പ്രിയങ്കാ വധേരയാകാതെ പ്രിയങ്കാ ഗാന്ധിയായി നില നില്‍ക്കുന്നു. ഇത് യാദൃശ്ചികമല്ല. നെഹ്രു കുടുംബത്തില്‍ നിന്നും “നെഹ്രു” പോയിട്ട് കടന്ന് വന്ന ഫിറോസ് ഗാന്ധിയിലെ “ഗാന്ധി” യെ സൌകര്യ പൂര്‍വ്വം മഹാത്മാ ഗാന്ധിയുടെ “ഗാന്ധി” ആക്കി മാറ്റപ്പെടുകയായിരുന്നു. അഥവാ മഹാത്മാഗാന്ധിയിലെ “ഗാന്ധി” യെ നെഹ്രു കുടുംബം ഹൈജാക്ക് ചെയ്ത് സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് വിചാരിക്കുന്നതല്ലേ കൂടുതല്‍ ശരി. നെഹ്രു കുടുംബത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിലെ “നെഹ്രു” വിന് ഇല്ലാത്ത പ്രാധാന്യം ഫിറോസ് ഗാന്ധിയിലെ “ഗാന്ധി” ക്ക് ലഭിക്കാനുള്ള കാരണം ഇതല്ലാതെ മറ്റൊന്നുമല്ല തന്നെ.
മഹാത്മാവിന്റെ പേരിനെ കേവല രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഹൈജാക്ക് ചെയ്തവര്‍ എങ്ങിനെ ഭാരതത്തിന്റെ രക്ഷകരായി മാറും?
3. പതിനെട്ടിന്റന്ത്യത്തില്‍ കുറ്റിപറിച്ചില്ലായിരുന്നു എങ്കില്‍.
പ്രഥമ ഇരുപത് ഇരുപത് ലോക കപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന്റെ കുട്ടികള്‍ ബദ്ധവൈരികളായ (?) പാകിസ്ഥാനെ അഞ്ചു ചുവടുകള്‍ക്ക് മറികടന്നപ്പോള്‍ ഭാരതം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയില്‍ ആറാടുകയായിരുന്നു. ആദ്യ ഓവറില്‍ പാകിസ്ഥാന് “ഓട്ട” മഴ നല്‍കിയ മല്ലു നിര്‍ണ്ണായക പതിനെട്ടാം ഓവറിന്റെ ആദ്യ പന്തില്‍ ആറ് “ഓട്ടങ്ങള്‍” നല്‍കി ഭാരതത്തെ തോല്‍വിയുടെ വക്കിലെത്തിച്ചു. ആ നിര്‍ണ്ണായകമായ പതിനെട്ടിന്റെ അന്ത്യ പന്തില്‍ “മല്ലു” കുറ്റി പറിച്ചില്ലായിരുന്നു എങ്കില്‍? അന്ത്യ ഓവറില്‍ ഒഴിഞ്ഞ കോണിലെ “പിടുത്തം” ഒന്നു വഴുതിയിരുന്നു എങ്കില്‍...എങ്കില്‍ കേരളത്തിന്റെ “അഭിമാനത്തെ” എങ്ങിനെ ആയിരിന്നിരിക്കും “പ്രബുദ്ധ ക്രിക്കറ്റ് കേരളം” വരവേല്‍ക്കുമായിരുന്നിരിക്കുക. അല്ല വെറുതേ ഒന്നു “വിചാരിച്ചു” പോയതാണേ...
4. എനിക്ക് ശേഷം പ്രളയം.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നില വിട്ട് പി.ജെ. ജോസഫിന്റെ കേരളാ കോണ്‍ഗ്രസ് ഒരു ജന കൂട്ടമായി മാറിയതാണ് പോയ വാരം കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഭയങ്കര “സംഭവം”. നാല് നിയമ സഭാ അംഗങ്ങളില്‍ ആരോപണ വിധേയരും അഴിമതിക്കാരും ആകാന്‍ ഇനിയും രണ്ടു പേര്‍ ധാരാളം ബാക്കി നില്‍ക്കേ പുതിയ മന്ത്രിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല. കാരണം മറ്റൊന്നുമല്ല. ഫ്ലൈറ്റില്‍ വെച്ച് തെറിച്ച മന്ത്രികുപ്പായത്തില്‍ ഒന്നിനും കൊള്ളാത്ത കുരുവിളയെ കേറ്റി നോക്കുകുത്തിയാക്കി മാലോകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ജോസഫിന് അറിയാമായിരുന്നു കുരുവിള ഒരു കാലത്തും തനിക്ക് ഒരു “കുരു” ആകാന്‍ തക്കവണ്ണം ഇമേജോ കഴിവോ ഉള്ള ആളല്ല എന്ന്. കൂട്ടത്തില്‍ സീനിയറും താരത്മ്യന പൊതു സമ്മതനുമായ മോന്‍സിനെ മൂലക്കിരുത്തി കുരുവിളയെ വാഴിച്ചത് പാര്‍ട്ടിയിലെ സൂപ്പര്‍ പദവി മോന്‍സ് അടിച്ചു മാറ്റുമോ എന്നുള്ള പേടിയില്‍ തന്നെയായിരുന്നു. അങ്ങിനെ ഒരു വിധത്തില്‍ ആത്മസുഖം പൂണ്ട് കുരുവിളയെ കൊണ്ട് ഭരിപ്പിച്ചു കൊണ്ടിരിക്കയാണ് കുരുവിളയേയും “കുരു” പിടിക്കുന്നത്. പകരം അഞ്ചലില്‍ നിന്നും തിരോന്തോരത്തെത്തി ശര്‍ത്ശ്ചന്ദ്ര പ്രസാദിന്റെ കൃപാ കടാക്ഷത്താല്‍ തടി കഴിച്ചിലാക്കിയ “പിള്ളയെ” വാഴിക്കാന്‍ ഒരു തരത്തിലും സഭ സമ്മതിക്കൂന്നും ഇല്ലാന്നേയ്.
പിന്നെ ആര് “മോന്‍സോ”?.
“ഹോ..ചിന്തിക്കാന്‍ പോലും മേലായേ..”
“കര്‍ത്താവേ..ഒരു അവസരം കിട്ടിയാല്‍ അടുത്ത വര്‍ഷം മോന്‍സ് ജോസഫ് മറ്റൊരു ജോര്‍ജ്ജ് ആകില്ലാ എന്ന് ആര് കണ്ടു..” പിന്നെന്നാ ചെയ്യും.
“നമ്മുടെ പാര്‍ട്ടിക്ക് പൊതുജന സേവനത്തിന് എന്നാത്തിനാ ഒരു മന്ത്രി പദവി?” ഹല്ല പിന്നെ....
വളരുന്ന തലമുറയുടെ സാംസ്കാരിക നവോദ്ധാനം മുന്നില്‍ കണ്ട് ഗ്രാമത്തില്‍ തട്ടികൂട്ടിയ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ മഹത്തായ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന വേദി. വേദിയില്‍ വിശിഷ്ടാതിഥിയായി ബഹുമാനപെട്ട വാര്‍ഡ് മെമ്പര്‍ ഉല്പലാക്ഷന്‍ നീണ്ടു നിവര്‍ന്ന് ഘനഗംഭീരനായി വിരാചിക്കുന്നു. ഏത് ചെമ്മാനേം വേദിയിലിരുത്തി വാനോളം പുകഴ്തുന്ന സ്വാഗതം പ്രസംഗം ക്ലബ്ബിന്റെ ആജീവനാന്ത പ്രസിഡന്റ് ശ്രീ. ഗുണശേഖരന്‍ തുടങ്ങി. തുടക്കം എന്നത്തേയും പോലെ തന്നെ.“സഭയില്‍ എന്നെ കേള്‍ക്കുന്ന ബഹുമാന പെട്ട നാട്ടുകാരേ ഗുരുജനങ്ങളേ.....” പിന്നെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. ഗുണശ്ശേഖരന്‍ പ്രസംഗം തുടരുകയാണ്...

Wednesday, September 19, 2007
ഭൂലോക വാരം : അഞ്ചാം ലക്കം
1. നാടുകടത്തല്‍ - പാകിസ്ഥാന്‍ മോഡല്‍
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട ജന്മനാട്ടിലേക്കുള്ള മടങ്ങിവരവും നാലുമണിക്കൂര്‍ നാടകവും കൊണ്ട് സംഭവബഹുലമായിരുന്നു പോയവാരം. നവാഫ് ഷെരീഫിനെ നിലംതൊടീക്കാതെ വീണ്ടും പറപറത്തിയ മുഷാറഫിന്റെ വാശിയാ വാശി. ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ നവാസ് ഷെരീഫിനോട് പ്രസിഡന്റിന്റെ കിങ്കരന്മാര്‍ പറയാവുന്ന തരത്തിലൊക്കെ പറഞ്ഞ് നോക്കി മടങ്ങി പോകാന്‍. നവാസ് ഷെരീഫ് അങ്ങിനെ പോകാന്‍ വന്നയാളേ അല്ലായിരുന്നു. ഒടുവില്‍ നടന്നതെന്താ?
മുഷാറഫിന്റെ മൊബൈല്‍ ഷെറീഫിന്റെ ചെവിയില്‍:
മുഷാറഫ്: “ഷെരീഫെ നീ പോ കണ്ണാ...”
ഷെരീഫ്: “ഇല്ലാ ഞാന്‍ പോവൂല്ല.”
മുഷാറഫ്: “നിന്നെ ഞാന്‍ ജയിലിലടക്കും കുഞ്ഞാ..”
ഷെരീഫ്: “തടവെനിക്ക് പുത്തരിയല്ല...”
തുടര്‍ന്ന് നവാസ് ഷെരീഫിനെ ഹെലികോപ്ടറില്‍ കയറ്റുന്നു. ഹെലികോപ്റ്റര്‍ പറന്നുയരുന്നു. ഹെലികോപ്ടറില്‍ വെച്ച് മുഷാറഫിന്റെ മൊബൈല്‍ ഫോണ്‍ നവാസ് ഷെരീഫിന്റെ ചെവിയില്‍ വീണ്ടും. മൊബൈലില്‍ സാക്ഷാല്‍ ഘന ഗംഭീരമായ ശബ്ദം:
മുഷാറഫ്: “ഷെരീഫേയ്...നീ കെണിഞ്ഞു കണ്ണാ കെണിഞ്ഞു...ഹെലികോപ്ടറിന്റെ ഡൈവറും, നിന്റെ കൂടെയുള്ള മറ്റെല്ലാവരും ചാവേറുകളാ. എനിക്ക് വേണ്ടി മരിക്കാന്‍ നില്‍ക്കുന്നവര്‍..നീ മടങ്ങി പോന്നോ അതോ ഇപ്പം ഹെലികോപ്ടര്‍ തകരണമോ..”
നവാസ്: “അയ്യോ വേണ്ടായേ...ഞാന്‍ പൊക്കൊള്ളാവേയ്...എന്നുടയതേയ് എന്നെ കൊല്ലല്ലേ....”
മുഷാറഫ്: “നല്ല കുട്ടി. ശരി നിന്റെ വലതുവശത്തിരിക്കുന്ന പട്ടാളക്കാരന്റെ കയ്യില്‍ നീ സ്വമേധയാ മടങ്ങി പോകുവാണെന്ന് എഴുതി കൊടുത്ത് എങ്ങോട്ടെങ്കിലും പോയി തടി കഴിച്ചിലാക്ക് കണ്ണാ...”
അങ്ങിനെ ഷെറീഫ് സ്വയം നാടുകടത്ത പെട്ടു.
പാകിസ്ഥാനില്‍ ജനാധിപത്യം പുലരുന്ന ലക്ഷണം കണ്ടു തുടങ്ങി. മുഷാറഫ് പ്രസിഡന്റ് സ്ഥാനം രാജി വക്കുന്നു. രണ്ടും കൂടി ഒരാള്‍ കൊണ്ടു നടക്കുന്നതിനെ അമേരിക്കാവു കണ്ണുരുട്ടി കാണിച്ചു തുടങ്ങി.
താന്‍ പ്രസിഡന്റ് പദവി ഒഴിയാം പകരം തന്റെ സഹധര്‍മ്മിണി സാവയെ പ്രസിഡന്റാക്കിയാല്‍ മതിയെന്ന് പാവം പര്‍വേസ് മുഷാറഫ്. എന്തൊരു വിട്ടു വീഴ്ച. പര്‍വേസ് മുഷാറഫ് ലാലു പ്രസാദ് യാദവിന് പഠിക്കുവാ. മിടുക്കന്‍.
2. ഇല്ലാത്തതിനെ തിരഞ്ഞ് ഉള്ളതിനെ ഇല്ലാതാക്കുന്നവര്‍
പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. ഇല്ലാത്ത വിനാശകാരികളായ ജൈവായുധങ്ങളും ആണവ റിയാക്ടറുകളും വിഷവാതകങ്ങളും തപ്പി ഇറാക്കിലെത്തിയവര്‍ ഇറാക്കിനെ ഒരു വഴിക്കാക്കി. എന്ത് കാരണമായിരുന്നോ ഒരു സംസ്കാരത്തെയും സമൂഹത്തെയും ചവിട്ടി മെതിക്കാന്‍ അധിനിവേശക്കാര്‍ പറഞ്ഞത് അതൊക്കെയുന്‍ ഊഹാപോഹങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ആയിരുന്നു എന്ന് തെളിഞ്ഞിട്ടും ഏറ്റു പറയാനോ അല്ലെങ്കില്‍ ചെയ്തത് തെറ്റാണെന്ന് ചൂണ്ടികാട്ടാനോ തെറ്റുചെയ്തവര്‍ക്ക് കഴിയുന്നില്ല എന്നതിനും പുറമേ പുതിയ തെറ്റുകള്‍ക്ക് കോപ്പു കൂട്ടുകയും ചെയ്യുന്നു. ഒരു യുദ്ധത്തില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ ആര്‍ത്തനാദങ്ങള്‍ യുദ്ധങ്ങള്‍ അഴിച്ചു വിടുന്നവരുടെ ഉറക്കം കെടുത്തുന്നില്ല. ബധിര കര്‍ണ്ണങ്ങളില്‍ അമിട്ടിന്റെ നാദം എങ്ങിനെ പ്രതികരണം ഉണ്ടാക്കാന്‍? ലക്ഷകണക്കിന് ജീവനുകള്‍ക്ക് ഉത്തരം പറയേണ്ടുന്നവരായി മാറുന്ന യുദ്ധവെറിയന്മാരോട് ആര് സമാധാനം ചോദിക്കാന്‍? ഇറാന്റെ ആണവ പരിപാടികള്‍ ഒട്ടും പ്രോത്സാഹനീയമല്ല. പക്ഷേ ഉത്തരകൊറിയക്ക് നല്‍കിയ ഔദാര്യം ഇറാനു കൂടി നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന് പകരം കൂടുതല്‍ ചാവേറുകളെ സൃഷ്ടിക്കാനുള്ള അമേരിക്കാവൂന്റേയും ശിങ്കിടികളുടേയും തീരുമാനങ്ങള്‍ മാനവ രാശിയെ കൂടുതല്‍ ഭയത്തിലേക്ക് തള്ളി വിടുകയേ ഉള്ളൂ. ഒരോയുദ്ധത്തിലും ഉറ്റവരും ഉടയവരും നഷ്ടപ്പെടുന്നവര്‍ ചാവേറുകളായി മാറുകയാണ്.
തീവ്രവാദവും ഭീകരവാദവും വളരുന്നതിന് മത്രമേ യുദ്ധങ്ങള്‍ സഹായമാവുകയുള്ളു. യുദ്ധം എന്തിനെങ്കിലും എപ്പോഴെങ്കിലും പരിഹാരം ആയുട്ടുണ്ടോ? ഇല്ല തന്നെ. സമാധാനം എല്ലാത്തിനും പരിഹാരം ആകും എന്ന ചരിത്ര സത്യങ്ങളെ കണ്ണു തുറന്ന് കാണാതെ അല്‍ഖ്വയ്ദക്ക് ആളെകൂട്ടാന്‍ സംസ്കാരത്തിന്റേയും പരിഷ്കാരത്തിന്റേയും മൊത്തകച്ചവടക്കാര്‍ വീണ്ടും വീണ്ടും കളത്തിലേക്കിറങ്ങുന്നതിനേ കഷ്ടം വെക്കാനല്ലാതെ എന്ത് ചെയ്യാന്‍...
3. സെപ്ടംബര്‍ പതിനൊന്ന്
മരണത്തിനും ഓര്‍മ്മപ്പെടുത്തലുകള്‍ക്കും വര്‍ണ്ണവിവേചനം ഉണ്ടോ? സെപ്ടംബര്‍ പതിനൊന്നിന് മരണപെട്ടവരോടുള്ള ആദരവും സ്മരണകളും അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊണ്ട് കൊണ്ട് തന്നെ പറയട്ടെ- കേവലം മൂവായിരത്തോളം പേര്‍ കൊല്ലപെട്ട ആ നശിച്ചദിനത്തെ ലോക മാധ്യമങ്ങള്‍ ആഢംബരത്തോടെ ആഘോഷിച്ചപ്പോള്‍ ആ സംഭവത്തെ പിന്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലും പിന്നെ ഇറാക്കിലും കൊല്ലപെട്ട ലക്ഷങ്ങളെ സ്മരിക്കുവാന്‍ മറന്നേപോയി. അല്ല, മറന്ന് പോയത് അല്ല. മരണം പ്രധാനികളുടേതാകുമ്പോള്‍ പ്രാധാന്യം ഏറും. അപ്രധാനികള്‍ എങ്ങിനെയെങ്കിലും പണ്ടാരമടങ്ങട്ടെ എന്നായിരിക്കുന്നു ഉത്തരാധുനികതയുടെ പടു നീതി. പോയിന്റ് സീറോയില്‍ തലകുമ്പിട്ട് നിന്ന ബുഷിനെയും ഡിക്ചെനിയേയും കണ്ടപ്പോള്‍ അവരുടെ മനസ്സില്‍ മരണം അടഞ്ഞ മൂവായിരം പേരുടെ സ്മരണകളാകുമോ ഉണ്ടാവുക എന്ന് വെറുതേ ചിന്തിച്ചു പോയി. അല്ലാ എന്നാണ് ഉത്തരം ലഭിച്ചത്. നാളെ എവിടെയൊക്കെ അശ്ശാന്തി വിതക്കാം എന്ന ആലോചനയാണ് ആ മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞത്. ലോകമെമ്പാടും തങ്ങളുടെ പ്രവൃത്തികളാല്‍ നിസ്സഹായാരായ നിരപരാധികള്‍ പിടഞ്ഞ് വീഴുമ്പോള്‍ അവരുടെ കുമ്പിടലിനെന്ത് പ്രസക്തി. സെപ്റ്റംബര്‍ പതിനൊന്നിന് കൊല്ലപ്പെട്ടവരുടെ ആത്മാവുകള്‍ ഈ മനുഷ്യ പിശാചുകള്‍ക്ക് മാപ്പു നല്‍കുന്നുണ്ടാകുമോ? ആവോ?
4. പോഴത്തം
കേരളം പോഴന്മാരുടെ നാടാണ്. സംശയമേ ഇല്ല. കൂടെയുള്ള മന്ത്രി പോഴനാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ട് ആ പോഴനേയും ചുമന്ന് നടക്കാന്‍ മുഖ്യന് നാണമേതുമില്ല തന്നെ. അപ്പോള്‍ മുഖ്യനും പോഴനായി. പോഴനായ മുഖ്യന്‍ ഭരിക്കുന്ന കേരളം “പോഴകേരളം”. ‘പോഴകേരളം എത്ര സുന്ദരം’ എന്ന പാട്ടും പാടി ആര്‍മ്മാദിക്കാം.
കേരളം ഒരു വല്ലിയ പ്രതിസന്ധിയിലാണ്. തിരഞ്ഞെടുക്കാനില്ലാത്ത പ്രതിസന്ധിയില്‍. സ്വീകരിക്കാന്‍ നമ്മുക്ക് രണ്ട് സംഗതികളെ ഉള്ളൂ. ഒന്നുകില്‍ കാളകൂടം. അല്ലെങ്കില്‍ സയനൈഡ്. എന്തായാലും മരണം ഉറപ്പ്. കേരള സമൂഹത്തെ ഇടത്തും വലത്തുമായി വെട്ടിമുറിക്കപെട്ടു കഴിഞ്ഞു. രണ്ടു കക്ഷികളേ ഇന്ന് കേരളത്തിലുള്ളൂ. ഒന്ന് എല്‍.ഡീ.എഫ് മറ്റേത് യൂ.ഡീ.യെഫ്. രണ്ടും തമ്മിലുള്ള വ്യത്യാസം തിരയുന്നത് തിരയെണ്ണുന്നത് പോലെ വ്യാര്‍ത്ഥം. ദേണ്ട് നോക്കിയേ:
ഇടതു പക്ഷ ജനാധിപത്യം:മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി (പിണറായിയും വെളിയവും സംഘവും), കോണ്‍ഗ്രസ് (ജോസഫ് അച്ചായനും സംഘവും) , മുസ്ലീം ലീഗ് (സലാമും കൂട്ടരും) ആര്‍.എസ്.പി. (ചന്ദ്രചൂഡനും സംഘവും), അഴിമതി, സ്വജന പക്ഷപാതം, ഗ്രൂപ്പ് കളി, വനം കയ്യേറ്റം, പെണ്‍ വാണിഭം, മാഫിയ, സിന്‍ഡിക്കേറ്റ്....
ഐക്യ ജാനാധിപത്യം: കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (രാഘവനും ഗൌരിയമ്മയും കൂട്ടരും) കോണ്‍ഗ്രസ് (ഉമ്മന്‍ചാണ്ടിയും മാണിയും പിള്ളയും കൂട്ടരും) മുസ്ലീം ലീഗ് (കുഞ്ഞാലികുട്ടിയും കൂട്ടരും), ആര്‍.എസ്.പി (താമരാക്ഷനും, ഷിബു ബേബി ജോണും കൂട്ടരും) പിന്നെ അഴിമതി, സ്വജന പക്ഷപാതം, ഗ്രൂപ്പ് കളി, വനം കയ്യേറ്റം, പെണ്‍ വാണിഭം, മാഫിയ, സിന്‍ഡിക്കേറ്റ്....
എവിടാ തമ്മില്‍ വ്യത്യാസം. എപ്പോഴും പ്രതിപക്ഷമാണ് ജനപക്ഷത്ത്. പ്രതി പക്ഷനേതാക്കന്മാര്‍ ജനങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നതും സമരം ചെയ്യുന്നതും എന്നും കാണപ്പെടുന്ന കേരള പ്രതിഭാസം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായല്‍ പോഴന്മാരായി മാറും. അതും വര്‍ത്തമാന കാല യാഥാര്‍ദ്ധ്യം. ഇന്നി നമ്മുക്ക് ഇങ്ങിനെയൊന്ന് ചിന്തിച്ചാലോ: പ്രതിപക്ഷ നേതാവു കേരളം ഭരിക്കട്ടെ. ഭരണ പക്ഷനേതാവ് ഭരിപ്പിക്കട്ടെ. നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളവര്‍ പ്രതിപക്ഷത്തിരുന്ന് ഭൂരിപക്ഷം കുറഞ്ഞവരെ കൊണ്ട് ഭരിപ്പിച്ചാലെ ഇന്നി കേരളം നന്നാവുള്ളൂ. ഭൂരി പക്ഷം കൂടുന്നതിനനുസരിച്ച് ഭരണാധികാരികള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത കുറയുന്നതിന് ഇത് മാത്രമേ പരിഹാരമുള്ളൂ. അല്ലെങ്കില്‍ ഒരു സീറ്റില്‍ ഭൂരിപക്ഷം ഒതുങ്ങണം. എപ്പോള്‍ വേണമെങ്കിലും നിലം പൊത്തും എന്ന പേടി വേണം. എങ്കില്‍ നമ്മുടെ റോഡുകള്‍ എന്നേ സഞ്ചാര യോഗ്യമായേനെ. നൂറിന്റെ ഭാരമാണ് കഴിഞ്ഞ ഏഴു വര്‍ഷമായി കേരളം അനുഭവിക്കുന്നത്. വരും തിരഞ്ഞെടുപ്പുകളിലെങ്കിലും ജനം തൂക്കി നിര്‍ത്തുന്ന ഗവണ്മെന്റുകള്‍ അധികാരത്തിലെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
5. വ്രതാഘോഷം
സഹനം, സാഹോദര്യം, സഹവര്‍ത്തിത്വം, സമത്വം, സൌഹാര്‍ദ്ദം, തുടങ്ങിയ എല്ലാ നന്മകളേയും ഒരുമിപ്പിക്കുന്ന വ്രതശുദ്ധി നിറവാര്‍ന്ന ദിനരാത്രങ്ങളാണ് കടന്ന് പോകുന്നത്. ആത്മാവിനേയും ശരീരത്തേയും ശുദ്ധീകരിക്കുന്ന മഹത്തായ വ്രത ദിനരാത്രങ്ങളെ ആഘോഷ വത്കരിക്ക പെടുന്നിടത്ത് വ്രതത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്നത് ആധുനിക സമൂഹം തിരിച്ചറിയുന്നില്ല. പുലര്‍ച്ചേ മുതല്‍ അന്തിവരെ ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണം അന്തികഴിഞ്ഞാല്‍ “കളാ വീട്ടി”* തിന്നു തീര്‍ക്കുന്ന ആധുനിക വ്രതം എവിടെയാണ് അന്യന്റെ വിശപ്പിനെ സംവേദിപ്പിക്കുന്നത്? രാവിലെ മുത്താഴം എന്ന പേരില്‍ മൂക്കും മുട്ടെ തിന്നിട്ട് ഉച്ചവരെ കിടന്നുറങ്ങി ഉറക്കം കഴിഞ്ഞാല്‍ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരുന്ന് അന്തിക്ക് നോമ്പു തുറന്ന് പുലരും വരെ തിന്നും കുടിച്ചും കഴിയുന്നവര്‍ വ്രതത്തെ അശുദ്ധമാക്കുകയാണ് ചെയ്യുന്നത്.
മുത്താഴം കൃത്യമായി കഴിച്ച് അത്താഴം മുന്നിലുണ്ടെന്ന സുന്ദരപ്രതീക്ഷയിലുള്ള വ്രതത്തില്‍ നിന്നും ഉല്‍ഭവിക്കുന്ന വിശപ്പും മുത്താഴമോ അത്താഴമോ പോകട്ടെ പച്ചവെള്ളമല്ലാതെ മറ്റൊന്നും സ്വപ്നം പോലും കാണാന്‍ കഴിയാത്ത വിശപ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള സാഹചര്യം ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ.
റംസാനെ, റംസാന്‍ ഫെസ്റ്റിവല്‍ ആക്കാതെ പരിപൂര്‍ണ്ണ വിശുദ്ധിയോടെ ആചരിച്ച് മനസ്സിനേയും ശരീരത്തേയും ശുദ്ധീകരിക്കാന്‍ ഈ വ്രതകാലം നമ്മുക്ക് പ്രേരകമാകട്ടെ!
* കടം വീടല്‍

Monday, September 10, 2007
വാര്‍ത്താ വിചാരം : നാലാം വാരം
ഭൂലോക വിചാരം.
1. ബുഷും ഒസാമയുടെ ടേപ്പും
പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായത്തിനെത്തുന്നവാനാണ് യഥാര്‍ദ്ധ സുഹൃത്ത് എന്നത് കാലം കാട്ടി തരുന്ന സത്യം. കാട് കാണാനിറങ്ങി കരടി വന്നപ്പോള്‍ മരം കേറാനറിയാത്ത ചങ്ങാതിയെ കരടിക്ക് മുന്നിലിട്ട് മരം കേറിയ ചങ്ങാതിയുടെ ചതിയില്‍ പതറാതെ സ്വന്തം തലച്ചോറിന്റെ ബലത്തില്‍, പാഞ്ഞടുത്ത കരടിയുടെ മുന്നില്‍ ശവമായി കിടന്ന് സ്വ തടി കഴിച്ചിലാക്കിയ മല്ലന്റേം മാതേവന്റേം കഥ പഴങ്കഥ. ഒന്നിച്ച് കാട് കയറിയ അമേരിക്കാവും ബ്രിട്ടണും. കൊടും കാട്ടില്‍ പെട്ട് ഉഴറുമ്പോള്‍ ബസ്രയില്‍ നിന്നും തടി കഴിച്ചിലാക്കി ബ്രിട്ടണ്‍ മരം കേറുമ്പോള്‍ തലയില്‍ വെളിവില്ലാത്തവന് ശവമായി കിടന്ന് രക്ഷപെടുവാനുള്ള ബുദ്ധി അല്‍ഖ്വയ്ദായുടെ കയ്യില്‍ നിന്നും വിലക്ക് വാങ്ങാനൊക്കില്ലല്ലോ? ബ്രിട്ടണ്‍ പഴയ മാതേവനെ മൂലക്കിരുത്തി തടി കഴിച്ചിലാക്കി. മല്ലന്‍ ഗോദയില്‍ ഒറ്റപ്പെട്ടു. നാട്ടിലേക്ക് വന്നിറങ്ങുന്ന ദേശീയ പതാക പുതപ്പിച്ച ശവപെട്ടികള്‍ ഉറക്കം കെടുത്തുന്നു. ദിനേനേ നിമിഷം പ്രതി ജന പിന്തുണ താഴേക്കിറങ്ങുന്നു. ഡെമോക്രാറ്റുകള്‍ മല്ലന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നു. ഇറാക്കില്‍ കിടന്ന് നട്ടം തിരിയുന്ന പട്ടാളക്കാര്‍ എന്തിന് വേണ്ടി ഇവിടെ കിടന്നു ഒളിപ്പോരാളികള്‍ക്ക് ഇരയാകണമെന്ന് പരസ്പരം ചോദിക്കുന്നു. ആ ചോദ്യം മെയിലായും മെസ്സേജായും കടല്‍ കടന്ന് അങ്ങ് സ്വ ഗൃഹങ്ങളിലേക്കെത്തുന്നു. ഗൃഹങ്ങളില്‍ നിന്നും ആ മെയിലുകളും മെസ്സേജുകളും ധവള ഗൃഹത്തിലേക്കും പറക്കുന്നു. ഇരിക്കപ്പൊറുതീം ഇല്ല കിടക്കപ്പൊറുതീം ഇല്ല. എന്നാ വേണമെന്ന് മിഴിച്ച് നില്‍ക്കുമ്പോഴാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും താടിക്കാരന്റെ പുതിയ സഹായമെത്തുന്നത്.
ഒസാമ ബിന്‍ലാദന്‍ ജീവിച്ചിരിക്കേണ്ടത് ബുഷിന്റെ ആവശ്യം. അമേരിക്കാവിനെ എടുത്ത് വിഴുങ്ങാന്‍ വാ പൊളിച്ച് നില്‍ക്കുന്ന ഭീകരനെ കാട്ടി രാജ്യ സുരക്ഷയെ കുറിച്ച് വാചാലനായി രണഭൂവില്‍ പട്ടാളക്കാരെ കെട്ടിയിടാന്‍ ഒസാമയുടെ പുതിയ ടേപ്പിനും കഴിയും. ടേപ്പ് വന്നയുടനേ തകര്‍ന്നടിഞ്ഞിരുന്ന ബുഷിന്റെ ജനപിന്തുണ രണ്ട് ശതമാനം കണ്ട് കൂടിയത് ഇതിനുദാഹരണമാണ്. എപ്പോഴൊക്കെ ബുഷ് പ്രതിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെയും അല്‍ ജസ്സീറായില്‍ പ്രത്യക്ഷപ്പെടുന്ന ഒസാമ ബിന്‍ലാദന്‍ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ഒന്നുകില്‍ ബുഷിന്റെ നല്ല ചങ്ങാതി. അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് നിമിഷങ്ങള്‍ക്ക് മുമ്പ് മണ്ണിനടിയില്‍ നിന്നും മാന്തിയെടുക്കപ്പെടാന്‍ തക്ക വണ്ണം അഫ്ഗാനിസ്ഥാനിലെ മലനിരകളിലെവിടെയോ ബുഷ് തന്നെ മറച്ച് വെച്ചിരിക്കുന്ന മറ്റൊരു തുറുപ്പ് ശീട്ട്. വേണ്ടപ്പോള്‍ ടേപ്പുണ്ടാക്കി അല്‍ ജസ്സീറാക്ക് കൊടുത്ത് തന്‍ കാര്യം നേടി ഒടുവില്‍ ഭരണം വിടുന്ന നേരമാകുമ്പോള്‍ പുറത്തെടുത്ത് “ഞാന്‍ ഒസാമയെ പിടിച്ചേ..” എന്ന് അലമുറയിട്ട് പത്തോട്ട് വാങ്ങി സ്വന്തം പാര്‍ട്ടിയെ അധികാരത്തില്‍ വീണ്ടുമെത്തിക്കാനാണോ ബുഷിന്റെ ശ്രമമെന്ന് തോന്നി പോകുന്നു ഇതൊക്കെ കാണുമ്പോള്‍. ഒന്നുകില്‍ ഒസാമയെന്നൊരാള്‍ ഇല്ല. അല്ലെങ്കില്‍ അത് ബുഷിന്റെ ചങ്ങാതി. അതുമല്ലെങ്കില്‍ ഒസാമ ബുഷിന്റെ തടവില്‍.
2. അഭ്യാസങ്ങള്‍
ബംഗാള്‍ ഉള്‍ക്കടലില്‍ ഭാരതാവും അമേരിക്കാവും ശിങ്കിടികളും ഒക്കെ കൂടി നടത്തി വരുന്ന നാവികാഭ്യാസം അമേരിക്കാവു ഭാരതാവിനെ കൊണ്ട് നടത്തിക്കുന്ന വെറും “അഭ്യാസം” ആണെന്നത് തിരിച്ചറിയാന്‍ ചേര്‍ത്തല ഉപതിരഞ്ഞെടുപ്പിന് മാതാവിന്റെ കുഴിമാടത്തില്‍ അനുഗ്രഹം വാങ്ങാന്‍ പോയ വഴി കുഴിമാടത്തിനരികെ കുഴഞ്ഞ് വീണ് പത്തോട്ട് കൂട്ടാന്‍ തലയില്‍ ഉദിച്ച ബുദ്ധി പോരാ നമ്മുടെ പ്രതിരോധ മന്ത്രിക്ക്. അമേരിക്കാവൂന്റെ ദക്ഷിണേഷ്യയിലെ നിരന്തര ഇടപെടലുകള്‍ ഒട്ടും ദഹിക്കാത്ത ഒരു അയല്‍ വാസി നമ്മുക്കുണ്ട്. ഭാരതം ദക്ഷിണേഷ്യയിലെ അമേരിക്കാവൂന്റെ ഏജന്റായി മാറുന്നത് ചീന ഒട്ടും സന്തോഷത്തോടെയല്ല നോക്കി കാണുന്നത്. ആര്‍ഷ സംസ്കാരവും സൌഹൃദവും ഒക്കെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതം അയല്‍ക്കാരെ എല്ലാം പിണക്കി നിര്‍ത്തുന്ന അവസ്ത എന്നും ദോഷമേ ചെയ്യുള്ളു. നമ്മുടെ അയല്‍ വാസികളെല്ലാം ഒന്നുകില്‍ ശത്രുക്കള്‍ അല്ലെങ്കില്‍ നമ്മെ സംശയത്തോടെ മാത്രം വീക്ഷിക്കുന്നവര്‍ എന്ന സ്തിതി മാറ്റി നല്ല സൌഹൃദം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന് പകരം എല്ലാരേം പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികളിലൂടെ ആയുധമത്സരം ഉണ്ടാക്കി അതില്‍ നിന്നും മുതലെടുപ്പ് നടത്താനുള്ള അമേരിക്കാവിന്റെ നീക്കങ്ങളെ തിരിച്ചറിയേണ്ടുന്നതുണ്ട്.
“ഞങ്ങള്‍ യുറേനിയം ഭാരതാവിന് മാത്രമേ നല്‍കുള്ളൂ പാകിസ്ഥാന് നല്‍കുകയേ ഇല്ല” എന്ന് അമേരിക്കാവു ആണയിടുമ്പോള്‍ “ഞമ്മക്ക് നിങ്ങടെ യുറേനിയം വേണ്ട കുറച്ചും കൂടി അടുത്ത് ചൈനാവില്‍ നിന്നും ഞമ്മളത് മേടിച്ചോളാം” എന്ന് പാകിസ്ഥാന്‍ തിരിച്ചടിക്കുന്നു. ചിരിക്കുന്നത് അമേരിക്കാവു തന്നെ. എല്ലാവരും ആയുധം വാങ്ങി കൂട്ടട്ടെ. എന്നാലല്ലേ അമേരിക്കാവൂന്റെ ഖജാനവു നിറയുള്ളൂ. അമേരിക്കാവൂ എത്രത്തോളം ഭാരതാവിനെ സ്വാധീനിക്കുന്നുവോ അത്രത്തോളം ചൈനാവു ഭാരതാവുമായി അകലുകേം ചെയ്യും.
അകലെയുള്ള മിത്രത്തേക്കാള്‍ അടുത്തുള്ള ശത്രുവേ ആപത്തില്‍ ഉതകുള്ളൂ എന്ന പരമമായ സത്യം എന്നാണോ ആവോ നമ്മുടെ അഭ്യാസികള്‍ തിരിച്ചറിയുക.
3. അനുകരണീയം
ഛത്തീസ് ഘട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം എന്തു കൊണ്ടും അനുകരണീയമാണ്. ഒരു പാര്‍ട്ടി അവിടെ തങ്ങളെ വിജയിപ്പിച്ചാല്‍ ഒരോ കുടുംബത്തിനും ആയിരത്തി എഴുന്നൂറ്റി അമ്പത് രൂപാ വച്ച് പ്രതിമാസം നാല്‍കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്നു. നല്ല വാര്‍ത്ത. വരും തിരഞ്ഞെടുപ്പുകളില്‍ എല്ലാ പാര്‍ട്ടികളും ഈ മാതൃക പിന്തുടര്‍ന്നാല്‍ നാട് രക്ഷപെടും. ഒരു പാര്‍ട്ടി ആയിരത്തി എഴുന്നൂറ്റി അമ്പത് പറയുമ്പോള്‍ എതിരാളി രണ്ടായിരം പറയട്ടെ. മൂന്നാം മുന്നണി രണ്ടായിരത്തി അഞ്ഞൂറും നാലാം മുന്നണി മൂവായിരവും പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടട്ടെ. ഇനി ഏതെങ്കിലും സ്വതന്ത്രന്‍ അയ്യായിരം പറഞ്ഞാല്‍ അവനെ “വിലയേറിയ” സമ്മതീദാനം നല്‍കി വിജയിപ്പിച്ച് വിജയ സോപാനത്തിലേക്കാനയിക്കാം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ “സ്ഥാന മോഹികളും” ഈ രീതി വരും തിരഞ്ഞെടുപ്പുകളില്‍ പിന്തുടരട്ടേ എന്ന് പ്രാര്‍ത്ഥിക്കാം. അമേന്‍....
4. പൊന്മുടിയില്‍ സംഭവിക്കുന്നത് എന്തെന്നാല്‍
പൊന്മുടിയിലെ വിവാദമായ മാര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ പുറമേനിന്നും നോക്കുമ്പോള്‍ സേവി മനോ മാത്യൂ എന്ന കച്ചവടക്കാരന്‍ സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുത്ത് സര്‍ക്കാറിന് തന്നെ മറിച്ച് വിറ്റ ഒരു കേസ് സര്‍ക്കാര്‍ തന്നെ തടയുന്നു എന്ന് തോന്നാമെങ്കിലും ഇതിന്റെ കാണാപ്പുറങ്ങള്‍ തേടിപോയാല്‍ വെളിച്ചത്ത് വരുന്നത് രസകരമായ മറ്റൊരു സംഗതിയാണ്.
പേരോര്‍മ്മയില്ല. ഷാജി കൈലാസ് സുരേഷ് ഗോപി തീപ്പൊരി ചിത്രത്തില്‍ പറഞ്ഞ കഥ പോലെ: ഒരു വന്മരത്തിന്റെ വീഴ്ചയില്‍ തകര്‍ന്നടിയുന്ന ചെറുമരങ്ങളും ചെടികളും ശ്രദ്ധിക്കപ്പെടുകയില്ല എന്ന തത്വത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിലെ തങ്ങളുടെ ഇരയേയും മുഖ്യമന്ത്രിയേയും ഒരുമിച്ച് കൊലപ്പെടുത്തിയിട്ട് ശ്രദ്ധ മുഴുവനും മുഖ്യമന്ത്രിയിലേക്കാക്കി പ്രതി രക്ഷപെടുന്ന തന്ത്രം. “നിനക്കെന്താ കൂടിയോ? പൊന്മുടിയിലെവിടാടോ സുരേഷ് ഗോപീം മുഖ്യമന്ത്രിയും കൊലപാതകവും?” എന്ന് ചോദിക്കാന്‍ വരട്ടെ. കാര്യങ്ങള്‍ കണ്ണ് തുറന്നൊന്ന് കണ്ടേ...മാര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്റെ കസ്റ്റോഡിയനായ സേവി മനോ മാത്യു തന്റെ അധീനതയില്‍ ഉള്ള ഭൂമിയില്‍ അനുവദനീയമായ കൃഷി മാത്രമേ ചെയ്യുന്നുള്ളു. അല്ലെങ്കില്‍ അതു മാത്രമേ അവിടെ ചെയ്യാന്‍ പാടുള്ളൂ. നിയമം അനുസരിക്കുന്ന സേവി നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല.
ഇക്കാലത്ത് കൃഷിയൊക്കെ കൊണ്ട് എങ്ങിനെ ജീവിക്കാനെന്ന് സേവിക്കും ചിന്തിക്കാമല്ലോ. കൂടാതെ പൊന്മുടിയിലെ മറ്റു കൃഷിക്കാരും അങ്ങിനെ തന്നെ ചിന്തിക്കുന്നതില്‍ തെറ്റൊന്നും ഇല്ല. അവര്‍ക്കും ജീവിക്കണ്ടെ. പിന്നെന്തു ചെയ്യാന്‍ കഴിയും? ആ ചിന്തയ്ക്കുത്തരമാണ് പൊന്മുടി വിവാദം. സൈലന്റ് വാലി പോലെ അല്ലെങ്കില്‍ അതിലുമേറേ സംരക്ഷിത വനമേഖലയായ പൊന്മുടിയില്‍ റിസോര്‍ട്ടുകള്‍ ഉയരണം. സുഖവാസ മാളികകള്‍ നിര്‍മ്മിക്കപ്പെടണം. കാട്ടു ജീവികളില്ലാത്ത കാട്ടിലേക്ക് നാട്ടുവാസികള്‍ വിദേശീയരും വേട്ടക്കിറങ്ങണം. വാണിഭം നടത്തണം. അതിന് സംരക്ഷണ വനത്തിലേക്ക് ഒരു ചാക്ക് സിമന്റോ ഒരു കമ്പി കഷണമോ പോലും കൊണ്ടു പോകാന്‍ സര്‍ക്കാരോ വനം വകുപ്പോ അനുവദിച്ചാല്‍ തന്നെ പ്രകൃതി സ്നേഹികള്‍ അനുവദിക്കുമെന്ന് സ്വപ്നേപി കരുതണ്ട. പിന്നെന്തു ചെയ്യും. ഒടുവില്‍ ഉത്തരമായി. മറ്റൊരു സംരക്ഷിത മേഖലയായ ഐ.എസ്.ആര്‍.ഓ യെ കൊണ്ട് പൊന്മുടിയെ കോണ്‍ക്രീറ്റ് വനമാക്കുക. സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ തറക്കല്ലിടാന്‍ പ്രധാനമന്ത്രിയെ നേരിട്ട് പൊന്മുടിയിലറക്കാന്‍ ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിലൂടെ അതിന് തുടക്കമിട്ടു. പിന്നെ ഇന്‍സ്റ്റിറ്റൂട്ടിന്റെ ബഹുനില മന്ദിരങ്ങളുടെ നിര്‍മ്മാണം തുടങ്ങാം. ഭാരതത്തിന്റെ “നാസ” ആയതു കൊണ്ട് ഐ.എസ്.ആര്‍.ഓ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയും ഇല്ലല്ലോ? സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് നിര്‍മ്മാണം തുടങ്ങി കഴിഞ്ഞാല്‍ ആ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ ചൂണ്ടി കാട്ടി പൊന്മുടിയിലെ സേവി അടക്കം ഉള്ള പാവം കര്‍ഷകര്‍ക്ക് മണിമാളികകള്‍ കെട്ടി നഷ്ടം നികത്താം. മാസങ്ങള്‍ കൊണ്ട് പൊന്മുടി വെളുത്ത് കിട്ടും. സ്പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് ഉയരുകയോ ഉയരാതിരിക്കുകയോ ചെയ്യും. അതിന് ഉറപ്പൊന്നുമില്ല. പക്ഷേ സേവിമാരുടെ റിസോര്‍ട്ടുകള്‍ അതിനുമുന്നേ ഉയര്‍ന്ന് വരുമെന്നതിന് സംശയമൊന്നുമില്ല.
ഇങ്ങിനെയാണ് വന്മരങ്ങള്‍ വീഴുമ്പോള്‍ ചെറു മരങ്ങള്‍ ചതഞ്ഞരയുന്നു എന്ന നിസ്സാരമായ തത്വം പൊന്മുടിയില്‍ പ്രായോഗികമാകാന്‍ പോകുന്നത്.
5. വൃദ്ധ സദനങ്ങള്‍/പകല്‍ വീടുകള്‍ അഥവാ കണ്ടംഡ് സെല്ലുകള്‍.
തൊഴുത്തിനേക്കാള്‍ തൊഴുമ്പായാ കാലികള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന ഇരുകാലികള്‍ മേയുന്ന നമ്മുടെ നിയമ സഭയില്‍ ഒരു നന്മ പൂവിടുന്നതിന് പോയ വാരം സാക്ഷിയായി. “മാതാ പിതാക്കളെ സംരക്ഷിക്കാത്ത മക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള” ബില്ല് അവതരിപ്പിക്കപെട്ടു. നല്ലത്. നിയമത്തിലൂടെ മാത്രമേ മാതൃത്വവും പിതൃത്വവും ഒക്കെ സംരക്ഷിക്കപ്പെടുകയുള്ളു എന്നത് ഉപഭൊത്കൃ സംസ്കാരത്തിന്റെ ഉപോത്പന്നമാണ്. വൃദ്ധരായ മാതാ പിതാക്കളെ വൃദ്ധ സദനങ്ങളില്‍ തള്ളി സുഖ ജീവിതം നയിക്കുന്നവര്‍ തന്നെയാണ് ഒന്നാം നമ്പ്ര് ക്രിമിനലുകള്‍. ജോലി, അവധി, ചിലവ്, തുടങ്ങിയ അസൌകര്യങ്ങളില്‍ കൂടി തന്നെയാണ് വൃദ്ധരായവര്‍ തങ്ങളെ പറക്കമുറ്റിച്ചതെന്ന തിരിച്ചറിവ് മക്കള്‍ക്ക് നല്‍കാന്‍ ഇത്തരം നിയമങ്ങള്‍ക്ക് കഴിയും.
വൃദ്ധ സദനങ്ങളെ കുറിച്ചുള്ള ചിന്തകള്‍ കാടുകയറിയപ്പോള്‍ ഒരു വെള്ളി വെളിച്ചം. മക്കള്‍ക്ക് വേണ്ടാത്ത മാതാപിതാക്കളേം മാതാപിതാക്കള്‍ക്ക് വേണ്ടാത്ത മക്കളേം ഒരുമിച്ച് ചേര്‍ത്ത് വൃദ്ധ സദനങ്ങളെ “ശരണാലയങ്ങള്‍” ആക്കി മാറ്റി കൂടെ? വൃദ്ധ സദങ്ങളില്‍ തള്ളപ്പെടുന്ന വൃദ്ധരായ മാതാ പിതാക്കള്‍ കണ്ടംഡ് സെല്ലില്‍ അടക്കപെട്ട കുറ്റവാളിയെ പോലെയാണ്. വിധി മാറി വന്നില്ലങ്കില്‍ എപ്പോഴും പുറത്തേക്കെടുക്കപ്പെടുന്നത് മൃതശരീരമായിരിക്കും. കണ്ടംഡ് സെല്ലിലെ മരണം കാത്തു കഴിയുന്ന കുറ്റവാളികള്‍ക്ക് മാനസൊല്ലാസത്തിന് എത്ര സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുത്താലും അതിനെന്തെങ്കിലും ഗുണം ഉണ്ടോ എന്ന് തോന്നുന്നില്ല. എങ്കിലും മരണം മാത്രം മുന്നില്‍ കണ്ട് ഭൂതകാലം കീറിമുറിക്കുന്ന വൃണിത ഹൃദയത്തോടെ വൃദ്ധ സദനത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് കുഞ്ഞു കുട്ടികളുടെ സാനിദ്ധ്യം മുറുവുകള്‍ക്ക് സാന്ത്വനം ആകാന്‍ കഴിയില്ലേ? അനാഥത്വം പേറുന്ന കുരുന്നുകള്‍ക്ക് വൃദ്ധസദനത്തില്‍ തള്ളപ്പെടുന്ന വൃദ്ധര്‍ മാതാപിതാക്കളായി മാറാനും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപെട്ട പിഞ്ചുകള്‍ ജീവിതത്തിന്റെ സായം സന്ധ്യയിലെത്തി നില്‍ക്കുന്നവര്‍ക്ക് പുതു മക്കളായി മാറാനും കഴിയും. അങ്ങിനെ വൃദ്ധ സദനം എന്ന നരകത്തെ ശരണാലയം എന്ന സ്വര്‍ഗ്ഗം ആക്കി മാറ്റാം.
അവഗണിക്കപ്പെടുക എന്നത് ദുസ്സഹമാണ്. അത് സ്വന്തം മക്കളില്‍ നിന്നാകുമ്പോള്‍ അതിനെ എന്ത് വിളിക്കാം?
------------------------------------------------
പ്രിയരേ,
“വാര വിചാരം” ഒന്നാം മാസം പിന്നിടുന്ന ഈ വാരം മുതല്‍ നെടുകേ മുറിക്കപ്പെടുകയാണ്. “ഭൂലോക വിചാരവും” “ബൂലോക വിചാരവും” ഒരു പോസിറ്റില്‍ ഒന്നിച്ച് വരുമ്പോള്‍ പോസ്റ്റിന്റെ വലിപ്പം അനുവാചകനെ ബുദ്ധി മുട്ടിലാക്കുന്നു എന്നത് “വിചാരിപ്പുകാരന്‍” മനസ്സിലാക്കുന്നു എന്നതിലുപരി വായനക്കാരുടെ നിര്‍ദ്ധേശങ്ങളും ഇങ്ങിനെ ഒരു മുറിക്കപ്പെടലിന് ഹേതുവായിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും “ഭൂലോക വിചാരവും” വ്യാഴാഴ്ചകളില്‍ “ബൂലോക വിചാരവും” സമര്‍പ്പിക്കപ്പെടണം എന്ന് കരുതുന്നു. “കൂട്ടതല്ലുകളും” “മീറ്റുകളും” ഒക്കെ ഉണ്ടാകുമ്പോള്‍ വാര വിചാരം മുങ്ങി പോകാതിരിക്കുവാന്‍ ചില ദിവസങ്ങള്‍ അങ്ങോട്ടോ ഇങ്ങോട്ടോ ആയി പോകും എന്നത് ഹൃദയപുര്‍വ്വം ക്ഷമിക്കുക. “വാര വിചാരത്തിന്” തന്ന പിന്തുണക്കും നിര്‍ദ്ധേശങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തുടര്‍ന്നും “വാര വിചാരത്തിലേക്ക്” കുറച്ചു നിമിഷങ്ങള്‍ ചിലവഴിക്കണം എന്നും തെറ്റുകളുണ്ടെങ്കില്‍ നിര്‍ദ്ദയം കീറിമുറിക്കണമെന്നും സവിനയം അപേക്ഷിക്കുന്നു.

Saturday, September 1, 2007
വാര്‍ത്താ വിചാരം : മൂന്നാം വാരം
ഭൂലോക വാരം.
1. താലിബാന്‍ വിളിച്ച് പറഞ്ഞത്.
ദക്ഷിണ കൊറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് സാന്ത്വനവുമായി വന്ന ഇരുപത്തി മനുഷ്യസ്നേഹികളെ വെച്ച് താലിബാന്‍ നടത്തിയ വില പേശല്‍ അവസാനിച്ചത് മനുഷ്യ നന്മ ആഗ്രഹിക്കുന്ന ഏവര്‍ക്കും ആശ്വാസമായാണ് പോയ വാരം കടന്നു പോയത്. താലിബാന്റെ പിടിയിലായവരില്‍ രണ്ടു പേര്‍ കൊല ചെയ്യപെട്ടു. എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി കൊലചെയ്യപെട്ടു എന്നതിന് ഉത്തരം കണ്ടെത്തുക എന്നാല്‍ അധിനിവേശത്തിന്റെ തേരോട്ടത്തില്‍ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഒക്കെ ചതഞ്ഞരഞ്ഞ മനുഷ്യ ജന്മങ്ങള്‍ എന്തിന് വേണ്ടി ആര്‍ക്കു വേണ്ടി കൊലചെയ്യപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതു പോലെ വ്യാര്‍ത്ഥം. തട്ടികൊണ്ട് പോവുകയും തടവില്‍ പാര്‍പ്പിക്കുകയും മനോധര്‍മ്മമനുസരിച്ച് കൊല്ലുകയോ കയ്യോ കാലോ വിരലോ മൂക്കോ ചെവിയോ കണ്ണോ ഒക്കെ പറിച്ചെടുക്കുന്നതും കേവല ചങ്കൂറ്റമുള്ള ആര്‍ക്കും നിസ്സാരമായി ചെയ്യാവുന്ന കലാപരിപാടികള്‍. അത്രയും നിസ്സാരമായ ഒരു സംഗതിയില്‍ നിന്നും താലിബാന്റെ തട്ടികൊണ്ട് പോകല്‍ വേറിട്ട് നില്‍ക്കുന്നത് അവര്‍ ഇരുപത്തി മൂന്ന് ജീവനെ ജാമ്യമാക്കി നേടിയ കരാറാണ്. ഡിസംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനില്‍ തള്ളപെട്ട മുഴുവന്‍ കൊറിയന്‍ പട്ടാളക്കാരെയും വാരികെട്ടി തിരിച്ചു കൊണ്ട് പൊയ്കൊള്ളാമെന്ന ഉറപ്പ്. ഇതിലെന്ത് പ്രത്യകത എന്ന് ചോദിക്കാന്‍ വരട്ടെ.
താലിബാന്‍ അംഗീകരിക്കപെട്ട ഒരു ഭരണകൂടമോ അല്ലെങ്കില്‍ ഒരു സംഘടനയോ അല്ല. അങ്ങിനെ ഒരു പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്ന ഒരു ഒത്തു തീര്‍പ്പ് ഫോര്‍മുലയില്‍ തീര്‍പ്പുണ്ടാക്കിയിട്ട് മാത്രമേ ബന്ധികളെ മോചിപ്പിക്കുക പതിവുള്ളു. തങ്ങളുടെ സ്വന്തക്കാര്‍ മോചിപ്പിക്കപെട്ടു കഴിഞ്ഞാല്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കേണ്ട ധാര്‍മ്മികതയൊന്നും ഒരു രാഷ്ട്രത്തിനില്ലല്ലോ. നിയമ വിരുദ്ധമായി പിടിച്ചു വെക്കപെട്ടവരെ മോചിപ്പിച്ച് തങ്ങളുടെ കാര്യം കണ്ടു കഴിഞ്ഞ് കാലു മാറിയാല്‍ താലിബാന് ലോക കോടാതിയില്‍ കേസൊന്നും കൊടുക്കാന്‍ കഴിയില്ലല്ലോ. പക്ഷേ ഇവിടെ തടവിലാക്കപെട്ടവരുടെ മോചനത്തിന് രണ്ടു ഗവണ്മെന്റുകള്‍ തമ്മിലുള്ള കരാറ് പോലൊരു ഉപാധിക്ക് താലിബാന്‍ സമ്മതിക്കുമ്പോള്‍ താലിബാന്‍ അധിനിവേശക്കാരോട് വിളിച്ചു പറയുന്നത് “ഞങ്ങളാണ് അഫ്ഗാനിസ്ഥാന്റെ അവസാന വാക്ക്” എന്ന് തന്നെയാണ്. കര്‍സായി താലിബാന്റെ മേയര്‍ മാത്രമായി തരം താഴുന്നു എന്നതാണ് അഫ്ഗാനില്‍ നിന്നും വരുന്ന പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്.
2. പാകിസ്ഥാനില്‍ നിന്നും വരുന്ന ചീഞ്ഞ കാറ്റ്.
മുന്‍ പ്രധാനമന്ത്രി പാകിസ്ഥാനില്‍ തിരിച്ചു വരാന്‍ ശ്രമിച്ചാല്‍ ഒമ്പത് വര്‍ഷം മുമ്പ് ഉണ്ടാക്കിയ നാടുകടത്തല്‍ കരറിലെ രഹസ്യങ്ങള്‍ പുറത്ത് വിടും. പാകിസ്ഥാനില്‍ കാലു കുത്താന്‍ നവാസ് ഷെറീഫിനെ അനുവദിക്കില്ല. പറയുന്നത് പാകിസ്ഥാനിലെ ജനകീയ പട്ടാളക്കാരന്‍ പര്‍വ്വീസ് മുഷാറഫ്. സുപ്രീം കൊടതിയുടെ വിധിയൊന്നും കുഞ്ഞന് പ്രശ്നമല്ല. അല്ലെങ്കില്‍ എന്ത് കോടതി. അതൊക്കെ അങ്ങ് വാഷിംഗ്‌ടണ്ണിലല്ലേ. അവിടുത്തെ ആസ്ഥാന ജഡ്ജി പറഞ്ഞു ബേനസ്സീറുമായി കൂട്ടുകൂടണം. കൂട്ടുകൂടി. ഇന്നി നവാസ് ഷെറീഫിനെ കെട്ടി പിടിക്കണോ അതിനും തയ്യാര്‍. പക്ഷേ “അവിടുന്ന്” ഉണര്‍ത്തിക്കണം, അത്രയേ ഉള്ളു. ഒമ്പത് വര്‍ഷം മുമ്പ് അധികാരത്തിലെത്തിയ പട്ടാളക്കാരന്‍ എവിടെ നില്‍ക്കുന്നു എന്നും ജനവും രാഷ്ട്രവും ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നതും അമേരിക്കന്‍ ചാരസംഘടനക്ക് മാത്രമറിയാവുന്ന രഹസ്യം. നവാസ് ഷെറീഫ് പോയതും മുഷാറഫ് വന്നതും ബേനസ്സീര്‍ പ്രവാസിയായതും അഫ്ഗാന്‍ യുദ്ധവും ഇന്‍ഡ്യാ ഉപഭൂഖണ്ഡത്തിലെ ആണവായുധ പരീക്ഷണങ്ങളും ആയുധ മത്സരവും പിന്നെ ഇപ്പോള്‍ കാണുന്ന അധികാര വടം വലിയും ഒക്കെ കൂടി കൂട്ടി വായിച്ചാല്‍ എല്ലാത്തിന്റേം വേര് അങ്ങ് പടിഞ്ഞാറ്റേക്കാണെന്ന് തോന്നിപ്പോയാല്‍ തെറ്റു പറയാന്‍ കഴിയുമോ?
3. പരിശീലകന്റെ ആവശ്യം.
ഭാരതത്തിന്റെ കൃക്കറ്റിന് പരിശീലകന്റെ ആവശ്യമുണ്ടോ? ലോകത്തെ ഏതൊരു പരിശീലകനും ഉന്നത പരിശീലനം കൊടുക്കാന്‍ തക്ക കഴിവും പരിചയവും ഉള്ളവരാല്‍ സമ്പന്നമാണ് നമ്മുടെ പുകള്‍പെറ്റ ടീം. പരിശീലകന് ഒന്നു മുള്ളണമെങ്കില്‍ കൂടിയും ടീമിലെ സൂപ്പര്‍ താരങ്ങളുടെ മുങ്കൂര്‍ അനുവാദം വാങ്ങേണ്ടുന്നത്ര അച്ചടക്കമുള്ള നമ്മുടെ സ്വന്തം കൃക്കറ്റ് സംഘം. ഇപ്പോ കണ്ടില്ലേ ഒരു കോച്ചൂം ഇല്ലാതെ നമ്മള്‍ പരമ്പരയും ഏകദിനവും ഒക്കെ പുട്ടു പോലെ ജയിച്ചു കയറുന്നത്. ഇന്നി ഏതെങ്കിലും ഒടങ്കൊല്ലി കോച്ചിനെ വെച്ച് നമ്മുടെ ടീമിന്റെ ബര്‍ക്കത്ത് കളഞ്ഞ് കുളിക്കേണ്ടതുണ്ടോ? കളിക്കാര്‍ പരസ്പരം കളിക്കുകയും പരിശീലിപ്പിക്കുകേം കുതികാല്‍ വെട്ടുകയും ചെളിവാരി എറിയുകയും ഗ്രൂപ്പ് കളിക്കുകയും ചെയ്യട്ടെ. കോച്ചിന് കൊടുക്കുന്ന ശംബളവും ലാഭം, കളിക്കാരും കുഷി, നാടിന് ജയവും ഇതില്‍ കൂടുതല്‍ ആര്‍മ്മാദിക്കാന്‍ ഇന്‍ഡ്യന്‍ കൃക്കറ്റ് പ്രേമിക്കിനിയെന്ത് വേണ്ടൂ.
4. വമ്പിച്ച വിജയം
ഇരുപത്തി അഞ്ച് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന്റെ “അന്താരാഷ്ട്ര” ഫുഡ്‌ബോള്‍ ടൂര്‍ണമെന്റായ നെഹ്രു കപ്പ് ഭാരതം നേടിയത് രാജ്യം ആഘോഷിച്ച് തിമര്‍ക്കുകയാണ്. പങ്കെടുത്ത ഭയങ്കരന്മാരായ അന്താരാഷ്ട്ര ടീമുകള്‍ ഏതൊക്കെയാണെന്ന് ചോദിക്കരുത്. അടുത്ത തവണ ഒന്നുകൂടി ഒത്തു പിടിച്ച് ലോകത്തെ കിടയറ്റ അക്രമനിരയാല്‍ പേരെടുത്ത അഫ്‌ഗാനിസ്ഥാന്‍ പ്രതിരോധത്തിന്റെ അവസാന വാക്കായ എരിത്തിരിയ ഫുഡ്‌ബോള്‍ കൊണ്ട് കളത്തില്‍ കവിത രചിക്കുന്ന ജിബൂത്തി തുടങ്ങിയ ഫുഡ്‌ബോള്‍ രംഗത്തെ വന്‍ശക്തികളായ “അന്താരാഷ്ട്ര” ടീമുകളെ ഇറക്കി എല്ലാ കളിയും ജയിച്ച് നമ്മുക്ക് ഗപ്പ് നിലനിര്‍ത്താം.
5. ബീഹാറിന്റെ കാട്ടുനീതി ലോകത്തിന്റെയും.
ബീഹാറിന്റെ നീതി കാട്ടു നീതിയാണ്. തോക്കുകള്‍ കൊണ്ട് സന്ധിസംഭാഷണം നടത്തുന്ന കാട്ടു നീതി. മാലമോഷ്ടാവിനെ അതി ക്രൂരമായി തല്ലി മോട്ടോര്‍ സൈക്കിളില്‍ കെട്ടി വലിച്ചത് കാട്ടി “ക്രൂരം” “ക്രൂരം” വിളിക്കുന്നവര്‍ ആ ക്രൂരത ടി.വി.യില്‍ കണ്ടു എന്നതു കൊണ്ടാണ് ആത്മരോഷം കൊള്ളുന്നത് എന്നത് മറക്കവുന്നതല്ല. ദൃശ്യവത്കരിക്കപെടുന്നതിനെ മാത്രമേ എതിര്‍ക്കുള്ളു എന്ന സ്ഥിതി തെറ്റാണ്. ബീഹാറിന്റെ തെരുവില്‍ നീതി നടപ്പാക്കിയ പോലീസ് കാരന്‍ ഭരണകൂടത്തിന്റെ പ്രതിനിധിയാണ് എന്നതു കൊണ്ട് തന്നെ അത് ഭരണകൂട ഭീകരതയാണ്. ഭരണകൂട ഭീകരതയുടെ ഏറ്റവും വലിയ ഉദാഹരണമാണോ ബീഹാറിലെ കാടത്വം. ഭാരതത്തിലെ നിരക്ഷരില്‍ ഏറ്റവും കൂടുതല്‍ നിരക്ഷരകുക്ഷികളെ സംഭാവന ചെയ്യുന്ന ബീഹാറിലെ ഒരു ഗ്രാമത്തില്‍ നടന്ന നിഷ്ടൂരമായ ഒരു കര്‍മ്മത്തെ ചൂണ്ടി പടിഞ്ഞാറ്റ് നിന്നും മനുഷ്യാവകാശ സംരക്ഷകര്‍ ഭാരതത്തിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ഉത്തരാധുനികതയുടെ അപ്പൊസ്തലന്മാര്‍ വിഹരിക്കുന്ന പടിഞ്ഞാറ്റുകാരുടെ പടായാളികള്‍ അങ്ങ് ഇറാക്കിലും ഇങ്ങ് അഫ്ഗാനിസ്ഥാനിലും ഒക്കെ ദാനമാക്കുന്ന “ദയ” ആദ്യം പഠന വിധേയമാക്കണം. ഇറാക്കിലെ മൊസൂളില്‍ അന്യ ഗോത്രത്തില്‍ പെട്ട ഒരുവനെ പ്രണയിച്ചതിന്റെ പേരില്‍ പതിനാറു വയസ്സുകാരിയെ തെരുവിലിട്ട് നീതി നടപ്പാക്കിയത് അമേരിക്കാവിന്റെ സൈനിക ബലത്തിന്‍ കീഴില്‍ ആധുനികതയിലേക്ക് പറന്നുയര്‍ന്നുകൊണ്ടിരിക്കുന്ന ഇറാക്കിലെ അമേരിക്കാവിന്റെ പരിശീലനം സിദ്ധിച്ച പോലീസിന്റെ കാര്‍മികത്വത്തില്‍ ആയിരുന്നു. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ ഈ നീതി നടപ്പാക്കല്‍ കാണരുത്. ആയിരത്തോളം വരുന്ന ജനകൂട്ടമാണ് പതിനാറുകാരിയെ കല്ലെറിഞ്ഞ് കൊന്നത്. മനുഷ്യന് എങ്ങിനെ ഇങ്ങനെയൊക്കെ ആകാന്‍ കഴിയുന്നു. ആ പിഞ്ചു ബാലികയുടെ മൃതശരീരത്തോട് പോലും ആധുനിക ലോകം കാട്ടിയ അനീതി ഉത്തരാധുനികതയില്‍ വിഹരിക്കുന്ന ഒരു സാമ്രാജ്യത്തിന്റെ പടയാളികള്‍ നോക്കിനില്‍ക്കവേയാണ് എന്നത് ലോകത്തിനുള്ള ഒരു സൂചനയാണ്. മനുഷ്യന്‍ കാടുകളിലേക്ക് മടങ്ങി പൊയ്കൊണ്ടിരിക്കുന്നു എന്ന സൂചന.
6. ഓണക്കാഴ്ചകള്‍
മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണവും ആഘോഴിച്ചു. ആയിര കണക്കിന് മാവേലിമാരാണ് പാതാളത്ത് നിന്നും മലയാളികള്‍ക്ക് അനുഗ്രഹ വര്‍ഷം നടത്താന്‍ കൂടോടെ ഇറങ്ങി തിരിച്ചത്. ഒരുമാതിരി കുടവയറുള്ള സര്‍വ്വ പുരുഷന്മാരേയും ഓടിച്ചിട്ട് പിടിച്ച് മാവേലി വേഷം കെട്ടിച്ച് കയ്യിലൊരു പീറ ഓലകുടയും കൊടുത്ത് “ഇന്‍സ്റ്റന്റായി” അനുഗ്രഹവും തേടി നാം കേരളീയര്‍ രണ്ടു ദിനം കൊണ്ട് അറുപത് കോടിയുടെ കള്ള് കുടിച്ച് വറ്റിച്ചു. ചാനലുകളില്‍ ഒരു ദിവസം കൊണ്ട് “തനി മലയാളീ” വത്കരിക്കപെട്ട അവതാരകരുടെ ചതഞ്ഞ മലയാളവും താരങ്ങളുടെ ഓണ സ്മരണകളും കണ്ടും കേട്ടും ഓണം പൊടിപൊടിച്ചു. പൂക്കളത്തിനുള്ള പൂക്കള്‍ തമിഴ് നാട്ടില്‍ നിന്നും വന്നു. ഇരുന്നുണ്ണാനുള്ള കുത്തരി ആന്ത്രാവില്‍ നിന്നും കലത്തിലേക്കെത്തി. കുടിച്ചു വറ്റിക്കാനുള്ള കള്ള് കര്‍ണ്ണാടകത്തില്‍ നിന്നും ഒഴികിയെത്തി. പച്ചകറികള്‍ അയല്‍ രാജ്യങ്ങള്‍ ദാനമാക്കി. ചോറ് വിരിക്കാനുള്ള തൂശനില കിലോക്ക് ഇരുപത് രൂപാ വെച്ച് ചന്തയില്‍ നിന്നും വാങ്ങി, അതും തമിഴന്റെ ദാനം. പായസം ലിറ്ററിന് നൂറ് രൂപ ഈടാക്കി ഹോട്ടലുകളില്‍ നിന്നും പാഴ്സലായി നേരെ ഊണ്‍ മുറിയിലേക്കെത്തി. ഹായ്...എത്ര സുന്ദരമീ ഓണം. ഗള്‍ഫിലെ കുടവയറന്മാര്‍ക്ക് ഇനി രണ്ടുമാസം കൂടി രക്ഷയില്ല. ഇവിടുത്തെ ഓണം അവസാനിക്കുക നവംബറില്‍. ഇടക്ക് മാവേലിമാര്‍ക്ക് ഒരു ഇടവേള. റംസാന്‍ വ്രതം പ്രമാണിച്ച്. പെരുന്നാള്‍ കഴിഞ്ഞ് വീണ്ടും.......
ബൂലോക വാരം.
1. ബ്ലോഗെഴുത്ത്കാരും കൂട്ടായ്മയും.
ഓണം ബൂലോകത്തും പൊടിപൊടിക്കേണ്ടതാണ്. പക്ഷേ ഓഗസ്റ്റ് മാസമായത് കൊണ്ടായിരിക്കണം സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളില്‍ ബൂലോകത്തെ ഓണം മുങ്ങിപോയി. ബൂലോകാ ക്ലബ്ബിന്റെ പ്രസക്തി ഏകദേശം നഷ്ടമായിരിക്കുന്നു. കൂട്ടായ്മകള്‍ എന്ന് കേള്‍ക്കുന്നത് തന്നെ അലര്‍ജിയായി മാറുന്നകാലം. മലയാളത്തില്‍ ബ്ലോഗെഴുതുന്നവരുടെ പൊതുവേദിയായി ബൂലോഗാ ക്ലബ്ബിനെ കാണുന്നതിനെ തിരുത്താന്‍ സമയമായിരിക്കുന്നു എന്ന സൂചനകള്‍ പലപ്പോഴും പുറത്ത് വരുന്നു. ബ്ലോഗെഴുത്തിലൂടെ ഉണ്ടാക്കപെടുന്ന സൌഹൃദങ്ങളെ ബ്ലോഗിനപ്പുറം കൊണ്ടു പോകരുത് എന്ന ഉപദേശങ്ങള്‍ പല വഴിക്കും വന്നു കൊണ്ടിരിക്കുന്നു. ഓര്‍ക്കുട്ടിലെ യാന്ത്രികതകള്‍ക്കപ്പുറം ബൂലോകത്തിനൊരാത്മാവുണ്ടെന്ന തിരിച്ചറിവിനെ നാം പുറം കാലുകൊണ്ട് തൊഴിച്ച് പുറത്ത് ചാടിച്ചിട്ട് ബൂലോഗത്തേയും നമ്മുക്ക് സാങ്കേതികമാക്കാം. കുറുമാന്‍ തുടങ്ങി വെച്ച “ബൂലോഗ കാരുണ്യം” നമ്മുക്ക് വെറും “കാരുണ്യം” ആക്കി മാറ്റാം. എവിടെയൊക്കെ ഒരിമിച്ച് കൂടാനുള്ള അവസരങ്ങള്‍ ഉണ്ടോ അവയൊക്കെയും തല്ലിയുടച്ചിട്ട് നമ്മുക്ക് “അണു കൂട്ടായ്മകള്‍” സൃഷ്ടിക്കാം. നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ കൊളംബോയില്‍ തങ്ങേണ്ടി വന്നാല്‍ ഒരു ബൂലോഗ ചങ്ങാതിയുടെ സഹായം സ്വീകരിച്ചാല്‍ അത് “ദേണ്ടെ ഈ വിദ്വാന്‍ ബൂലൊഗത്തെ സൌഹൃദം ദുരുപയോഗം ചെയ്തെന്ന്” അലമുറയിടാം. എന്നിട്ട് അതിനെതിരെ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്താം. ചര്‍ച്ചകള്‍ നടത്തി അടിച്ചു പിരിയാം. അങ്ങിനെ “വളരുന്തോറും പിളരുകയും പിളരുന്തോറും തളരുകയും” ചെയ്യുക എന്ന പൊതു നീതിക്ക് നമ്മുക്കും പാത്രമാകാം.
2. വൈരം.
ഏവൂരാന്റെ വൈരി ആദ്യവായനയില്‍ നീറരിച്ച വളര്‍ത്തു നായയുടെ കഥ ഋജുവായി പറഞ്ഞിരിക്കുന്നു എന്ന് തോന്നി. കഥയും തലവാചകവും തമ്മിലെ പൊരുത്തക്കേട് വീണ്ടും വായിപ്പിച്ചു. അപ്പോള്‍ ഞാനും “നീറല്ലേ” എന്ന തോന്നല്‍. സംശയ നിവര്‍ത്തിക്ക് മൂന്നാം വായന. അപ്പോള്‍ നീറ് മാത്രമല്ല “നായ” യും ഞാനാണെന്ന തോന്നല്‍. നലാം വായനയില്‍ തലച്ചോറില്‍ നീറരിച്ചു. അപ്പോള്‍ ബൂലോകമാകെ നീറൂകളരിച്ചു നടക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
3. ജഢം
മനുവിന്റെ ജഢം നല്ല വായനാ അനുഭവമായി. ആധുനികതയുടെ സ്വയം ഇരയാകല്‍ സുന്ദരമായി വരച്ചു വെക്കാന്‍ മനുവിന് കഴിഞ്ഞിരിക്കുന്നു. മനുവിന്റെ കഥകള്‍ ബൂലോകത്തിന് പുറത്തേക്കും വളര്‍ന്ന് വരണം.
4. പോഡ്‌കാസ്റ്റ്
കൈപള്ളിയുടെ പോഡ്‌കാസ്റ്റ് ബൂലോകത്തെ ഇത്തരത്തിലുള്ള ഏക സംരംഭമാണ്. തനത് ശൈലിയിലുള്ള കൈപ്പള്ളീ പ്രക്ഷേപണം കേള്‍ക്കുക രസകരമാണ്. പക്ഷേ “ഒന്നിച്ച് കിടന്ന് ഒരു പാത്രത്തില്‍ നിന്നും ഉണ്ണുന്നത്” എങ്ങിനെയാണോ ആവോ?
5. കത്തെഴുത്ത് മത്സരം.
കത്തെഴുത്ത് നഷ്ടമായികൊണ്ടിരിക്കുന്ന ആധുനികതയിലെ വേഗതയില്‍ പൂര്‍വ്വകാലത്തെ സ്മരിക്കുവാന്‍ ജിദ്ദയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് നടത്തുന്ന തനിമ കത്തെഴുത്ത് മത്സരം ബൂലോകത്തിനും മാതൃകയാക്കാം എന്ന് തോന്നുന്നു. നമ്മുക്കും ഒരു കത്തെഴുത്ത് മത്സരം നടത്തിക്കൂടെ?
6. നാടോടി കഥകള്‍
ബൂലോകത്ത് നാടോടി കഥകള്‍ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ആരും നടത്തി കണ്ടില്ല. ഇവിടെ അന്‍വര്‍ ഒരു ശ്രമം നടത്തുന്നു. പ്രോത്സാഹിപ്പിക്കപെടേണ്ട ഒരു ഉദ്യമം.
7. ഉപ കൂട്ടായ്മ.
ബൂലോകത്ത് ഒരു ഉപകൂട്ടായ്മയും കൂടി വരുന്നു. പുരോഗമനാശയക്കാരായ സാധാരണ ബ്ലോഗ്ഗര്‍മ്മാര്‍ക്ക് ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമെന്യെ ഒത്തുചേരാനുള്ള ഒരു വേദിയായിട്ടാണ് സംഘാടകര്‍ പ്രോഗ്രസീവ് ബ്ലോഗേഴ്സ് ഫോറത്തെ അവതരിപ്പിക്കുന്നത്. കൂട്ടായ്മക്ക് പേരും ഭരണഘടനയും സംഘാടകര്‍ ക്ഷണിച്ചിട്ടുണ്ട്.
8. ഫോട്ടോഗ്രാഫി മത്സരം
ബൂലോഗാ ഫോട്ടോ ഗ്രാഫി മത്സരത്തിന്റെ പ്രാതിനിധ്യം കുറയുന്നത് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള അപാകതയാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും എളുപ്പം “ക്ലിക്കാനാവുന്ന” വിഷയങ്ങള്‍ വന്നാല്‍ കൂടുതല്‍ ഫോട്ടോകള്‍ ഉണ്ടാകും.
9. ലിപി
ചില്ലുകള്‍ യൂണീകോഡ് ലിപി ടൈപറൈറ്റര്‍ എന്നിങ്ങനെ യൂണീകോഡും മലയാള ചില്ലുകളും കൂട്ടക്ഷരങ്ങളുമൊക്കെയായി എന്തൊക്കെയോ വിവാദം കത്തി പടരുന്നുണ്ട് കമ്പൂട്ടറില്‍ വക്കാരി കാട്ടി തന്ന വഴികളിലൂടെ അഞ്ജലിയിലും പെരിങ്ങോടന്‍ ദാനമാക്കിയ മൊഴികീമാപ്പിലും കഴിയുന്നു ഈ “നവസാക്ഷരന്റെ” ഭാഷാബോധം. സുറുമയിടുന്ന പോസ്റ്റുകളില്‍ എന്തൊക്കെയോ സംഗതികള്‍ ഉണ്ട് എന്ന് മനസ്സിലായി. ഭാഷാ പണ്ഡിതരും സാങ്കേതിക പരിജ്ഞാനമുള്ളവരും വിവാദത്തിലേര്‍പെട്ട് സമവായത്തിലെത്തട്ടെ. നല്ലതിനേം എളുപ്പമായതിനേം നമ്മുക്ക് സ്വീകരിക്കാം.
10. പുതു ബ്ലോഗുകള്‍
മലയാളത്തിലെ പുതു ബ്ലോഗുകളില്‍ വരുന്ന കമന്റുകളെ ഒരിമിച്ചു കൂട്ടാന്‍ സിബു ഒരു ശ്രമം നടത്തുന്നുണ്ട് . പക്ഷേ പൈപ്പിന്റെ മന്ദത ഒരു പ്രശ്നം തന്നെ. കമന്റുകള്‍ ഒരിമിച്ച് കൂട്ടുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് പുതുമുഖങ്ങളാണ് എന്നുള്ളതു കൊണ്ട് പുതിയവരുടെ കമന്റുകള്‍ ഒരിമിച്ചു കൂട്ടാന്‍ ഒരു “നവാഗത കമന്റ് അഗ്രഗേറ്റര്‍” ഉണ്ടായാല്‍ നന്നായേനെ.
വിട്ടുപ്പോയത്
മാവേലീകേരളം എഴുതിയ ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും എന്ന ലേഖനവും ആ ലേഖനത്തിന് ഹേതുവായ കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി
എന്ന പോസ്റ്റും അതിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയും വിലപെട്ട ഒരു രേഖയായി. മാവേലീകേരളം വളരെ ആധികാരികമായി തന്നെ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. ബൂലോകത്തെ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് ഈ പോസ്റ്റും ചര്‍ച്ചയും എക്കാലവും ചൂണ്ടികാട്ടാന്‍ കഴിയും.
ഏറനാടന്റെ വിടപറയല്‍ ഉറുമ്പിന്റെ പിതാവാകല്‍ കൈപ്പള്ളിയുടെ കുട്ടിയുടെ ജനനം സാന്‍ഡോസിന്റെയും സുല്ലിന്റേയും വാര്‍ഷികാഘോഷങ്ങള്‍ പിന്നെ ഓണാഘോഷവും എല്ലാം ഒരു കുടുംബത്തില്‍ നടന്നതു പോലെ കഴിഞ്ഞു പോയി. ബൂലോകത്തെ സൌഹൃദങ്ങള്‍ ഭൂലോകത്തേക്കും പരന്നൊഴുകുന്നതാണ് പോയ വാരത്തിലും കാണാന്‍ കഴിഞ്ഞത്. അത് അങ്ങിനെ തന്നെ തുടരട്ടെ...

Subscribe to:
Posts (Atom)